Categories
Film News teaser

ആസിഫ് അലി – രജിഷ വിജയൻ ടീമിന്റെ എല്ലാം ശരിയാകും ടീസർ റിലീസ് ചെയ്തു

ആസിഫ് – രജിഷ ടീം അനുരാ​ഗകരിക്കിൻവെള്ളത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് എല്ലാം ശരിയാകും. ജിബു ജേക്കബ് ഒരുക്കുന്ന സിനിമ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്. സിനിമയിൽ ആസിഫും രജിഷയും ദമ്പതികളായെത്തുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്നു. സിദ്ദീഖ്, തുളസി ശിവമണി, ഇന്ദ്രൻസ്, ജോണി ആന്റണി, കലാഭവൻ ഷാജോൺ, ബാലു വർ​ഗ്​ഗീസ്, സേതുലക്ഷ്മി, കിച്ചു ടെല്ലസ് എന്നിവരാണ് മറ്റു താരങ്ങൾ. ശ്രീജിത് നായർ ക്യാമറ ഒരുക്കുന്നു. പ്രശ്സത സം​ഗീതസംവിധായകൻ ഔസേപ്പച്ചന്റേതാണ് സം​ഗീതം. സൂരജ് ഇഎസ് എഡിറ്റിം​ഗും. തോമസ് തിരുവല്ല, […]

Categories
Film News

ജിസ്ജോയുടെ മൾട്ടി സ്റ്റാർ സിനിമ പൂർത്തിയായി

ആസിഫ് അലി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു. സംവിധായകൻ അവസാനദിവസ ചിത്രീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. ആസിഫ് അലിക്കൊപ്പം നാലാമത്തെ തവണയാണ് ജിസ്ജോയ് എത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻ സിനിമകൾ. അവസാന രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. ജിസ് ജോയ് ചിത്രങ്ങൾ പൊതുവേ ഫീൽ ​ഗുഡ് […]

Categories
Film News trailer

ആസിഫ് അലിയുടേയും ടീമിന്റെയും രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രയിലറെത്തി

ആസിഫ് അലി നായകനായെത്തുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. കാസർ​ഗോഡ് നടന്ന ജ്വല്ലറി കവർച്ച കേസിന്റെ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. കേരളപോലീസിലെ ഒരു ടീം കവർച്ചസംഘത്തെ അവരുടെ സ്ഥലത്ത് പോയി പിടിക്കുകയാണ് ചെയ്തത്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷറഫുദ്ദീൻ, സണ്ണിവെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ എന്നിവരുമെത്തുന്നു. സൃന്ദയാണ് മറ്റൊരു താരം. തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സിബി തോമസ് കഥ ഒരുക്കിയിരിക്കുന്നു. യഥാർത്ഥ ജീവിതത്തിലും സിബി തോമസ് […]

Categories
Film News

ആസിഫ് അലി പുതിയ സിനിമ എല്ലാം ശരിയാകും റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആസിഫ് അലി ചിത്രം എല്ലാം ശരിയാകും റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്തംബർ 17ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. ജൂൺ 4ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കോവിഡ് രണ്ടാം വ്യാപനത്തോടെ അത് മാറ്റുകയായിരുന്നു. എല്ലാം ശരിയാകും ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമയാണ്. വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ്. ആസിഫ് അലി ഇടതുപക്ഷ യുവജന സഖ്യത്തിലെ ആക്ടിവിസ്റ്റായാണ് സിനിമയിൽ. രജിഷ വിജയൻ നായികയായെത്തുന്നു. അനുരാ​ഗകരിക്കിൻവെള്ളത്തിന് ശേഷം ഇരുവരും […]

Categories
Film News

ആസിഫ് അലി ചിത്രം കുഞ്ഞെൽദോ ഓണത്തിന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ആ​ഗസ്ത് 27ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തും. ലിറ്റിൽ ബി​ഗ് ഫിലിംസ് ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ ക്രിയേറ്റിവ് എഡിറ്ററാകുന്ന സിനിമയുടെ രചന സംവിധായകൻ കുഞ്ഞെൽദോ തന്നെ നിർവ​ഹിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ സം​ഗീതം ഒരുക്കിയിരിക്കുന്നു. ഛായാ​ഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റിംക് രഞ്ജൻ എബ്രഹാം എന്നിവരാണ് അണിയറയിലെ മറ്റു പ്രമുഖർ. സെഞ്ചുറി ഫിലിംസ് സിനിമ […]

Categories
Film News

എല്ലാം ശരിയാകും പുതിയ പോസ്റ്റർ ഷെയർ ചെയ്ത് ആസിഫ് അലി

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ മിക്കതാരങ്ങളും വിജയികളെ അനുമോ​ദിക്കുന്ന തിരക്കിലാണ്. അതേസമയം ആസിഫ് അലി തന്റെ പുതിയ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. എല്ലാം ശരിയാകും എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഇടതുമുന്നണിയിലെ ഒരു യുവനേതാവായാണ് താരമെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് സിനിമമ ഒരുക്കുന്നു. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. എല്ലാം ശരിയാകും സിനിമയിൽ രജിഷ വിജയൻ നായികയാകുന്നു. സുധീർ കരമന, സിദ്ദീഖ്, കലാഭവൻ ഷാജോൺ, സേതുലക്ഷ്മി എന്നിവരാണ് സഹതാരങ്ങൾ. ഡോ. പോൾ […]

Categories
Film News

നിവിൻ പോളി – ആസിഫ് അലി ടീമിന്റെ മഹാവീര്യർ പൂർത്തിയായി

എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ ഒന്നിക്കുന്നു.രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ച സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സിനിമയുടെ കഥ സാഹിത്യഅക്കാദമി ജേതാവ് എം മുകുന്ദന്റേതാണ്. തിരക്കഥ എബ്രിഡ് ഷൈൻ ഒരുക്കിയിരിക്കുന്നു. നീണ്ട നാളുകൾക്ക് ശേഷമാണ് ആസിഫ് അലിയും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്നത്. മുമ്പ് സെവൻസ്, ട്രാഫിക് തുടങ്ങിയ സിനിമകളിൽ ഇരുവരുമെത്തിയിരുന്നു. ലാൽ, സിദ്ദീഖ്, ഷാൻവി ശ്രീവാസ്തവ എന്നിവരുമെത്തുന്നു. സംവിധായകൻ എബ്രിഡ് ഷൈനിനൊപ്പം നിവിൻ പോളിയുടെ മൂന്നാമത് സിനിമയാണിത്. മുൻസിനിമകൾ, […]

Categories
Film News

ജിസ് ജോയുടെ അടുത്ത സിനിമ നിമിഷ സജയൻ, റെബ മോണിക ജോൺ, ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ് ഒന്നിക്കുന്നു

ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ്,നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോണ‍്‍ എന്നിവരൊന്നിക്കുന്ന പുതിയ സിനിമ ജിസ് ജോയ് ഒരുക്കുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ തുടക്കം കുറിച്ചു. സിനിമയുടെ ഔദ്യോ​ഗികപ്രഖ്യാപനം ഉടൻ വരുമെന്നാണറിയുന്നത്. ആസിഫ് അലി നാലാമത്തെ തവണയാണ് ജിസ് ജോയ്ക്കൊപ്പമെത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻസിനിമകൾ. അവസാന രണ്ട് സിനിമകളും സൂപ്പർഹിറ്റുകളായിതീരുകയും സംവിധായകൻ ശ്രദ്ധിക്കപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിൻെറ അവസാന സിനിമ കുഞ്ചാക്കോ […]

Categories
Film News

കുറ്റവും ശിക്ഷയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപസ്, സെന്തിൽ കൃഷ്ണ എന്നിവർ ഒന്നിക്കുന്ന കുറ്റവും ശിക്ഷയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 2ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രാജീവ് രവി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ ആണ്. തൊണ്ടിമുതലും ​ദൃക്സാക്ഷിയും ഫെയിം സിബി തോമസ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേർണലിസ്റ്റ് ശ്രീജിത് ദിവാകരനൊപ്പമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാസർ​ഗോഡ് 2015ൽ നടന്ന ജ്വല്ലറി മോഷണകേസിനെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ. കേരളപോലീസിലെ 5 പോലീസുകാർ കേസന്വേഷണത്തിനായി […]

Categories
Film News

ആസിഫ് അലി – രജിഷ വിജയൻ ചിത്രം എല്ലാം ശരിയാകും ഫസ്റ്റ്ലുക്ക് പോസ്റ്റർ

അനുരാ​ഗകരിക്കിൻ വെള്ളം എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി- രജിഷ വിജയൻ ടീം ഒന്നിക്കുന്ന സിനിമയാണ് എല്ലാം ശരിയാകും. വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പൊളിറ്റിക്കൽ ഡ്രാമയായ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. സംവിധായകന്റെ ആദ്യ സിനിമ വെള്ളിമൂങ്ങയും ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു. ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. എല്ലാം ശരിയാകും സിനിമയിൽ ആസിഫ് അലി രാഷ്ട്രീയക്കാരനായെത്തുന്നു. സുധീർ […]