ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് അവസാനം ചിത്രീകരണം ആരംഭിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്, സെക്കന്റ് ഷോ, കൂതറ സംവിധായകന്, ആണ് സിനിമ ഒരുക്കുന്നത്. കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ സുകുമാരകുറുപ്പിന്റെ ജീവിതം പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്ന്ത് കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലെ താരനിര്‍ണ്ണയം ഫൈനലൈസ് ചെയ്യേണ്ടതായുണ്ട്. ദുല്‍ഖര്‍ സല്മാന് ടൈറ്റില്‍ കഥാപാത്രം കുറുപ്പ് ആയെത്തുമ്പോള്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. സണ്ണി ശ്രീനാഥിന്റെ […]
