Categories
Film News

മായകൊണ്ട് : മഞ്ജു വാര്യർ- സണ്ണിവെയ്ൻ സിനിമ ചതുർമുഖം ആദ്യഗാനം

മഞ്ജു വാര്യര്‍ സണ്ണി വെയ്ൻ ടീം ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയാണ് ചതുർമുഖം. നവാഗതനായ കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നൊരുക്കുന്ന സിനിമ ഹൊറർ ത്രില്ലർ ആണ്. സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മായകൊണ്ട്, എന്ന് തുടങ്ങുന്ന ഗാനം ഡോൺ വിൻസന്‍റ് സംഗീതമൊരുക്കിയിരിക്കുന്നു. ശ്വേത മോഹൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ മനു മഞ്ജിത്തിന്‍റേതാണ്. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ സിനിമയാണിത്. അലൻസിയർ , നിരഞ്ജന അനൂപ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ചതുർമുഖം തിരക്കഥ […]

Categories
Film News

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ടെക്നോ – ഹൊറർ ത്രില്ലർ ചതുർമുഖം ഫസ്റ്റ്ലുക്ക്

മഞ്ജു വാര്യർ, സണ്ണിവെയ്ൻ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് ചതുർമുഖം. രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയ പേജിലൂടെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. അണിയറക്കാരുടെ അഭിപ്രായത്തിൽ സിനിമ ഒരു ടെക്നോ ഹൊറർ ത്രില്ലർ ആണ്. മലയാളത്തിൽ ഇത്തരത്തിലുള്ള ആദ്യസിനിമയാണിത്. ജിസ് തോമസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്ന് ജിസ് ടോംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. സണ്ണി വെയ്ൻ, മഞ്ജു വാര്യർ എന്നിവർ ബിസിനസ് പാർട്ട്ണേഴ്സ് […]

Categories
Film News

സുരേഷ് ഗോപി – ജോഷി ടീമിന്‍റെ പുതിയ സിനിമ പാപ്പൻ

പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപിക്കൊപ്പം വീണ്ടുമെത്തുന്നു. പാപ്പൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. നടന്‍ സംവിധായകൻ കൂട്ടുകെട്ടിലെത്തിയ മികച്ച സിനിമകളായിരുന്നു ലേലം, വാഴുന്നോർ തുടങ്ങിയവ. സലാം കാശ്മീർ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന സിനിമ. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അതിഥി വേഷത്തിൽ സുരേഷ് ഗോപിയെത്തി. പാപ്പൻ എഴുതുന്ന‍ത് ആർ ജെ ഷാൻ ആണ്. മുമ്പ് c/o സൈറബാനു […]

Categories
Film News

ആര്‍എസ്‌ വിമലിന്റെ പുതിയ സിനിമയില്‍ സണ്ണിവെയ്‌നും, അപര്‍ണ ദാസും

എന്നു നിന്റെ മൊയ്‌തീന്‍ സംവിധായകന്‍ ആര്‍എസ്‌ വിമല്‍ ഒരുക്കുന്ന റൊമാന്റിക്‌ കോമഡി സിനിമയില്‍ സണ്ണി വെയ്‌ന്‍, അപര്‍ണ ദാസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ്‌ അപര്‍ണ. ഡിസംബര്‍ 2ന്‌ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്‌ അണിയറക്കാര്‍. സിനിമയുടെ പേര്‌, മറ്റു താരങ്ങള്‍, അണിയറക്കാര്‍ എന്നിവയെല്ലാം ചിത്രീകരണം തുടങ്ങുന്നതിന്‌ മുന്നോടിയായി പ്രഖ്യാപിക്കാനിരിക്കുകയാണ്‌. ആര്‍ എസ്‌ വിമല്‍ മുമ്പ്‌ രണ്ട്‌ പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു- മഹാവീര്‍ കര്‍ണ്ണ – തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ വിക്രം നായകനാകുന്നത്‌, ധര്‍മ്മരാജ്യ- […]

Categories
Film News

മണിയറയിലെ അശോകനില്‍ സണ്ണി വെയ്‌നും

കഴിഞ്ഞ ദിവസം സണ്ണി വെയ്‌നിന്റെ പിറന്നാള്‍ ദിനത്തില്‍ മണിയറയിലെ അശോകന്‍ അണിയറക്കാര്‍ സണ്ണി വെയ്‌ന്റെ ചിത്രത്തിലെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് ആയിരുന്നുവിത്. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത് സണ്ണി വെയ്ന്‍ ചിത്രത്തിലുണ്ടെന്നത് സര്‍പ്രൈസ് ആക്കി വയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്, എന്നാല്‍ സണ്ണിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്‌നേഹസമ്മാനം നല്‍കുകയാണ്. പ്രിയപ്പെട്ട സണ്ണി മണിയറയിലെ അശോകനില്‍ അജയന്‍ എന്ന കഥാപാത്രമായെത്തുന്നു. ്ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന റൊമാന്റിക് കോമഡി […]

Categories
Film News

അനുഗ്രഹീതന്‍ ആന്റണി ടീസര്‍ സണ്ണി വെയ്‌നിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു

നടന്‍ സണ്ണി വെയ്‌ന്റെ പിറന്നാളാണിന്ന്. ഈ ദിവസത്തെ കൂടൂതല്‍ സ്‌പെഷല്‍ ആക്കുന്നതിനായി താരത്തിന്റെ അടുത്ത സിനിമയുടെ അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. അനുഗ്രഹീതന്‍ ആന്റണി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു. പ്രൊമോകള്‍ നല്‍കുന്ന സൂചനകളനുസരിച്ച ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്. സണ്ണിവെയ്ന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുമ്പോള്‍ ഗൗരി കിഷന്‍ നായികയാകുന്നു. ഇവരോടൊപ്പം സിദ്ദീഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ബൈജു, മുത്തുമണി എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ ഒരുകൂട്ടം പുതുമുഖങ്ങളെത്തുന്നു. നവാഗതനായ […]

Categories
Film News

മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…പടവെട്ട് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതനുസരിച്ച് പടവെട്ട് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ചിത്രീകരണം കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂ സൂര്യ ഫിലിംസ് സിനിമ അവതരിപ്പിക്കുന്നു. സംഘര്‍ഷങ്ങള്‍….പോരാട്ടങ്ങള്‍ …. അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…. എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോ്‌സ്്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വെട്ടുകത്തിയുമായി ഒരു കൂട്ടം ആളുകള്‍ക്കൊപ്പമിരിക്കുന്ന നിവിന്‍ പോളിയാണ് പോസ്റ്ററില്‍. അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തിലെ […]

Categories
Film News

പടവെട്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെയെത്തും

നിവിന്‍ പോളി ചിത്രം പടവെട്ട് ഫസ്റ്റ്‌ലുക്ക് പോ്‌സ്റ്റര്‍ നാളെ രാവിലെ 10മണിക്ക് റിലീസ് ചെയ്യും. സോഷ്യല്‍മീഡിയ പേജിലൂടെ നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്തിടെ പടവെട്ട് ടീം നിവിന്‍ പോളിയുടെ സിനിമയിലെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്‌പെഷല്‍ സമ്മാനം ഉണ്ടാവുമെന്നറിയിച്ചിരുന്നു. എന്താണ് സമ്മാനമെന്ന് അറിയിച്ചിരുന്നില്ല. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ന്ടന്‍ സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. അരുവി ഫെയിം അതിഥി ബാലന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ […]

Categories
Film News

പടവെട്ടില്‍ നിവിന്‍ പോളി രണ്ട് വ്യത്യസ്ത ലുക്കില്‍

നവാഗതനായ ലിജു കൃഷ്ണ ഒരുക്കുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. നടന്‍ സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഫീച്ചര്‍ സിനിമയാണ്. അരുവി ഫെയിം അതിഥി ബാലന്‍ നായികയായെത്തുന്നു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണം ആരംഭിച്ചിട്ട് കുറച്ചു നാളായെങ്കിലും സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത് നിവിന്‍ പോളി വളരെ ചാലഞ്ചിംഗായിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ്. അതിനായി രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തുന്നു. ആദ്യപാദ ചിത്രീകരണത്തിനായി താരം തന്റെ ഭാരം കൂട്ടിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ […]

Categories
Film News

പടവെട്ട് : നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു

നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. കണ്ണൂരിലും പരിസരത്തുമായാണ് ചിത്രീകരണം. നവാഗതനായ ലിജു കൃഷ്ണ ഒരുക്കുന്ന സിനിമയാണിത്. നടന്‍ സണ്ണി വെയ്ന്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് സിനിമയിലൂടെ. അതിഥി ബാലന്‍, അരുവി ഫെയിം മലയാളത്തിലേക്ക് നായികയായെത്തുന്നു. കഴിഞ്ഞ ദിവസം, അണിയറക്കാര്‍ ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് നടത്തി. മഞ്ജു വാര്യര്‍ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നതായിരുന്നു. മഞ്ജുവിനും നിവിന്‍ പോളിക്കുമൊപ്പവുമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി വെയ്ന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സണ്ണി വെയ്‌നും […]