Categories
Film News

പാപ്പൻ: എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി , ജോഷി ചിത്രത്തിൽ

സുരേഷ് ഗോപിയുടെ പുതിയ സിനിമ പാപ്പൻ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയിലെ സുരേഷ്ഗോപിയുടെ ലുക്ക് സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. സാൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ ആണ് സുരേഷ് ഗോപി ചിത്രത്തിൽ. എബ്രഹാം മാത്യു മാത്തൻ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ്ഗോപിയും ഒരുമിച്ചെത്തുന്നത്. ലേലം, വാഴുന്നോർ, പത്രം എന്നിവ ഇരുവരുടേയും മുൻഹിറ്റുകളാണ്. പാപ്പൻ […]

Categories
Film News

സുരേഷ് ഗോപി – ജോഷി ടീമിന്‍റെ പുതിയ സിനിമ പാപ്പൻ

പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപിക്കൊപ്പം വീണ്ടുമെത്തുന്നു. പാപ്പൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. നടന്‍ സംവിധായകൻ കൂട്ടുകെട്ടിലെത്തിയ മികച്ച സിനിമകളായിരുന്നു ലേലം, വാഴുന്നോർ തുടങ്ങിയവ. സലാം കാശ്മീർ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന സിനിമ. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അതിഥി വേഷത്തിൽ സുരേഷ് ഗോപിയെത്തി. പാപ്പൻ എഴുതുന്ന‍ത് ആർ ജെ ഷാൻ ആണ്. മുമ്പ് c/o സൈറബാനു […]

Categories
Film News

സുരേഷ് ഗോപി ചിത്രം കാവൽ പൂർത്തിയായി

സുരേഷ് ഗോപി ശക്തമായി തിരിച്ചുവരവിനൊരുങ്ങുന്ന പുതിയ സിനിമ കാവൽ ചിത്രീകരണം പൂര്‍ത്തിയായി. നീണ്ട ഇടവേളയ്ക്ക് ശേഷം ഒക്ടോബറിലാണ് ടീം ചിത്രീകരണം പുനരാരംഭിച്ചത്. രണ്ട് ആഴ്ചകളോളം തുടർച്ചയായി ചിത്രകരിച്ചു. സുരേഷ് ഗോപി എത്തുന്ന പ്രധാന ഭാഗങ്ങളുടെ ചിത്രീകരണവുമുണ്ടായിരുന്നു. നിതിൻ രഞ്ജി പണിക്കർ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ആക്ഷൻ ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രഞ്ജി പണിക്കർ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം തന്നെ മുഴുനീള കഥാപാത്രമായെത്തുന്നു. ഇടുക്കി ഹൈറേഞ്ചുകളിൽ രണ്ട് കാലഘട്ടങ്ങളിലായി […]

Categories
Film News

സുരേഷ്ഗോപിയുടെ കാവൽ ഈ മാസം പുനരാരംഭിക്കുന്നു

സുരേഷ്ഗോപിയുടെ പുതിയ സിനിമ കാവൽ താരത്തിന്റെ നീണ്ട നാളത്തെ ഇടവേളയ്ക്ക ശേഷമുള്ള തിരിച്ചുവരവ് സിനിമ കൂടിയാണ്. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ. അഞ്ച് മാസങ്ങൾക്ക് ശേഷം സിനിമ വീണ്ടും തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. റിപ്പോർട്ടുകളനുസരിച്ച് ഒക്ടോബർ 7ന് ചിത്രീകരണം പുനരാരംഭിക്കും. രണ്ട് ആഴ്ചത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വണ്ടിപ്പെരിയാർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനലൊക്കേഷനുകൾ. കാവൽ തിരക്കഥ സംവിധായകന്‍ നിതിൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപി തമ്പാൻ എന്ന […]

Categories
Film News

മേജർ രവിയുടെ അടുത്ത ചിത്രത്തിൽ സുരേഷ് ഗോപിയും ആശ ശരതും

മേജര്‍ രവി വ്യത്യസ്തമായ സിനിമ ഒരുക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. ആര്‍മി ചിത്രങ്ങള്‍ ഒരുക്കി പ്രശസ്തനായ മേജര്‍ രവി അടുത്തതായി ഒരു പ്രണയചിത്രമാണൊരുക്കുന്നത്. സുരേഷ് ഗോപി, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നതാണ് പുതിയ വാർത്ത. മേജർ രവി ചിത്രം കർമ്മയോദ്ധ,1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ മുമ്പ് ആശ ശരത് എത്തിയിട്ടുണ്ട്. സുരേഷ് ഗോപി ആദ്യമായാണ് മേജർ രവിക്കൊപ്പമെത്തുന്നത്. മേജർ രവി തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ ഉബേഷ് പി ഉണ്ണി, സനൽ ശിവറാം എന്നിവർ […]

Categories
Film News teaser

മാസ് ഡയലോഗോടെ കാവല്‍ ടീസര്‍ എത്തി

Suresh gopi as Thamban in Kaaval

Categories
Film News

കാവല്‍ ടീസര്‍ നാളെയെത്തും

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില് ജൂണ്‍ 26ന് ആരാധകര്‍ക്കുള്ള പ്രത്യേക സമ്മാനമായി താരത്തിന്റെ പുതിയ സിനിമ കാവല്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ്‌ഗോപി പഴയ മാസ് രൂപത്തിലാണെത്തുന്നത്. ആക്ഷന്‍ ഫാമിലി ഡ്രാമയായ സിനിമ ഇടുക്കി ഹൈറേഞ്ചിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. കാവല്‍ സിനിമയില്‍ രഞ്ജി പണിക്കര്‍ തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്നു. രണ്ട് താരങ്ങളും യുവാക്കളായും പ്രായമേറിയ കാലത്തിലും സിനിമയിലെത്തുന്നു. സയാ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്‍, […]

Categories
Film News

കാവല്‍ ടീസര്‍ സുരേഷഗോപിയുടെ ജന്മദിനത്തിലെത്തും

സുരേഷ്‌ഗോപിയുടെ അടുത്ത ചിത്രം കാവല്‍ ടീസര്‍ ജൂണ്‍ 26ന് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷം മാസ് ഗെറ്റപ്പില്‍ സുരേഷ് ഗോപി തിരിച്ചെത്തുന്ന സിനിമ കൂടിയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയായ സിനിമയുടെ കഥ നടക്കുന്നത് ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് വ്യത്യസ്ത കാലങ്ങളിലായാണ്. കാവല്‍ ലോക്ഡൗണ്‍ ആരംഭിക്കും മുമ്പ് ചിത്രീകരണം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 10ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുണ്ടായിരുന്നത്. സിനിമയുടെ അണിയറക്കാര്‍ പോസ്്റ്റ് പ്രൊഡക്ഷന്‍ […]

Categories
Film News

സുരേഷ് ഗോപി സിനിമ കാവല്‍ ഡബ്ബിംഗ് ജോലികളാരംഭിച്ചു

സുരേഷ് ഗോപി ചിത്രം കാവല്‍ ലോക്ഡൗണിന് മുമ്പ് അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു. 10ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. ചിത്രീകരണം ബാക്കിയുള്ളപ്പോള്‍ തന്നെ സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ് അണിയറക്കാര്‍. ഡബ്ബിംഗ് ജോലികളാണാരംഭിച്ചിരിക്കുന്നത്. സുരേഷ്‌ഗോപി മാസ് തിരിച്ചുവരവിനൊരുങ്ങുന്ന സിനിമയാണിത്. കസബ ഫെയിം നിതിന്‍ രഞ്ജി പണിക്കര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ. ആക്ഷന്‍ ഫാമിലി ഡ്രാമയാണ് സിനിമ. ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന കഥ. രഞ്ജി പണിക്കര്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാനകഥാപാത്രമായെത്തുന്നു. ലാല്‍ ആയിരുന്നു ഈ റോള്‍ […]

Categories
Film News

രണ്ട് വ്യത്യസ്ത ലുക്കില്‍ സുരേഷ് ഗോപി വീണ്ടുമെത്തുന്നു

ജീം ബൂം ബാ ഫെയിം രാഹുല്‍ രാമചന്ദ്രന്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ സുരേഷ് ഗോപി എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. താരം രണ്ട് വ്യത്യസ്ത ലുക്കില്‍ സിനിമയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവാഗതനായ സമീന്‍ സലീം ഡ്രാമ ത്രില്ലറായി സിനിമയുടെ തിരക്കഥ ഒരുക്കുന്നു. രണ്ട് വ്യത്യസ്ത കാലഘട്ടത്തിലാണ് കഥ പറയുന്നത്. 2021ല്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. സുരേഷ് ഗോപി നിതിന്‍ രഞ്ജി പണിക്കരുടെ കാവല്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ലോക്ഡൗണിന് മുമ്പ്. 10ദിവസം കൂടി ചിത്രീകരണം ബാക്കിയുണ്ട്. […]