സൂപ്പർഹിറ്റ് മലയാളസിനിമ അയ്യപ്പനുംകോശിയും റീമേക്കിലെ താരങ്ങളെ പറ്റി നിരവധി വാർത്തകളാണ് വരുന്നത്. സിനിമ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ റീമേക്ക് അവകാശം ഇതിനോടകം വിറ്റുകഴിയുകയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയുമാണ്. തെലുഗിൽ പവൻ കല്യാൺ ലീഡ് താരങ്ങളിൽ ഒരാളാകുമെന്നാണറിയുന്നത്. രണ്ടാമത്തെ നായകനായി റാണ ദഗുപതി, നിതിൻ തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്. പുതിയതായി വരുന്ന വാർത്തകൾ സായി പല്ലവി ചിത്രത്തിൽ നായികയായെത്തുന്നുവെന്നാണ്. കണ്ണമ്മ, ഗൗരി നന്ദ ചെയ്ത കഥാപാത്രം. താരത്തിന്റെ […]
