Categories
Film News

പ്രഭാസ്- സെയ്ഫ് അലി ഖാൻ ടീമിന്‍റെ ആദിപുരുഷിൽ കൃതി സാനൻ – സണ്ണി സിംഗ് എന്നിവര്‍ ജോയിൻ ചെയ്തു

പ്രഭാസ് , സെയ്ഫ് അലി ഖാൻ ടീമിന്‍റെ ആദിപുരുഷ് രാമായണത്തെ ആസ്പദമാക്കി തൻഹാജി ഫെയിം ഓം റാവുത്ത് സംവിധാനം ചെയ്യുന്നു. പ്രഭാസ് ശ്രീരാമൻ ആയെത്തുന്നു. സെയ്ഫ് അലി ഖാൻ വില്ലൻ വേഷം ലങ്കേഷ് ആയെത്തുന്നു. കൃതി സാനന്‍ , സണ്ണി സംഗ് എന്നിവര്‍ പുതിയതായി ജോയിൻ ചെയ്തിരിക്കുന്നു. കൃതി സാനൻ സീതയായെത്തുന്നു. സണ്ണി സിംഗ് ലക്ഷ്മണൻ. പ്രഭാസ് ഇരുവര്‍ക്കുമൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. ഓം റാവുത്തിന്‍റെ മുൻസിനിമ തൻഹാജി, സെയ്ഫും അജയ് ദേവ്ഗാനും ഒരുമിച്ചെത്തിയ സിനിമയായിരുന്നു. ആദിപുരുഷ് […]

Categories
Film News

ആദിപുരുഷ് ചിത്രീകരണം തുടങ്ങി

പ്രഭാസിന്‍റെ പുതിയ മള്‍ട്ടിഭാഷാചിത്രം ആദിപുരുഷ് ചിത്രീകരണം ആരംഭിച്ചു. സെയ്ഫ് അലി ഖാൻ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. പ്രഭാസ് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ആദിപുരുഷ് ആരംഭ് എന്ന പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. ഓം റാവുത്ത്, സംവിധാനം ചെയ്യുന്ന സിനിമ തെലുഗ്, ഹിന്ദി ഭാഷകളിലായാണ് ഒരുക്കുന്നത്. മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റി എത്തും. തമിഴ്, മലയാളം, കന്നഡ, എന്നിവയും വിദേശഭാഷകളിലേക്കും. 2022 റിലീസ് ആണ് അണിയറക്കാർ ആലോചിക്കുന്നത്. മറ്റു താരങ്ങളേയും അണിയറക്കാരേയും അറിയിച്ചിട്ടില്ല. കീർത്തി സുരേഷ് നായികയായെത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം […]

Categories
Film News

ആദി പുരുഷ് : പ്രഭാസ്,സെയ്ഫ് അലി സിനിമ തിയേറ്ററിലെത്തുക ഈ ദിവസം

അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പ്രഭാസ് തന്‍റെ പുതിയ സിനിമ ആദിപുരുഷ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് താരം റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ആഗസ്റ്റിലായിരിക്കും സിനിമ തിയേറ്ററുകളിലേക്കെത്തുക. View this post on Instagram A post shared by Prabhas (@actorprabhas) ഓം റാവുത്ത് ഒരുക്കുന്ന സിനിമയിൽ സെയ്ഫ് അലി ഖാൻ പ്രധാന വില്ലനാകുന്നു. സെപ്തംബറിൽ കരീന കപൂർ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ലങ്കേഷ് എന്ന കഥാപാത്രമായാണ് സെയ്ഫ് ചിത്രത്തിലെത്തുക.