Categories
Film News

വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവിൽ ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു ടീം ഒന്നിക്കുന്നു

വൈശാഖ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വൈശാഖ് സോഷ്യൽമീഡിയയിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്ന് ആൻ മെ​ഗാ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. ദി ഹണ്ടഡ് ബികം ദി ഹണ്ടേഴ്സ് എന്ന ടാ​ഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാ​ഗ്രഹണം ഷാജി കുമാർ ഒരുക്കുന്നു. സുനിൽ എസ് പിള്ള ആണ് […]

Categories
Film News

സാറാസിലെ പുതിയ ​ഗാനം, വിനീതും ദിവ്യയും ആലപിച്ചത്, റിലീസ് ചെയ്തു

അന്ന ബെൻ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ജൂ‍ഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് സാറാസ്. സിനിമയിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. ഇരുവരും ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് പാടുന്നത്. ജോ പോളിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സം​ഗീതം നൽകിയിരിക്കുന്നു. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നു.ജൂലൈ 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. കൊച്ചിയിലും വാ​ഗമണ്ണിലുമായി സിനിമ ചിത്രീകരിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ, മല്ലിക […]

Categories
Film News

അന്നബെൻ – സണ്ണി വെയ്ൻ ചിത്രം സാറ , ആമസോൺ പ്രൈമിൽ, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അന്നബെൻ – സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് സാറ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്. ജൂലൈ 5ന് സിനിമ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. സാറായുടെ തിരക്കഥ അക്ഷയ് ഹരീഷ് ഒരുക്കിയിരിക്കുന്നത് റൊമാന്റിക് കോമഡി എന്റർടെയ്നർ ആയാണ്. അന്ന ബെൻ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. സഹതാരങ്ങളായി അജു വർ​ഗ്​ഗീസ്, സൃന്ദ, മല്ലിക സുകുമാരൻ, ധന്യ വർമ്മ, […]

Categories
Film News

ടൊവിനോ തോമസ് , നാരദന്‍ പൂർത്തിയാക്കി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍, ടൊവിനോ തോമസ് ചിത്രീകരണം പൂർത്തിയാക്കി. ഉണ്ണി ആർ തിരക്കഥ ഒരുക്കുന്ന സിനിമയിൽ അന്ന ബെന്‍ നായികയാകുന്നു. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ ടീമംഗങ്ങൾ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ്. രഞ്ജി പണിക്കര്‍, നവാസ് വള്ളിക്കുന്ന്, ഇന്ദ്രൻസ്, രാജേഷ് മാധവൻ, ഷറഫുദ്ദീൻ, ലുഖ്മാൻ തുടങ്ങിയവരും സിനിമയിലെത്തുന്നു. അന്ന ബെൻ ആദ്യമായാണ് ആഷിഖ് അബുവിനൊപ്പമെങ്കിലും ടൊവിനോ മുമ്പ് രണ്ട് […]

Categories
Film News

മധുബാല വീണ്ടും മലയാളത്തിലേക്ക്, ഇത്തവണ അന്നയ്ക്കും അർജ്ജുനുമൊപ്പം

സംവിധായകന്‍ എംസി ജോസഫ് വികൃതിയ്ക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് എന്നിട്ട് അവസാനം. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അർജ്ജുൻ അശോകൻ ,അന്ന ബെൻ, മധുബാല എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഇടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ചിത്രത്തിലൂടെ. View this post on Instagram Ennitu Avasaanam A post shared by Arjun Ashokan (@arjun_ashokan) on Nov 1, 2020 at 6:12am PST സംഗീതം സുശിൻ ശ്യാം, അപ്പു പ്രഭാകർ ഛായാഗ്രഹണം, സുകുമാർ […]

Categories
Film News

നാരദൻ: ടൊവിനോ തോമസ്, അന്നബെൻ ടീം ആഷിഖ് അബുവിന്‍റെ പുതിയ സിനിമയിൽ

ആഷിഖ് അബു; ടൊവിനോ തോമസ്, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ സിനിമ പ്രഖ്യാപിച്ചു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്‍റേതാണ്. സോഷ്യൽമീഡിയ പേജിലൂടെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. അണിയറയിൽ ഛായാഗ്രഹണം ജാഫർ സാദിഖ്, എഡിറ്റിംഗ് സൈജു ശ്രീധരൻ, ഡാ തടിയാ, താരം ശേഖർ മേനോൻ സംഗീതമൊരുക്കുന്നു. ആർട്ട് ഡയറക്ടർ ഗോകുൽ ദാസ്, കോസ്റ്റ്യൂം […]

Categories
Film News

അന്ന ബെന്‍ നായികയായെത്തിയ ഹെലന്‍ നാല് ഭാഷകളിലേക്ക്

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമ ഹെലന്‍ വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യുകയാണ്. അണിയറക്കാര്‍ പറഞ്ഞതനുസരിച്ച് തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ റൈറ്റ്‌സുകള്‍ വിറ്റിരിക്കുന്നു. ഹിന്ദി വെര്‍ഷനില്‍ ജാഹ്നവി കപൂര്‍ നായികയാകുന്നുവെന്ന് അറിയിച്ചിരുന്നു. ജാഹ്നവിയുടെ അച്ഛന്‍ ബോണി കപൂര്‍, സീ സ്റ്റുഡിയോസ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്റെ പേരോ മറ്റ് ടീമംഗങ്ങളേയോ അറിയിച്ചിട്ടില്ല. തമിഴില്‍, കീര്‍ത്തി പാണ്ഡ്യന്‍, തുമ്പ ഫെയിം നായികയാകുന്നു. അവരുടെ അച്ഛന്‍ അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് സിനിമയില്‍ ലാല്‍ ചെയ്ത അച്ഛന്‍ വേഷം ചെയ്യുന്നത്. […]

Categories
gossip

ഹെലന്‍ ഹിന്ദി റീമേക്കില്‍ ജാഹ്നവി കപൂര്‍

തമിഴ് വെര്‍ഷന് പിറകെ ഹെലന്‍ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജാഹ്നവി കപൂര്‍ സിനിമയുടെ ഹിന്ദി വെര്‍ഷനില്‍ അഭിനയിക്കുന്നു. ജാഹ്നവിയുടെ അച്ഛന്‍ ബോണി കപൂറും സീ സ്റ്റുഡിയോസും സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന്റെ പേര്, മ്റ്റ് അണിയറക്കാര്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നവാഗതനായ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ സര്‍വൈവല്‍ ത്രില്ലര്‍ സിനിമയാണ്. സംവിധായകന്‍ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബില്‍ ബാബു തോമസ് എന്നിവരോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച സിനിമയില്‍ […]

Categories
Film News

കപ്പേളയ്ക്ക് ശേഷമുള്ള അന്ന ബെന്‍ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍

അന്ന ബെന്‍ മലയാളസിനിമാലോകത്ത് മൂന്ന സിനിമകള്‍ കൊണ്ട് തന്നെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. അവരുടെ അവസാനസിനിമ കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. താരം, രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍. ആക്ഷന് പ്രാധാന്യമുള്ള സിനിമയാണിത്, താരം സിനിമയ്ക്കായി കിക്ക് ബോക്‌സിംഗിലും പാര്‍കൗറിലും പരിശീലനം നേടുകയും ചെയ്തു. സിനിമയില്‍ നിരവധി പുതുമുഖങ്ങളെത്തുന്നു. ഉര്‍വശി അതിഥി വേഷത്തിലെത്തുന്ന സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. അന്ന, ജൂലൈയില്‍ c/o സൈറാബാനു ഫെയിം ആന്റണി സോണിയുടെ […]

Categories
Film News

കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ ജൂണ്‍ 22 മുതല്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കേരളത്തിലെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കപ്പേള. മാര്‍ച്ച് 4ന് റിലീസ് ചെയ്ത സിനിമ നല്ല പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. കപ്പേള തിയേറ്ററുകളില്‍ കാണാന്‍ സാധിക്കാത്തവര്‍ക്കായി രണ്ടാമതൊരു അവസരം വന്നിരിക്കുകയാണ്. ഇത്തവണ വീട്ടില്‍ നിന്നും തന്നെ സിനിമ കാണാം. സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നല്ല വിലയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ജൂണ്‍ 22ന് ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങും. കപ്പേള, നടന്‍ മുഹമ്മദ് മുസ്തഫ ഒരുക്കിയ സിനിമയാണ്. അദ്ദേഹം പാലേരി മാണിക്യം, ബാവൂട്ടിയുടെ […]