Categories
Film News

ആഷിഖ് അബുവിന്റെ അടുത്ത സിനിമ, സൗബിന്‍ ഷഹീര്‍, റിമ കല്ലിങ്കല്‍ ടീമിനൊപ്പമുള്ളത് ഉടന്‍ തുടങ്ങും

വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകന്റെ ഭാര്യ റിമ കല്ലിങ്കല്‍ തന്നെയാണ് നായികയായെത്തുന്നത്. മുഹ്‌സിന്‍ പരാരി, വൈറസ്, സുഡാനി ഫ്രം നൈജീരിയ സഹ എഴുത്തുകാരന്‍, തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും റിമ തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് അണിയറക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നേരത്തെ ആഷിഖ് അബു, ഉണ്ണി ആര്‍ എന്നിവര്‍ ഗന്ധര്‍വ്വന്‍ വിഷയമാക്കിയുള്ള ഒരു ഫാന്റസി സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗബിന്‍ ഷഹീര്‍ നായകനാകുമെന്നും. എന്നാല്‍ പിന്നീട് […]

Categories
Film News

സംവിധായകന്‍ വേണുവിന്റെ സിനിമ : പാര്‍വതി ചിത്രീകരണം പൂര്‍ത്തിയാക്കി

ഛായാഗ്രാഹകനും സംവിധായകനുമായ വേണു പുതിയ സിനിമ ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ. സംവിധായകന്‍ ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവരോടൊപ്പം ഒരുക്കുന്ന ആന്തോളജി സിനിമയാണിത്. പാര്‍വ്വതി ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍, ഡബ്ബിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരം ടീമിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചു. ആന്തോളജിയിലെ നാല് സിനിമകളും സ്ത്രീകേന്ദ്രീകൃതമാണെന്നതാണ് കോമണ്‍ തീം. വേണുവിന്റെ ഭാഗം സാഹിത്യഅക്കാഡമി ജേതാവായ എഴുത്തുകാരന്‍ ഉറൂബിന്റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മ […]

Categories
Film News

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ ആഷിഖ് അബുവിന്റെ പെണ്ണും ചെറുക്കനും എന്ന സിനിമയില്‍

സംവിധായകന്‍ ആഷിഖ് അബു, വേണു, രാജീവ് രവി, ജെ ആര്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത കഥയായിരിക്കും സിനിമകള്‍ക്ക്. ആഷിഖിന്റെ സിനിമയ്ക്ക് പെണ്ണും ചെറുക്കനും എന്നാണ് പേരിട്ടിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമ പ്രശസ്തമായ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. റോഷന്‍ മാത്യു മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രശംസകള്‍നേടിയിരുന്നു. ദര്‍ശന രാജേന്ദ്രന്‍ മായാനദി, വൈറസ് എന്നീ ആഷിഖ് അബു ചിത്രത്തിലൂടെ […]

Categories
Film News

സൗബിന്‍ ഷഹീര്‍- അമല്‍ നീരദ്, ആഷിഖ് അബു എന്നിവര്‍ക്കൊപ്പമെത്തും

കഴിഞ്ഞ കുറച്ചുനാളുകളായി സൗബിന്‍ ഷഹീര്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ്. ഈ വര്‍ഷം താരത്തിന്റെ നാല് സിനിമകള്‍ ഇതുവരെ റിലീസ് ചെയ്തു. കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നിവ. അടുത്ത വര്‍ഷത്തേക്കും പ്രൊജക്ടുകള്‍ തയ്യാറെടുക്കുന്നു. അടുത്തിടെ താരം ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു, അമല്‍ നീരദ് എന്നിവര്‍ ഒന്നിക്കുന്ന സിനിമയില്‍ താരമെത്തുമെന്ന് അറിയിച്ചിരിക്കുന്നു. ആഷിഖ് അബുവിനൊപ്പം സൗബിന്‍ ഒരു ഫാന്റസി സബ്ജക്ടുമായി എത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമ […]

Categories
Film News

പെണ്ണും ചെറുക്കനും : ആഷിഖ് അബുവിന്റെ അടുത്ത സിനിമയ്ക്ക് തുടക്കമായി

സംവിധായകന്‍ ആഷിഖ് അബു, വേണു, രാജീവ് രവി, ജെ ആര്‍ കൃഷ്ണന്‍ എന്നിവര്‍ ഒരു ആന്തോളജി ഫിലിമിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുവരെ ജെയുടെ സിനിമ മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം ആഷിഖ് അബുവിന്റെ സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ പേര് പെണ്ണും ചെറുക്കനും എന്നാണ്യ ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫി ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് പികെ പ്രൈം ആണ്. താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ആന്തോളജിയിലെ നാല് സിനിമകളിലും സ്ത്രീ ആണ് […]

Categories
Film News

ആഷിഖ് അബുവിന്റെ വൈറസിന് മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരം

വൈറസ്, ആഷിഖ് അബു ഒരുക്കിയ മെഡിക്കല്‍ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയാണ്. മുംബൈയിലെ ജഗ്രാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍. ആഷിഖ് അബു, എഴുത്തുകാരായ മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10ാമത് ജഗ്രാന്‍ ഫിലിം ഫെസ്റ്റിവല്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്നത് സെപ്തംബര്‍ 29നാണ് ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ രാഹുല്‍ ബോസ്, സുചിത്ര കൃഷ്ണമൂര്‍ത്തി, ദിവ്യേന്ദു ശര്‍മ്മ, രാധിക ആപ്‌തെ, കല്‍കി കോച്‌ലിന്‍ എന്നിവരും പ്രശസ്ത സിനിമാക്രിട്ടിക്് […]

Categories
Film News

ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍ ഒന്നിക്കുന്നത് ഗ്യാങ്‌സ്റ്റര്‍ പുതിയ പതിപ്പിനായി

ആഷിഖ് അബുവിന്റെ സിനിമജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. അതില്‍ മമ്മൂട്ടി ചിത്രം ഗാങ്‌സറ്റര്‍, 2014ലിറങ്ങിയത് വന്‍ പരാജയവുമായിരുന്നു. സിനിമ ഇറങ്ങും മുമ്പ് സിനിമയ്ക്ക് നല്‍കിയ പ്രൊമോഷനുകളും മറ്റും അത്രയ്ക്കും വലിയതായിരുന്നു. എന്നാല്‍ സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. ഫിലിം കമ്പാനിയനു നല്‍കിയ ഒരു അഭിമുഖത്തില്‍ ആഷിഖ് അബു ഗാങ്സ്റ്റര്‍ പരാജയത്തെ പറ്റി പറയുകയുമുണ്ടായി. മമ്മൂട്ടിയെ വച്ച് ഒരു ഗാങ്സ്റ്റര്‍ ചിത്രം ഒരുക്കുക എന്ന ലക്ഷ്യം മാത്രമാണ് ചിത്രത്തിന് പിന്നിലുണ്ടായിരുന്നതെന്നും, അതിന് ശരിയായ വര്‍ക്കുകള്‍ നടത്താന്‍ പരാജയപ്പെട്ടിരുന്നതായും സംവിധായകന്‍ അറിയിച്ചു. […]

Categories
Film News

വേണു, ആഷിഖ് അബു, രാജീവ് രവി, ജയ് ആര്‍ കൃഷ്ണന്‍ ആന്തോളജിക്കായി ഒന്നിക്കുന്നു

മലയാളത്തില്‍ വളരെ കുറച്ച് ആന്തോളജി ഫിലിംസാണുള്ളത്. കേരള കഫെ, അഞ്ച് സുന്ദരികള്‍, എന്നിവ അവയില്‍ ശ്രദ്ധിക്കപ്പെട്ട ചിലതാണ്. മറ്റൊരു ആന്തോളജി ഫിലിം അണിയറയില്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. സംവിധായകന്‍ വേണു, രാജീവ് രവി, ആഷിഖ് അബു,എസ്ര ഫെയിം ജയ് ആര്‍ കൃഷ്ണന്‍ എന്നിവരാണ് സിനിമ ഒരുക്കുന്നത്. പ്രൊജക്ടിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആന്തോളജി കൂടാതെ രാജീവ് രവി, നിവിന്‍ പോളി, ഇന്ദ്രജിത് സുകുമാരന്‍, ബിജു മേനോന്, പൂര്‍ണ്ണിമ ഇന്ദ്രജിത്, നിമിഷ സജയന്‍ എന്നിവരെ വച്ച് […]

Categories
Film News

സൗബിന്‍ ഷഹീറിന്റെ അടുത്ത സിനിമ റിമ കല്ലിങ്കല്‍ നിര്‍മ്മിക്കും

ഭര്‍ത്താവ് ആഷിഖ് അബു ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ സിനിമ വൈറസിലൂടെ റിമ കല്ലിങ്കല്‍ നിര്‍മ്മാണരംഗത്തേക്ക് കടന്നിരിക്കുകയാണ്. താരം അടുത്തതായി നിര്‍മ്മിക്കുന്ന ആഷിഖ് അബു ഒരുക്കുന്ന സൗബിന്‍ ഷഹീര്‍ നായകനായെത്തുന്ന സിനിമയാണ്. ഉണ്ണി ആറിന്റേതാണ് തിരക്കഥ. ഒരു ഫാന്റസി സബ്ജക്ടുമായാണ് ഇത്തവണ ആഷിഖ് എത്തു്‌നത്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഭൂമിയിലേക്കെത്തുന്ന ഗന്ധര്‍വ്വന്റെ കഥയാണ് സിനിമ പറയുന്നത്. സൗബിന്‍ ഗന്ധര്‍വ്വനായെത്തുന്നു. പ്രശസ്ത സിനിമാസംവിധായകന്‍ പത്മരാജന്‍ മുമ്പ് ഗന്ധര്‍വ്വന്റെ കഥ സിനിമയാക്കിയിരുന്നു. 1991ലായിരുന്നു സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി ഇതിനെ […]

Categories
Film News

ആഷിഖ് അബുവിന്റെ അടുത്ത ചിത്രത്തില്‍ സൗബിന്‍ ഗന്ധര്‍വ്വനാകുന്നു

ആഷിഖ് അബു വൈറസ് എന്ന ചിത്രത്തിന്് ശേഷം സൗബിന്‍ ഷഹീറിനെ നായകനാക്കി പുതിയ ചിത്രമെത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്നു. ഫാന്റസി വിഷയമാണ് സിനിമയ്ക്ക്. ഭൂമിയിലെത്തുന്ന ഗന്ധര്‍വ്വന്റെ കഥ. സൗബിന്‍ ഗന്ധര്‍വ്വന്റെ വേഷത്തില്‍ സിനിമയിലെത്തുന്നു. ഹൈന്ദവര്‍ക്കിടയിലും ബുദ്ധമതവിശ്വാസികള്‍ക്കിടയിലുമുള്ള മിത്തോളജിക്കല്‍ സങ്കല്പമാണ് ഗന്ധര്‍വ്വന്‍. സ്വര്‍ഗ്ഗത്തിലെ ഗായകരാണ് ഗന്ധര്‍വ്വന്മാര്‍ എന്നാണ് പറയുന്നത്. പ്രശസ്ത സംവിധായകന്‍ പത്മരാജന്‍ ഒരുക്കിയ ഞാന്‍ ഗന്ധര്‍വ്വന്‍ 1991ല്‍ ഇറങ്ങിയിരുന്നു. ഒരു പെണ്‍കുട്ടി ഭൂമിയിലേക്കെത്തുന്ന ഗന്ധര്‍വ്വനെ പ്രണയിക്കുന്ന കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. മറ്റുളളവര്‍ക്കാര്‍ക്കും കാണാന്‍ പറ്റില്ല ഗന്ധര്‍വനെ. […]