Categories
Film News

അനൂപ് മേനോൻ ചിത്രം 21 gms ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

അനൂപ് മേനോൻ മുഖ്യവേഷത്തിലെത്തുന്ന പുതിയ ത്രില്ലർ സിനിമയാണ് 21gms . നവാ​ഗതനായ ബിബിൻ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. അനൂപ് മേനോൻ, രഞ്ജിത്, അനു മോഹൻ, രഞ്ജി പണിക്കർ, ലിയോണ ഷിനോയ് എന്നിവർ പോസ്റ്ററിലെത്തുന്നു. പൃഥ്വിരാജ്, മോഹൻലാൽ എന്നിവർ സോഷ്യൽമീഡിയയിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. റിനീഷ് കെഎൻ സിനിമ നിർമ്മിക്കുന്നു. ജിത്തു ദാമോദർ സിനിമാറ്റോ​​ഗ്രഫിയും അപ്പു എൻ ഭട്ടതിരി എഡിറ്റിം​ഗും, ദീപക് ദേവ് […]

Categories
Film News

പത്മ: അനൂപ് മേനോൻ സൈക്ക്യാർട്ടിസ്റ്റായെത്തുന്നു

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പത്മ. ചിത്രത്തിൽ നായികയായെത്തുന്ന സുരഭി ലക്ഷ്മി ആണ്. അനൂപ് മേനോൻ സുരഭിയുടെ ഭർത്താവായാണെത്തുന്നത്. സൈക്ക്യാർട്ടിസ്റ്റാണ് താരത്തിന്റെ കഥാപാത്രം. മേനോൻ ന്നെ തിരക്കഥ എഴുതിയിരിക്കുന്ന സിനിമ നല്ല ഒരു റിലേഷൻഷിപ്പ് ഡ്രാമയായിരിക്കുമെന്നാണ് പറയുന്നത്. അടുത്തിടെ ചിത്രത്തിന്റെ ടീസർ അണിയറക്കാർ റിലീസ് ചെയ്തിരുന്നു. തമാശ നിറഞ്ഞ ടീസറിൽ മലബാരി സ്ലാ​ങിലെ സംഭാഷണശൈലി വളരെ ശ്രദ്ധിക്ക്പെട്ടു. അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ അനൂപ് മേനോൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. മഹാദേവൻ തമ്പി സിനിമാറ്റോ​ഗ്രഫി […]

Categories
Film News teaser

അനൂപ് മേനോന്റെ പുതിയ സിനിമ പത്മ ടീസർ കാണാം

അനൂപ് മേനോൻ ഒരുക്കുന്ന പുതിയ സിനിമയാണ് പത്മ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. അനൂപ് തന്നെ നായകവേഷത്തിലെത്തുന്ന സിനിമയിൽ ദേശീയപുരസ്കാര ജേതാവ് സുരഭി ലക്ഷ്മി മുഖ്യ കഥാപാത്രമാകുന്നു. തമാശ നിറഞ്ഞ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിൽ ഇരവരും ​ദമ്പതികളായെത്തുന്നു. സുരഭി നാട്ടിൻപുറത്തുകാരിയായ ഭാര്യയാണ്. തനി മലബാരി സ്ലാം​ങിലുള്ള സംഭാഷണമാണ് ടീസറിലെ ഹൈലൈറ്റ്. അനൂപ് മേനോൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് പത്മ. അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ താരം തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. മഹാദേവൻ […]

Categories
Film News

എന്‍ നെഞ്ചിനുള്ളില്‍ : മരട് 357 പുതിയ റൊമാന്റിക് ഗാനം

കണ്ണന്‍ താമരക്കുളം ഒരുക്കുന്ന പുതിയ സിനിമ മരട് 357 മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടുള്ളതാണ്. ചിത്രത്തിലെ പുതിയ ഗാനം അടുത്തിടെ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ്, പുതുമഖ താരവുമാണ് ഗാനരംഗത്തെത്തുന്നത്. ഹരി രവീന്ദ്രന്‍, ഈവ്‌ലിന്‍ വിന്‍സന്റ് എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രാജീവ് ആലുങ്കലിന്റേതാണ്. സംഗീതം 4മ്യൂസിക് ഒരുക്കിയിരിക്കുന്നു. മരട് ഫ്‌ളാറ്റ് പൊളിച്ചത് അടുത്തിടെ കേരളത്തില്‍ വന്‍വാര്‍ത്തയായതാണ്. ദിനേശ് പള്ളത്ത് തിരിക്കഥ ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്‍ നായകകഥാപാത്രമാകുന്ന സിനിമയില്‍ കോമഡി […]

Categories
Film News

അനൂപ് മേനോന്‍- പ്രിയ വാര്യര്‍ ടീമിന്റെ ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി ഒടിടി റിലീസ് ആയെത്തും

ഇന്ത്യയില്‍ ഒടിടി പ്ലാറ്റഫോമുകള്‍ വന്‍സ്വീകാര്യതയാണ് കോവിഡ് വ്യാപനം നേടികൊടുത്തിരിക്കുന്നത്. രാജ്യത്ത് തിയേറ്ററകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആളുകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്. സിനിമാക്കാരും പതിയെ തങ്ങളുടെ സിനിമകളെ ഒടിടിയിലൂടെ റിലീസ് ചെയ്യാനാരംഭിച്ചിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി ഒടിടിയിലൂടെയെത്തിയ സിനിമ സൂഫിയും സുജാതയും ആണ്. ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്തു. വികെ പ്രകാശ് ഒരുക്കുന്ന ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി ഒടിടി റിലീസ് പ്ലാന്‍ ചെയ്യുന്നതായാണ് പുതിയ വാര്‍ത്തകള്‍. അനൂപ് മേനോന്‍, ഒരു അഡാര്‍ ലവ് ഫെയിം പ്രിയ പ്രകാശ് വാര്യര്‍ […]

Categories
Film News teaser

മരട് 357 ടീസര്‍ കാണാം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് ഫ്‌ളാറ്റ് പൊളിച്ചതിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് മരട് 357. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്റെ സംഭാഷണം മാത്രമുള്ള ഒരു ടീസറാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്്തിരിക്കുന്നു. മരട് 357 ന്റെ ഭാഗമായി ഒരു വലിയ താരനിര തന്നെയെത്തുന്നു. അനൂപ് മേനോന്‍ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പെര്‍ഫോര്‍മന്‍സിന് പ്രാധാന്യമുള്ള കഥാപാത്രമായെത്തുന്നു. ഫ്‌ലാറ്റ് സെക്യൂരിറ്റിക്കാരനായ ഒരു കൈ മാത്രമുള്ള […]

Categories
Film News trailer

അനൂപ് മേനോന്‍ രഞ്ജിത് കൂട്ടുകെട്ടിന്റെ കിംഗ് ഫിഷ് ട്രയിലര്‍

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ കിംഗ് ഫിഷ് ട്രയിലര്‍ പുറത്തിറക്കി. ഭാസ്‌കര വര്‍മ്മ, രാജകുടുംബത്തിലെ അംഗവും അദ്ദേഹത്തിന്റെ അമ്മാവനേയും ചുറ്റിപറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമ. അനൂപ് മേനോന്‍ ഭാസ്‌കര വര്‍മ്മയായും അമ്മാവന്‍ നീലകണ്ഠ വര്‍മ്മയായി സംവിധായകന്‍ രഞ്ജിതുമെത്തുന്നു. ദിവ്യ പിള്ള, നിരഞ്ജന അനൂപ്, നന്ദു, ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി ഛായാഗ്രാഹകനായെത്തുന്നു, രതീഷ് വേഗ […]

Categories
Film News

ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി, അനൂപ് മേനോന്‍ സിനിമയില്‍ നായികയായി പ്രിയ പ്രകാശ് വാര്യര്‍

ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വികെ പ്രകാശ് അനൂപ് മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ പേര് പുറത്തുവിട്ടുകൊണ്ട് അനൂപ് മേനോന്‍ സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു. ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്നാണ് സിനിമയുടെ പേര്. വി കെ പ്രകാശ്, അനൂപ് മേനോന്‍ ടീം ഒന്നിക്കുന്ന സിനിമയില്‍ അനൂപ് മേനോന്‍, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍ ഡിക്‌സണ്‍ പൊടുത്താസ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

Categories
Film News

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു ടീമിന്റെ ക്വിറ്റ് ഇന്ത്യ

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു സന്തോഷ് എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ് ക്വിറ്റ് ഇന്ത്യ. രാകേഷ് ഗോപന്‍, 100ഡിഗ്രി സെല്‍ഷ്യസ് ഒരുക്കിയ സംവിധായകന്‍ ആണ് ചിത്രമൊരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ്, പാവാട, കൊമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍വേള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്, തിരക്കഥ ഒരുക്കുന്നത്. സംവിധായകന്‍ രാകേഷ് ഗോപന്റെ മുന്‍ സിനിമ 100ഡിഗ്രി സെല്‍ഷ്യസും മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. ശ്വേത മേനോന്‍, മേഘ്‌ന രാജ്, ഭാമ, അനന്യ, ഹരിത പറോക്കോട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. യഥാര്‍ത്ഥ സംഭവത്തെ […]

Categories
Film News

മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി, യുഎ സര്‍ട്ടിഫിക്കറ്റ്, റിലീസ് തീയ്യതി ഉറപ്പിച്ചു

മോഹന്‍ലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദര്‍ യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 162മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയാണ്. ജനുവരി 16ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് ഇതോടെ ഉറപ്പിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത പ്രൊമോകള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യവും നല്‍കിയിട്ടുണ്ട്. ബിഗ് ബ്രദര്‍ കഥയും സംവിധാനവും സിദ്ദീഖ് ഒരുക്കിയിരിക്കുന്നു. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഡ്രഗ് മാഫിയയ്‌ക്കൊപ്പമുണ്ടായിരുന്ന ഇരുണ്ട ഭൂതകാലത്തില്‍ എഡ്വിന്‍ മോസസ് എന്നായിരുന്നു പേര്. അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് […]