Categories
Film News teaser

അർച്ചന 31 നോട്ട് ഔട്ട് പുതിയ ടീസറെത്തി

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന അർച്ചന 31 നോട്ടൗട്ട് ടീസർ റിലീസ് ചെയ്തു. നവാ​ഗതസംവിധായകൻ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ. അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയുടെ ക്യാമറ ഒരുക്കിയിരിക്കുന്നത് ജോയൽ ജോജി ആണ്.എഡിറ്റിം​ഗ് മുഹ്സിൻ പിഎം, […]

Categories
Film News

ഐശ്വര്യ ലക്ഷ്മിയുടെ അർച്ചന 31 നോട്ട്ഔട്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന അർച്ചന 31 നോട്ട്ഔട്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് സിബി ചവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിൽ അർച്ചന മാത്രമാണെത്തിയിരിക്കുന്നത്. ഈ ആഴ്ച അവസാനം ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചിട്ടുണ്ട് അണിയറക്കാർ. പാലക്കാടുള്ള ഒരു സ്കൂൾ ടീച്ചറുടെ കഥയാണ് സിനിമ. 31 പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞിട്ടുള്ള ആളാണ് ടീച്ചർ. സ്ത്രീ കേന്ദ്രീകൃത ഫീൽ ​ഗുഡ് […]

Categories
Film News

അർച്ചന 31 നോട്ട് ഔട്ട് : ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരടി ​ഗായകരാകുന്നു

അർച്ചന 21 നോട്ട് ഔട്ട്, ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രമായെത്തുന്ന സിനിമയാണ്. നവാ​ഗതസംവിധായകൻ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയിലെ ​ഗാനം റെക്കോർഡ് ചെയ്തു . ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്തന്. പുതുമുഖം മാത്യു ജെയിംസ് ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഇരുവരും ആസ്വദിച്ച് […]

Categories
Film News

ഐശ്വര്യലക്ഷ്മി അർച്ചന 31 നോട്ട് ഔട്ട് തുടക്കമായി

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ അർച്ചന 31 നോട്ട് ഔട്ട് പാലക്കാട് ചിത്രീകരണം തുടങ്ങി. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. സോളോ ലീഡില്‍ ഐശ്വര്യ ലക്ഷ്മിയുടെ ആദ്യസിനിമയാണിത്. സംവിധായകൻ അഖിൽ അനിൽകുമാർ മലയാളം ഷോട്ട്ഫിലിം സർക്കിളിൽ വളരെ പോപുലർ ആണ്. അവിട്ടം- ദ ഗുഡ് ഡേ ഓഫ് ഉണ്ണിക്കുട്ടൻ, അടി- ഫൈറ്റ് ആന്‍റ് ഫൈറ്റ് ഓൺലി, അഞ്ച് – ഗുദാഗാവ ജിംഗാലാലാ, […]

Categories
Film News

അര്‍ച്ചന 31 നോട്ട് ഔട്ട് , ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ

ഐശ്വര്യ ലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍. . താരത്തിന്‍ പിറന്നാള്‍ കൂടുതല്‍ സ്‌പെഷല്‍ ആക്കുന്നതിനായി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണിന്ന്. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പേരിട്ടിരിക്കുന്നു. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്- സംവിധായകന്‍, സിബി ചവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട ഐശ്വര്യ ലക്ഷ്മി സോഷ്യല്‍മീഡിയ കുറിച്ചിരിക്കുന്നത്. മലയാളം ഷോര്‍ട്ട് ഫിലിം സര്‍ക്കിളില്‍ സുപരിചിതനാണ് സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍. അവിട്ടം – ദ ഗുഡ് ഡേ […]