Categories
Film News

രജനീകാന്ത് ചിത്രം അണ്ണാതെ ഒടിടിയിൽ

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാതെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. രജനീകാന്ത്, നയൻതാര, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ നവംബർ 4ന് റിലീസ് ചെയ്തു. ശിവ സംവിധാനം ചെയ്ത സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലും സൺനെക്സ്റ്റിലുമാണ് പ്രദർശിപ്പിക്കുന്നത്. ഖുശ്ബു, മീന, സൂരി, ജ​ഗപതി ബാബു തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ചെത്തിയ സിനിമ സഹോദരസ്നേഹത്തിന്റെ കഥയാണ് പറഞ്ഞത്. മോശം പ്രതികരണം ലഭിച്ചെങ്കിലും തിയേറ്ററുകളിൽ വൻതിരക്കായിരുന്നു. 1100 ഓവർസീസ് തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യ തമിഴ് […]

Categories
Film News

രജനീകാന്ത് ചിത്രം അണ്ണാതെ യുഎ സർട്ടിഫിക്കറ്റോെടെ സെൻസറിം​ഗ് പൂർത്തിയാക്കി

രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാതെ സെൻസറിം​ഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. സിനിമയിൽ നിരവധി ആക്ഷൻ സ്വീകൻസുകളുള്ളതിനാൽ യു സർട്ടിഫിക്കറ്റ് ലഭിക്കാതെ പോവുകയായിരുന്നു. സെൻസറിം​ഗ് പൂർത്തിയാക്കിയതോടെ ചിത്രം നവംബർ 4ന് ദീപാവലിക്കെത്തുമെന്നുറപ്പിച്ചിരിക്കുകയാണ് . ചിമ്പു ചിത്രം മാനാട്, ആര്യ-വിശാൽ ചിത്രം എനിമി, അരുൺ വിജയ് ചിത്രം വാ ഡീൽ എന്നിവയാണ് മറ്റു ദീപാവലി സിനിമകൾ. ശിവ സംവിധാനം ചെയ്യുന്ന അണ്ണാതെ ഫാമിലി എന്റർടെയ്നർ ആണ്. അണ്ണാതെ വലിയ താരനിരയോടെയാണെത്തുന്നത്. നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്ബു, ജ​ഗപതി […]

Categories
Film News

മറുതാനി : അണ്ണാതെയിലെ മൂന്നാമത്തെ ​ഗാനമെത്തി

അണിയറക്കാർ അറിയിച്ചിരുന്നതുപോലെ അണ്ണാതെയിലെ മൂന്നാമത് ​ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കി. മറുതാനി എന്ന ​ഗാനം മണി അമുതവാൻ എഴുതി ഡി ഇമ്മൻ സം​ഗീതം നൽകിയിരിക്കുന്നു. നകാഷ് അസീസി, അന്തോണി ദാസൻ, വന്ദന ശ്രീനിവാസൻ എന്നിവർ ആലപിച്ചിരിക്കുന്നു. കല്യാണവീട്ടിലെ ​ഗാനമെന്നാണ് സൂചനകൾ. കീർത്തി സുരേഷ് രജനീകാന്തിന്റെ സഹോദരിയായെത്തുന്നു. ഖുശ്ബു, മീന എന്നിവരും ഇവരുടെ കുടുംബത്തിലാണ്. ഈ ​ഗാനരം​ഗത്ത് രജനീകാന്തിനൊപ്പം മീനയും ഖുശ്ബുവും നൃത്തം ചെയ്യുന്നു. നേരത്തെ സിനിമയിലെ രണ്ട് ​ഗാനങ്ങൾ എത്തിയിരുന്നു. ഒരെണ്ണം എസ്പിബാലസുബ്രഹ്മണ്യം ആലപിച്ച ഇൻട്രോ സോം​ഗ് […]

Categories
Film News teaser

അണ്ണാതെ ടീസർ കാണാം

രജനീകാന്ത് ചിത്രം അണ്ണാതെ ടീസർ ഒക്ടോബർ 14ന് റിലീസ് ചെയ്തു. ഇരുമ്പ് ദണ്ഡ് കൈയിൽ പിടിച്ച് നിൽക്കുന്ന രജനീകാന്ത് പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയിലെ രണ്ട് ​ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. ഇൻട്രോ ​ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ​പ്രശസ്ത ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം ആണ്. സാറകാട്രെ എന്ന ഒരു റൊമാന്റിക് മെലഡിയാണ് മറ്റൊന്ന്. ശ്രേയ ഘോഷാൽ, സിദ് ശ്രീറാം എന്നിവർ ചേര‍്ന്ന ആലപിച്ചിരിക്കുന്നു. ഡി ഇമ്മൻ സം​ഗീതമൊരുക്കിയിരിക്കുന്നു. ശിവ സംവിധാനം ചെയ്തിരിക്കുന്ന അണ്ണാതെ […]

Categories
Film News

സാര കാട്രെ : അണ്ണാതെ പുതിയ ​ഗാനമെത്തി

രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാതെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തു. സാരാ കാട്രെ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വരികൾ യു​ഗഭാരതിയുടേതാണ്. ശ്രേയ ഘോഷാൽ, സിദ് ശ്രീറാം എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന റൊമാന്റിക് മെലഡി ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്. രജനികാന്ത്, നയൻതാര എന്നിവർ ​ഗാനരം​ഗത്തെത്തുന്നു. അടുത്തിടെ അണിയറക്കാർ ചിത്രത്തിലെ എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച ​ഗാനം റിലീസ് ചെയ്തിരുന്നു. സാധാരണയായി രജനീകാന്ത് ചിത്രങ്ങളിലെ ടൈറ്റിൽ ​ഗാനം എസ്പിബി ആണ് ആലപിക്കാറുള്ളത്. ഇത്തവണ പക്ഷെ ഇരുവരുടേയും അവസാന കൂടിച്ചേരലായി. ശിവ […]

Categories
Film News

രജനീകാന്തിനായി എസ്പിബി അവസാനമായി ആലപിച്ച ​ഗാനം ; അണ്ണാതെ ആദ്യ​ഗാനം പുറത്തിറക്കി

രജനീകാന്ത് ചിത്രം അണ്ണാതെ ടീം സിനിമയിലെ ആദ്യ​ഗാനം പുറത്തിറക്കി. അന്തരിച്ച ​ഗായകൻ എസ്പി ബാലസുബ്ര​ഹ്മണ്യം ആണ് ​ഗാനമാലപിച്ചിരിക്കുന്നത്. ഡി ഇമ്മൻ സം​ഗീതം നൽകിയിരിക്കുന്നു. വിവേക ആണ് വരികളൊരുക്കിയത്. രജനീകാന്തിന്റെ നിരവധി ബ്ലോക്ബസ്റ്റർ ഹിറ്റ് ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് എസ്പിബി ആണ്. നിർഭാ​ഗ്യവശാൽ അണ്ണാതെ രജനി – എസ്പിബി കൂട്ടുകെട്ടിന്റെ അവസാനചിത്രമാവുകയായിരുന്നു. ശിവ ഒരുക്കിയിരിക്കുന്ന അണ്ണാതെ ഒരു ഫാമിലി എന്‌റർടെയ്നർ ആണ്. രജനീകാന്തിനൊപ്പം ചിത്രത്തിൽ കീർത്തി സുരേഷ്, മീന, ഖുശ്ബു, നയൻതാര, ജാക്കിഷെറോഫ്, ജ​ഗപതി ബാബു, പ്രകാശ് രാജ് തുടങ്ങി […]

Categories
Film News

രജനീകാന്ത് ചിത്രം അണ്ണാതെ മോഷൻ പോസ്റ്റർ

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാതെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മോഷൻ പോസ്റ്റർ തുടങ്ങുന്നത് ഒരു പാലത്തിന്റെ പനോരമ വ്യൂ കാണിച്ചുകൊണ്ടാണ്. ക്യാമറ നീങ്ങുമ്പോൾ പശ്ചാത്തലത്തിൽ രജനീകാന്തിന്റെ സംഭാഷണം. അതോടൊപ്പം രജനീകാന്ത് ഒരു ബൈക്കിൽ അരിവാൾ പിടിച്ച് നീങ്ങുന്നു. പശ്ചാത്തലസം​ഗീതവും സംഭാഷണവും ആക്ഷൻ സിനിമയുടെ സൂചനകൾ നൽകുന്നു. ദീപാവലിക്ക് കൊടുങ്കാറ്റ് എത്തുമെന്നറിയിച്ചുകൊണ്ടാണ് പോസ്റ്റർ അവസാനിക്കുന്നത്. ​ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ എങ്കിലും പോസ്റ്റർ നൽകുന്ന സൂചനകൾ കിടിലൻ ആക്ഷൻ രം​ഗങ്ങളും സിനിമയിലുണ്ടെന്നാണ്. സിനിമയുടെ സം​ഗീതസംവിധായകൻ ഡി ഇമ്മൻ […]

Categories
Film News

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം അണ്ണാതെ റിലീസ് തീയ്യതി പുറത്തുവിട്ടു

രജനീകാന്ത് നായകനാകുന്ന പുതിയ സിനിമ അണ്ണാതെ ഈ വർഷം ദീപാവലിക്കെത്തുന്നു. നവംബർ 4, 2021ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രജനീകാന്ത് ആദ്യമായി സംവിധായകൻ ശിവയ്ക്കൊപ്പമെത്തുകയാണ്. സംവിധായകന്റെ മുൻസിനിമ വിശ്വാസം മെ​ഗാബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഈ സിനിമയിലും ഫാമിലി ഇമോഷൻസ് ഉണ്ടാവുമെന്നാണ് കരുതുന്നത്. സിനിമാറ്റോ​ഗ്രാഫർ വെട്രി, സം​ഗീതം ഇമ്മൻ, എഡിറ്റർ റൂബൻ എന്നിവർ അണ്ണാതെ ടീമിലുമുണ്ടാവും. രജനീകാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഴുനീള റൂറൽ മാസ് എന്റർടെയ്നറുമായെത്തുന്നത്. കീർത്തി സുരേഷ്, മീന, ഖുശ്ബു, നയൻതാര, ​ജ​ഗപതി ബാബു, പ്രകാശ് […]

Categories
Film News

രജനീകാന്ത്‌ ചിത്രം അണ്ണാതെ പുതിയ റിലീസ്‌ തീയ്യതി പ്രഖ്യാപിച്ചു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അണ്ണാതെ പുതിയ റിലീസ്‌ തീയ്യതി പ്രഖ്യാപിച്ചു. 2021, നവംബര്‍ 4ന്‌ ദീപാവലി ചിത്രമായി സിനിമ റിലീസ്‌ ചെയ്യുമെന്നാണ്‌ അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്‌. ശിവ സംവിധാനം ചെയ്യുന്ന സിനിമ മാസ്‌ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. സണ്‍ പിക്‌ചേഴ്‌സ്‌ സിനിമ നിര്‍മ്മിക്കുന്നു. അണ്ണാതെ കഴിഞ്ഞ ദീപാവലിക്ക്‌ റിലീസ്‌ ചെയ്യാനിരുന്നതാണ്‌. എന്നാല്‍ കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ പ്ലാന്‍ മാറ്റുകയായിരുന്നു. എട്ട്‌മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും അണിയറയില്‍ പലര്‍ക്കും കോവിഡ്‌ പോസിറ്റീവായതിനെ തുടര്‍ന്ന്‌ വീണ്ടും ചിത്രീകരണം നിര്‍ത്തിവച്ചു. അതുകഴിഞ്ഞ്‌ കുറച്ച്‌ […]

Categories
Film News

രജനിയുടെ അണ്ണാതെ റിലീസ് തീയ്യതി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സിനിമ അണ്ണാതെ ഈ വര്‍ഷം ദീപാവലിക്ക് നവംബറില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം ഷൂട്ടിംഗ് നീണ്ടുപോയത് കാരണം അണിയറക്കാര്‍ പുതി. തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവരി 2021ല്‍ പൊങ്കല്‍ റിലീസായി ചിത്രമെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അണ്ണാതെ, ശിവ ഒരുക്കുന്ന സിനിമ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആണ്, നാല് നായികമാരുള്‍പ്പെടെ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, നയന്‍താര എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, സതീഷ്, വെല രാമമൂര്‍ത്തി, […]