ചില മനുഷ്യർ അങ്ങനെയാണ് എത്ര പ്രയാസമുള്ള കാര്യങ്ങളെയും ഭംഗിയായി തരണം ചെയ്യും, ആത്മ വിശ്വാസവും മനോബലവും പൊതു സമൂഹത്തോടുള്ള സ്നേഹവും കൂടി ചേരുന്നതിന്റെ പേരാണ് രഞ്ജിത് കുമാറെന്ന പോലീസുകാരൻ. ഒരു നല്ല പോലീസുകാരൻ എങ്ങനെയായിരിക്കണമെന്ന് സമൂഹത്തോട് വാതോരാതെ സംസാരിക്കാതെ പ്രവൃത്തിയിലൂടെകാണിച്ചു കൊടുത്ത രഞ്ജിത് കുമാർ സിനിമയിൽ അഭിനയിക്കും. ഗതാഗത കുരുക്കിൽ പെട്ട ആംബുലൻസിന് മുന്നിലോടി ഒരു കിലോമീറ്ററോളം വഴി തെളിച്ച രഞ്ജിത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു . നൗഷാദ് ആലത്തൂർ നിർമ്മിക്കുന്ന വൈറൽ 2019 എന്ന […]
