Categories
Film News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട് ജയസൂര്യയും സൗബിന്‍ ഷഹീരും, നടി നിമിഷ സജയന്‍

നാല്‍പത്തി ഒമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന്‍ സ്വന്തമാക്കി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷഹീരും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ജയസൂര്യയും, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ സൗബിനും പുരസ്‌കാരജേതാക്കളായി. കാന്തന്‍ ദ ലവര്‍ ഓഫ് ഫ്്്ളവര്‍ ആണ് മികച്ച സിനിമ. […]