Categories
Film News

പുതിയ സ്റ്റില്‍ റിലീസ്‌ ചെയ്‌ത്‌ മാസ്റ്റര്‍ അണിയറക്കാര്‍

വിജയുടെ മാസ്റ്റര്‍ ജനുവരിയില്‍ പൊങ്കല്‍ അവധിക്ക്‌ റിലീസിനൊരുങ്ങുകയാണ്‌. സാധാരണ പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ്‌ സിനിമ കാത്തിരിക്കുന്നത്‌. വിജയ്‌, ലോകേഷ്‌ കനകരാജ്‌ ടീമിന്റെ സിനിമയില്‍ വിജയ്‌ സേതുപതി, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്‌, അര്‍ജ്ജുന്‍ ദാസ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍ഡ്രിയ ജറാമിയ സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. ഇതുവരെയും അണിയറക്കാര്‍ ഇവരുടെ കഥാപാത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്യാരക്ടര്‍ പോസ്‌റ്ററുകളിലോ ടീസറിലോ ഇവര്‍ എത്തിയിരുന്നില്ല. ഓഡിയോ ലോഞ്ചിലും താരം എത്തിയിരുന്നില്ലെങ്കിലും വിജയ്‌ പ്രസംഗത്തിനിടെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ […]

Categories
Film News

മിസ്കിന്റെ പിസാസു 2വിൽ ആൻഡ്രിയ ജെറമിയ എത്തുന്നു

മിസ്കിൻ തന്റെ പിറന്നാള്‍ ദിനത്തിൽ അദ്ദേഹത്തിന്റെ തന്നെ ഹിറ്റ ഹൊറർ സിനിമ പിസാസ് സീക്വൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ആദ്യസിനിമയുടെ തുടർച്ചയാവില്ല. പിസാസു 2 വിൽ ആന്‍ഡ്രിയ ജെറാമിയ നായികയാകുന്നു. ഇളയരാജയുടെ മകൻ കാർത്തിക് രാജ സംഗീതം ഒരുക്കുന്നു. 2014ൽ ഇറങ്ങിയ പിസാസു വളരെ ശ്രദ്ധ നേടിയിരുന്നു. നാഗ, മലയാളി താരം പ്രയാഗ മാർട്ടിൻ എന്നിവർ നായകകഥാപാത്രങ്ങളായെത്തി. പിസാസു 2 വിൽ ആൻഡ്രിയയ്ക്കൊപ്പം രാജ്കുമാർ പിച്ചുമണി എത്തുന്നു. മിസ്കിൻ ചിത്രം സൈക്കോവിൽ വില്ലൻ വേഷം ചെയ്തിരുന്നു. ആൻഡ്രിയ തുപ്പരിവാലനിൽ […]

Categories
Film News

ദളപതി 64ല്‍ ആന്‍ഡ്രിയ ജെര്‍മി ഗ്രേ ഷെയ്ഡഡ് റോളില്‍

വിജയ് ലോകേഷ് കനകരാജ് ചിത്രം വളരെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദളപതി 64 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ വിജയ് സേതുപതി, ആന്റണി വര്‍ഗ്ഗീസ്, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മി, ഗൗരി ജി കിഷന്‍, രമ്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ദളപതി 64ല്‍ വിജയ് കോളേഡ് പ്രൊഫസര്‍ ആയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് സേതുപതി വില്ലന്‍ വേഷത്തിലാണെത്തുന്നത്. ആന്‍ഡ്രിയയുടെ കഥാപാത്രവും ഗ്രേ ഷെയ്ഡിലുളളതായിരിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. തുപ്പരിവാലന്‍, വട ചെന്നൈ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ […]