Categories
Film News

അർജ്ജുൻ അശോകൻ കടുവ ടീമിൽ ജോയിൻ ചെയ്തു; യുവതാരത്തെ സ്വാ​ഗതം ചെയ്ത് പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം കടുവ ചിത്രീകരണം തുടരുകയാണ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്നു. മാസ് എന്റർടെയ്നർ ആയിരിക്കും സിനിമയെന്നാണ് സൂചനകൾ. പൃഥ്വിരാജ് അടുത്തിടെ അർജ്ജുൻ അശോകനെ ടീമിലേക്ക് സ്വാ​ഗതം ചെയ്തു. അർജ്ജുന്റെ ലൊക്കേഷന്‌ ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ് അർജ്ജുനെ ടീമിലേക്ക് സ്വാ​ഗതം ചെയ്തത്. കടുവയിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, സായി കുമാർ, സിദ്ദീഖ്, ജനാർദ്ദനൻ, അജു വർ​ഗ്​ഗീസ്, രാഹുൽ മാധവ്, […]

Categories
Film News teaser

അലരെ നീയെന്നിലെ: മെമ്പർ രമേശൻ ഒമ്പതാം വാർഡ് പുതിയ ഗാനടീസർ

മെമ്പർ രമേശൻ ഒമ്പതാംവാർഡ് അണിയറക്കാർ പുതിയഗാനടീസർ പുറത്തിറക്കി. അലരേ നീയെന്നിലേ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ഐറാൻ, നിത്യ മാമ്മന്‍ എന്നിവർ ചേർന്നാലപിച്ചിരിക്കുന്നു. ശബരീഷ് വർമ്മയുടെതാണ് വരികൾ. അർജ്ജുൻ അശോകൻ , ലഡു ഫെയിം ഗായത്രി അശോക് എന്നിവർ എത്തുന്ന ഒരു റൊമാന്‍റിക് ഗാനമാണിത്. മെമ്പർ രമേശൻ 9വാർഡ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആന്‍റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നിവരാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ഒരു മുഴുനീള പൊളിറ്റിക്കല്‍ എന്‍റർടെയ്നര്‍ ആണ് സിനിമ. […]

Categories
Film News

ആന്‍റണി വർഗ്ഗീസ് ചിത്രം അജഗജാന്തരം ഫസ്റ്റ്ലുക്ക പോസ്റ്റർ റിലീസ് ചെയ്തു

സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമയ്ക്ക് ശേഷം ആന്‍റണി വർഗ്ഗീസ് സംവിധായകൻ ടിനു പാപ്പച്ചനൊപ്പം എത്തുന്ന സിനിമയാണ് അജഗജാന്തരം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടൊവിനോ തോമസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അമൽ ജോസ് ഡിസൈൻ ചെയ്തിരിക്കുന്ന പോസ്റ്റർ . അജഗജാന്തരം ആക്ഷൻ എന്‍റർടെയ്നർ ആണ്. അമ്പലത്തിലെ ഉത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. വിനീത്, രഞ്ജിത് ശങ്കറിന്‍റെ മുൻ അസോസിയേറ്റ് […]

Categories
Film News

സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്ന വൂള്‍ഫ്‌ ത്രില്ലര്‍ സിനിമ

വൂള്‍ഫ്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ സിനിമയില്‍ സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്നു. ഷാജി അസീസ്‌ സംവിധാനം ചെയ്യുന്ന ഇമോഷണല്‍ ത്രില്ലര്‍ സിനിമയാണിത്‌. ഷേക്‌സ്‌പിയര്‍ എംഎ മലയാളം,ഒരിടത്തൊരു പോസ്‌റ്റുമാന്‍ എന്നിവയാണ്‌ സംവിധായകന്റെ മുന്‍ സിനിമകള്‍. വുള്‍ഫ്‌, പോപുലര്‍ നോവലിസ്‌റ്റ്‌ ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള ചെറുകഥ ആസ്‌പദമാക്കിയുള്ളതാണ്‌. അദ്ദേഹം തന്നെയാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിനടുത്തുള്ള ഒരു വീട്ടില്‍ ഒരു രാത്രിയും പകലുമായി നടക്കുന്ന സംഭവങ്ങളാണ്‌ സിനിമ പറയുന്നത്‌. ഷൈന്‍ ടോം […]

Categories
Film News

ജാൻ എ മൻ : ലാൽ, അർജ്ജുൻ അശോകൻ പ്രധാനകഥാപാത്രങ്ങളായെത്തുന്നു

ജാൻ എ മൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയിൽ പ്രശസ്ത താരം ലാൽ, അർജ്ജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്പി ആദ്യമായി സംവിധാനം ചെയ്യുന്നു. ഗണപതി, സപ്നേഷ് വാരച്ചാൽ എന്നിവരുമായി ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായി. ആസിഫ് അലി, സൗബിന്‍ ഷഹീർ, നിമിഷ സജയൻ എന്നിവര്‍ ചേർന്ന് തുടക്കം കുറിച്ചു. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, ഷോൺ ആന്‍റണി […]

Categories
Film News

മധുബാല വീണ്ടും മലയാളത്തിലേക്ക്, ഇത്തവണ അന്നയ്ക്കും അർജ്ജുനുമൊപ്പം

സംവിധായകന്‍ എംസി ജോസഫ് വികൃതിയ്ക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് എന്നിട്ട് അവസാനം. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അർജ്ജുൻ അശോകൻ ,അന്ന ബെൻ, മധുബാല എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഇടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ചിത്രത്തിലൂടെ. View this post on Instagram Ennitu Avasaanam A post shared by Arjun Ashokan (@arjun_ashokan) on Nov 1, 2020 at 6:12am PST സംഗീതം സുശിൻ ശ്യാം, അപ്പു പ്രഭാകർ ഛായാഗ്രഹണം, സുകുമാർ […]

Categories
Film News

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം വൂൾഫ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ഇമോഷണൽ ത്രില്ലർ ആയിട്ടുള്ള സിനിമ ഒരുക്കുന്നത് ഷാജി അസീസ് ആണ്. ഷേക്സ്പിയർ എംഎ മലയാളം, ഒരിടത്തൊരു പോസ്റ്റ്മാൻ തുടങ്ങിയ സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ്. ഒരു രാത്രിയും പകലും ഒരു പോലീസ് എയ്ഡ് പോസ്റ്റിലും പരിസരത്തുള്ള വീട്ടിലും നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പോപുലർ നോവലിസ്റ്റ് ജിആർ ഇന്ദുഗോപൻ തിരക്കഥ ഒരുക്കുന്നു. ഷൈൻ ടോം ചാക്കോ പോലീസ് ഓഫീസറാകുന്നു. സംയുക്ത […]

Categories
Film News

അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ്മ മെമ്പര്‍ രമേശന്‍ ഒമ്പതാംവാര്‍ഡ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കഴിഞ്ഞ ദിവസം അര്ജ്ജുന്‍ അശോകന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ തോമസ് പുറത്തിറക്കി. ശബരീഷ് വര്‍മ്മ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പോസ്റ്ററിലെത്തുന്നു. ശബരീഷ് വര്‍മ്മ സിനിമയില്‍ ക്രിയേറ്റീവ് കോര്‍ഡിനേറ്ററായുമെത്തുന്നു. മെമ്പര്‍ രമേശന്‍ എഴുതി സംവിധാനം ചെയ്യുന്നത് എബി ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവരാണ്. ബോബന്‍ മോളി ടീം സിനിമ നിര്‍മ്മിക്കുന്നു. […]

Categories
Film News trailer

മൃദുല്‍ നായരുടെ വെബ്‌സീരീസ് ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വെബ്‌സീരീസുകള്‍ വളരെ പ്രചാരത്തിലായത് ഈ ലോക്ഡൗണ്‍ കാലത്താണ്. നിരവധി സിനിമസംവിധായകന്‍ പുതിയ ഐഡിയകളുമായി വെബ്‌സീരീസ് ഒരുക്കുന്നു. ഈ ട്രന്‍ഡ് ആരംഭിക്കും മുമ്പെ തന്നെ സംവിധായകന്‍ മൃദുല്‍ നായര്‍ തന്റെ വെ്ബ്‌സീരീസ് തുടങ്ങിയിരുന്നു. ഇന്‍സ്റ്റാഗ്രാമം എന്നാണ് പേര്. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ ഇന്‍സ്റ്റാഗ്രാമം ട്രയിലര്‍ റിലീസ് ചെയ്തു. അണ്ടിപ്പാറ എന്ന ഫിക്ഷണല്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മൃദുല്‍ , രാമകൃഷ്ണ കുലുറിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. സീരീസില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. […]

Categories
Film News

ജൂണ്‍ എഴുത്തുകാരുടെ പുതിയ സിനിമയില്‍ അര്‍ജ്ജുന്‍ അശോകനും അന്ന ബെന്നുമെത്തും

ജൂണ്‍ എന്ന സിനിമയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം എഴുത്തുകാരായ ലിബിന്‍ വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍ എന്നിവര്‍ പുതിയതായി തിരക്കഥ ഒരുക്കുന്ന സിനിമ c/o സൈറ ബാനു ഫെയിം സംവിധായകന്‍ ആന്റണി സോണി സെബാസ്റ്റിയന്‍ സിനിമയ്ക്കാണ്. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ സിനിമയിലേക്ക് കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. സഹതാരങ്ങള്‍, ടെക്‌നികല്‍ വിഭാഗം , ചിത്രീകരണം തുടങ്ങുന്നത് എന്നിവയെല്ലാം വരുംദിനങ്ങളില്‍ പ്രഖ്യാപിക്കും. അര്‍ജ്ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. അര്‍ജ്ജുന്‍ […]