മമ്മൂട്ടിയെന്ന നടന്റെ ജൂീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദമായെത്തുന്ന പേരൻപ് ട്രെയിലർ പുറത്ത്. തങ്കമീൻകൾ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ റാം ആണ് ചിത്രത്തിന്റെ സംവിധായകൻ. പേരൻപ് ചിത്രീകരണം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞെങ്കിലും വിവിധ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. യു/ എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂർ 27 മിനിറ്റ് ദൈർഘ്യമുള്ളതാണ് . ചലച്ചിത്ര മേളകളിൽ വൻ അഭിപ്രായംനേടി മുന്നേറിയചിത്രമാണ് പേരൻപ്. അത്രമേൽ മനോഹരമായും, സ്വാഭാവികമായും അമുദമായി മമ്മൂട്ടിയും, പാപ്പയായി സാധനയും […]
