അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയ്ക്ക് ശേഷം ഷാജി പാടൂര്‍ ഒരുക്കുന്ന സിനിമയ്ക്ക് നിര്‍ഭയ എന്ന് പേരിട്ടു. നമിത പ്രമോദ് നായികയായെത്തുന്നു. സെപ്തംബറില്‍ ചിത്രീകരണം തുടങ്ങും. നമിത തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. അബ്രഹാമിന്റെ സന്തികള്‍ അദ്ദേഹത്തിന്റെ ആദ്യസംവിധാനമായിരുന്നുവെങ്കിലും 2ദശകങ്ങളായി ഇന്‍ഡസ്ട്രിയിലുള്ള വ്യക്തിയാണിദ്ദേഹം. നിരവധി സിനിമാക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് സ്വന്തം സംവിധാനത്തിലേക്ക് കടന്നത്. നിര്‍ഭയ, പേടിയില്ലാത്തത് എന്നര്‍ത്ഥം വരുന്ന സിനിമ നായികാപ്രാധാന്യമുള്ളതാണെന്നാണ് ടൈറ്റില്‍ നല്കുന്ന സൂചന. 2012 ഡല്‍ഹി ബലാല്സംഗകേസിന് നല്കിയ പേര് നിര്‍ഭയ എന്നായിരുന്നു.
