അല്ലു അർജ്ജുന് നായകനായെത്തുന്ന തെലുഗ് ആക്ഷന് ഡ്രാമ പുഷ്പ നവംബർ 5ന് വിശാഖപട്ടണത്ത് ചിത്രീകരണം ആരംഭിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിശാഖപട്ടണത്ത് പ്രത്യേകം തയ്യാറാക്കിയ സെറ്റിലാണ് ആദ്യഘട്ടചിത്രീകരണം. അല്ലു അർജ്ജുൻ ആദ്യഘട്ടത്തിൽ തന്നെ ജോയിൻ ചെയ്യുമെന്നാണറിയുന്നത്. അല്ലു വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. അണിയറക്കാർ മുഴുവൻ താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തിയിട്ടില്ല എങ്കിലും രശ്മിക മന്ദാന ചിത്രത്തിൽ നായികയായെത്തുന്നുവെന്നും വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിലെ ഒരു ചേസ് സ്വീകൻസിനായി ആറ് കോടിയിലേറെ ചിലവഴിക്കുന്നുവെന്ന് അടുത്തിടെയാണ് […]
