Categories
Film News

രഞ്ജി പണിക്കര്‍, സായികുമാര്‍, മുകേഷ് എന്നിവര്‍ സിബിഐ 5ല്‍ മമ്മൂട്ടിക്കൊപ്പം

സിബിഐ 5, സിബിഐ സീരീസിലെ അവസാന സിനിമ, ചിത്രീകരണം തുടങ്ങാനൊരുങ്ങുകയാണ്. സിനിമാചിത്രീകരണത്തിനുള്ള വിലക്കുകള്‍ നീങ്ങാന്‍ കാത്തിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ടിന്റെ പുതിയ സിനിമ. മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ ആയെത്തുന്നു. അദ്ദേഹത്തോടൊപ്പം മുകേഷ്, സായി കുമാര്‍ എന്നിവര്‍ മുന്‍സീരീസുകളിലെ കഥാപാത്രങ്ങളായി തന്നെ എത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രഞ്ജി പണിക്കര്‍. സിബിഐ 5ല്‍ വളരെ പ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തുമെന്നാണറിയുന്നത്. സായ് കുമാര്‍ സീരീസിന്റെ മൂന്നാഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയിരുന്നു. […]

Categories
Film News

മമ്മൂട്ടിയുടെ സിബിഐ 5 ചിത്രീകരണം ഉടന്‍

സിനിമാചിത്രീകരണത്തിനുള്ള തടസ്സങ്ങള്‍ മാറ്റിതുടങ്ങിയതോടെ മലയാളസിനിമകള്‍ സാധാരണ നിലയിലേക്കെത്തുകയാണ്. മാര്‍ച്ചില്‍ ബിലാല്‍ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നീട്ടുകയായിരുന്നു. സിബിഐ 5, ധാരാളം ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ചിത്രീകരണം ആവശ്യമുള്ള സിനിമയാണ്. നിലവിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നയുടന്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്. മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാക്കൃത്ത് എസ് എന്‍ സ്വാമി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. മമ്മൂട്ടി ഒരിക്കല്‍ കൂടി സേതുരാമയ്യര്‍ ആയെത്തുന്നു. എസ്എന്‍ സ്വാമിയുടെ അഭിപ്രായത്തില്‍ സിബിഐ 5 മലയാളസിനിമയിലെ എക്കാലത്തേയും […]

Categories
Film News

സിബിഐ 5ന് ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കും

സിബിഐ സീരീസിന്റെ അടുത്ത ഭാഗം വരാനിരിക്കുകയാണ്. മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാക്കൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. കോവിഡ് സാഹചര്യം അവസാനിച്ചാല്‍ സിനിമ തുടങ്ങാനിരിക്കുകയാണ്. അതേ സമയം അണിയറക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയിരിക്കുകയാണ്. അണിയറയില്‍ ജേക്ക്‌സ് ബിജോയ് സംഗീതസംവിധായകനായെത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിബിഐ സീരീസിലെ പശ്ചാത്തലസംഗീതം ഐക്കോണിക് ആണ് ഇന്നുവരെയും. പ്രശസ്ത സംഗീതസംവിധായകന്‍ ശ്യാം ആണ് സീരീസിലെ ആദ്യനാല് ഭാഗങ്ങളിലും സംഗീതമൊരുക്കിയിരിക്കുന്നത്.ഇത്തവണ ജേക്ക്‌സ് ആണ് സംഗീതം. മലയാളത്തിലെ തിരക്കേറിയ സംഗീതസംവിധായകനാണ് ജേക്ക്്‌സ് […]