Categories
Film News trailer

പ്രകാശൻ പറക്കട്ടെ ട്രയിലർ റിലീസ് ചെയ്തു

നവാ​ഗതനായ ഷഹാദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ റിലീസിന് തയ്യാറെടുക്കുന്നു. ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മാത്യു തോമസ് ആണ് ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ദിലീഷ് പോത്തൻ, നിഷ സാരം​ഗ് എന്നിവരാണ് പ്രകാശന്റെ രക്ഷിതാക്കൾ. ട്രയിലർ നൽകുന്ന സൂചന അനുസരിച്ച് ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും. പറവ ഫെയിം ​ഗോവിന്ദ് വി പൈ, അജു വർ​ഗ്​ഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, ശ്രീജിത് രവി, എന്നിവരാണ് മറ്റു താരങ്ങൾ. […]

Categories
Film News

വീകം: ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗ്​ഗീസ് കൂട്ടുകെട്ടിൻെറ പുതിയ സിനിമ

കഴിഞ്ഞ ദിവസം വീകം എന്ന പുതിയ മലയാളസിനിമ പ്രഖ്യാപിച്ചു. ധ്യാൻ ശ്രീനിവാസന്‌, അജു വർ​ഗ്​ഗീസ്, സിദ്ദീഖ്, ഷീലു എബ്രഹാം, ഡെയിൻ ഡേവിസ്, ദിനേശ് പണിക്കർ, ഡയാന ഹമീദ് എന്നിവർ കഥാപാത്രങ്ങളാകുന്നു. ക്രൈം ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ആണ് സിനിമ. സാ​ഗർ എഴുതി സംവിധാനം ചെയ്യുന്നു. കുമ്പാരീസ് എന്ന സിനിമ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സംവിധായകൻ ധ്യാനിനൊപ്പം സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. വീകം ഔദ്യോ​ഗിക പ്രഖ്യാപനം മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്​ദൻ തുടങ്ങിയ […]

Categories
Film News trailer

സാജൻ ബേക്കറി ട്രയിലർ പുറത്തെത്തി; അജു വർഗ്ഗീസ്, ലെന എന്നിവരെത്തുന്ന ഫാമിലി ഡ്രാമ

അജു വർഗ്ഗീസിന്‍റെ പുതിയ സിനിമ സാജൻ ബേക്കറി since 1962 ട്രയിലർ റിലീസ് ചെയ്തു. നവാഗതനായ അരുൺ ചന്തു സംവിധാനം ചെയ്യുന്നു. ഒരു കുടുംബത്തിന്‍റെ ബേക്കറി ബിസിനസ് കേന്ദ്രീകരിച്ച് നടക്കുന്ന ഫീൽ ഗുഡ് എന്‍റർടെയ്നർ ആണ് സിനിമ. അജുവുംലെനയും സഹോദരങ്ങളായാണ് സിനിമയിലെത്തുന്നത്. ഗണേഷ് കുമാർ അമ്മാവനായെത്തുന്നു. ലീഡ് റോളിലെത്തുന്നതിന് പുറമെ അജു വർഗ്ഗീസ് തിരക്കഥാക്കൃത്തുമായെത്തുന്നു. അരുൺ ചന്തു, സച്ചിൻ ആർ ചന്ദ്രൻ എന്നിവർക്കൊപ്പം അജു തിരക്കഥ എഴുതുന്നു. ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ, ആനന്ദ് മന്മദൻ, ജാഫർ […]

Categories
gossip

ധ്യാനും അജുവര്‍ഗ്ഗീസും ഒന്നിക്കുന്ന പുതിയ സിനിമ പൗഡര്‍ since 1905

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്‌, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പൗഡര്‍ since 1905 പോസ്‌റ്റര്‍ പുറത്തിറക്കി. ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തോടനുബന്ധിച്ചാണ്‌ പോസ്‌റ്റര്‍ പുറത്തിറക്കിയത്‌. രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്നു. ജെയിംസ്‌ എന്റര്‍ടെയ്‌ന്‍മെന്റിന്റെ സഹകരണത്തോടെ ഫണ്‍ടാസ്റ്റിക്‌ ഫിലിംസ്‌ ബാനറില്‍ അജു വര്‍ഗ്ഗീസ്‌, വൈശാഖ്‌ സുബ്രഹ്മണ്യം, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. തിരക്കഥ, സംഭാഷണം മനാഫ്‌. ഛായാഗ്രഹണം ഫാസില്‍ നസീര്‍. മനു മഞ്‌ജിതിന്റെ വരികള്‍ക്ക്‌ അരുണ്‍ മുരളീധരന്‍ സംഗീതം നല്‍കുന്നു. എഡിറ്റര്‍ രതിന്‍ ബാലകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ […]

Categories
Film News

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, തൻവി റാം ഒന്നിക്കുന്ന ഖാലി പഴ്സ് ഓഫ് ദ ബില്ല്യണേഴ്സ്

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, അമ്പിളി ഫെയിം തൻവി റാം ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ഖാലി പഴ്സ് ഓഫ് ദ ബില്ല്യണേഴ്സ് എന്ന് പേരിട്ടു. മാക്സ് വെല്‍ ജോസ് സിനിമ സംവിധാനം ചെയ്യുന്നു. എന്‍റർടെയ്നർ ആയി ഒരുക്കുന്ന സിനിമയിൽ ധ്യാൻ, അജു ടീം സുഹൃത്തുക്കളായെത്തുന്നു. ബിബിൻ ദാസ്, ബിബിൻ വിജയ് എന്നീ കഥാപാത്രങ്ങളായെത്തുന്ന ഇരുവരും ദാസൻ, വിജയൻ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. നാടോടിക്കാറ്റ് സീരീസിലെ പ്രശസ്ത കഥാപാത്രങ്ങളാണിവർ. സ്വപ്നത്തിന് പിറകെ പോവുന്ന രണ്ട് യുവാക്കളുടെ കഥയാണ് ഖാലി പഴ്സ് […]

Categories
Film News

മേപ്പടിയാനിലെ അജു വർഗ്ഗീസിന്‍റെ ലുക്ക്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈരാറ്റുപേട്ടയിലാണ് ചിത്രീകരണം. നവാഗതനായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്‍റർടെയ്നർ ആയിരിക്കും. നടൻ അജു വർഗ്ഗീസ് അടുത്തിടെയാണ് ടീമിൽ ജോയിൻ ചെയ്തത്. തടത്തിൽ സേവിയർ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഇദ്ദേഹത്തിന്‍റെ താടിയുള്ള സ്റ്റൈലിഷ് ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കകുയാണ്. മേപ്പടിയാൻ നായികയായെത്തുന്നത് അഞ്ജു കുര്യൻ ആണ്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, […]

Categories
Film News

സാജന്‍ ബേക്കറി 1962മുതല്‍ സിനിമയിലെ ഗാനം പുറത്തിറക്കി

ബേക്കറിക്കാരായി ലെന, ഗണേഷ്‌കുമാര്‍, അജു വര്‍ഗ്ഗീസ് എന്നിവരെത്തുന്ന പുതിയ സിനിമ സാജന്‍ ബേക്കറി 1962 മുതല്‍. സിനിമയിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ റാന്നി എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ജെയിംസ് തക്കര ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്. പ്രശാന്ത് പിള്ള സംഗീതം ഒരുക്കിയിരിക്കുന്നു. പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ജംഗ്ഷനില്‍ ബേക്കറി നടത്തുന്നവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. നവാഗതനായ അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിന്‍ ആര്‍ ചന്ദ്രന്‍, […]

Categories
Film News

നാന്‍സി റാണി : അജു വര്‍ഗ്ഗീസ് സീരിയസ് റോളിലെത്തുന്നു

അജു വര്‍ഗ്ഗീസ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു സീരിയസ് കഥാപാത്രത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഡോ ഐപ്പ് എബ്രഹാം എന്ന നാന്‍സി റാണിയിലെ കഥാപാത്രത്തിന്റെ ചിത്രമായിരുന്നുവത്. ലോക്ഡൗണ്‍ പിന്‍വലിച്ച് കഴിഞ്ഞ് ചിത്രീകരണം തുടരാനിരിക്കുകയാണ് സിനിമ. കോട്ടയത്ത് ചിത്രീകരിക്കുന്ന സിനിമ നാന്‍സി എന്ന യുവതിയുടെ കഥയാണ് പറയുന്നത്. നാന്‍സി ആയെത്തുന്നത് അഹാന കൃഷ്ണയാണ്. നാന്‍സിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു കഥാപാത്രമാണ് ഡോ. ഐപ്. ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അര്‍ജ്ജുന്‍ അശോകന്‍, ലെന എന്നിവരുമുണ്ട്.

Categories
Film News

അജുവര്‍ഗ്ഗീസ് നായകനായെത്തുന്ന പുതിയ സിനിമ ആര്‍ട്ടിക്കിള്‍ 21, ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

അജു വര്‍ഗ്ഗീസ് കോമഡി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രശസ്തനാണ്. ക്യാരക്ടര്‍ റോളുകളും താരത്തിന് ചേരുമെന്ന് ചില ചിത്രങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് അജു. കഴിഞ്ഞ വര്‍ഷം ഹെലന്‍ എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡിലുള്ള പോലീസുകാരനായെത്തി. സംവിധായകന്‍ ലെനിന്‍ ബാലകൃഷ്ണന്റെ പുതിയ സിനിമ ആര്‍ട്ടിക്കിള്‍ 21ല്‍ നായകനായെത്തുകയാണ് താരം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അജു വര്‍ഗ്ഗീസ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. ലെന, രോമാഞ്ച് രാജേന്ദ്രന്‍, ബിനീഷ് കൊടിയേരി, മാസ്റ്റര്‍ നന്ദന്‍, രാജേഷ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അഷ്‌കര്‍ ഡിഓപി ഗോപി […]

Categories
Film News

നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് ടീം വീണ്ടും ഒന്നിക്കുന്നു

ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെ നടന്‍ ധ്യാന്‍ ശ്രീനിവാസനും അച്ഛനും ജ്യേഷ്ഠനുമൊപ്പം സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം. നിവിന്‍ പോളിയും നയന്‍താരയും മുഖ്യവേഷങ്ങളിലെത്തിയ സിനിമ നിര്‍മ്മിച്ചത് അജു വര്‍ഗ്ഗീസ് ആയിരുന്നു. കഴിഞ്ഞ ഓണം സീസണിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ ടീം വീണ്ടും ഒന്നിക്കാനൊരുങ്ങുന്നതായി സൂചനകള്‍ വരുന്നു. അടുത്തിടെ സംമ്തിംഗ് കുക്കിംഗ് എന്ന് ക്യാപ്ഷന്‍ നല്‍കി കൊണ്ട് മൂവരുമൊത്തുള്ള ഫോട്ടോ അടുത്തിടെ അജുവും ധ്യാനും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. സംഗീതസംവിധായകന്‍ […]