Categories
Film News

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം ഒന്നിക്കുന്ന അടിത്തട്ട്

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയാണ് അടിത്തട്ട്. ജയപാലൻ എന്ന താരവും മുഖ്യവേഷത്തിലെത്തുന്നു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മിനി മാർച്ച് സ്റ്റുഡിയോസ്, കാനയിൽ ഫിലിംസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ജിജോ ആന്റണിയുടെ സണ്ണി വെയ്നിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് അടിത്തട്ട്. പോക്കിരി സൈമൺ ആയിരുന്നു ആദ്യസിനിമ. മറ്റ് രണ്ട് സിനിമകൾ കൂടി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കൊന്തയും […]

Categories
Film News

ഖാലിദ് റഹ്മാന്‍ ചിത്രം ലവ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന സിനിമ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ജനുവരി 29ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണറിയിച്ചിരിക്കുന്നത്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമയിൽ ഭാര്യഭർത്താക്കന്മാരായണ് ഷൈനും രജിഷയുമെത്തുന്നത്. ദമ്പതികൾക്കിടയിലുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ ഫെയിം വീണ നന്ദകുമാർ, സുധി കൊപ്പ, ജോണി ആന്‍റണി, ഗോകുലൻ എന്നിവരും സിനിമയിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം.

Categories
Film News

കുരുതി ചിത്രീകരണം 24ദിവസം കൊണ്ട് പൂർത്തിയാക്കി

പൃഥ്വിരാജ് അടുത്തിടെ പുതിയ സിനിമ കുരുതി ചിത്രീകരണം പൂർത്തിയാക്കി. 24ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. ഷൈൻ ടോം ചാക്കോ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസംബറിൽ ആരംഭിച്ച ചിത്രീകരണം ജനുവരി 4ന് പൂര്‍ത്തിയാക്കി. നവാഗതനായ മനു വാര്യർ സിനിമ സംവിധാനം ചെയ്യുന്നു. പൃഥ്വിരാജ് വയനാട്ടുകാരനായെത്തുന്നു. ഷൈന്‍ ലോകൽ രാഷ്ട്രീയക്കാരനായ കരീം ആയാണെത്തുന്നത്. മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ ആർ ആചാരി, നവാസ് വള്ളിക്കുന്ന്, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ, […]

Categories
Film News

ദുൽഖറിന്‍റെ പുതിയ പ്രൊ‍ഡക്ഷൻ അഹാന,ഷൈന്‍ ടോം ചാക്കോ ടീമിന്‍റെ അടി

ദുൽഖർ സൽമാന്‍റെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുതുവത്സരദിനത്തിൽ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ ടീം പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് അടി എന്നാണ് പേര്. പ്രശോഭ് വിജയൻ – ലില്ലി, അന്വേഷണം ഫെയിം സിനിമ ഒരുക്കുന്നു. ഇഷ്ഖ് ഫെയിം രതീഷ് രവി ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നു. പ്രശോഭിന്‍റെ മുൻസിനിമകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കോമഡിഎന്‍റർടെയ്നര്‍ ആയിരിക്കും. സത്യൻ അന്തിക്കാട് ചിത്രങ്ങൾ പോലെ എല്ലാ തലത്തിലുമുള്ള കുടുംബപ്രേക്ഷകരെ പ്രതീക്ഷിച്ചുള്ള സിനിമയായിരിക്കും. […]

Categories
Film News

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം വൂൾഫ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ഇമോഷണൽ ത്രില്ലർ ആയിട്ടുള്ള സിനിമ ഒരുക്കുന്നത് ഷാജി അസീസ് ആണ്. ഷേക്സ്പിയർ എംഎ മലയാളം, ഒരിടത്തൊരു പോസ്റ്റ്മാൻ തുടങ്ങിയ സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ്. ഒരു രാത്രിയും പകലും ഒരു പോലീസ് എയ്ഡ് പോസ്റ്റിലും പരിസരത്തുള്ള വീട്ടിലും നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പോപുലർ നോവലിസ്റ്റ് ജിആർ ഇന്ദുഗോപൻ തിരക്കഥ ഒരുക്കുന്നു. ഷൈൻ ടോം ചാക്കോ പോലീസ് ഓഫീസറാകുന്നു. സംയുക്ത […]

Categories
Film News

ലോക്ഡൗണിന് ശേഷമെത്തുന്ന ആദ്യഇന്ത്യൻ സിനിമ ലവ്, റിലീസ് ഒക്ടോബർ 15ന്

ലോക്ഡൗണിൽ ചിത്രീകരിച്ച ഖാലിദ് റഹ്മാൻ സിനിമയാണ് ലവ്. രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ലവ് റിലീസ് ഈ മാസം 15ന് നടത്തുകയാണ്. എന്നാൽ ഇന്ത്യയിലല്ല റിലീസ് ചെയ്യുന്നത്. ഗൾഫിലെ തിയേറ്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സിനിമ റിലീസ് ചെയ്യുക. ഹോം സ്ക്രീൻ എന്‍റർടെയ്ൻമെന്‍റും ഗോൾഡൻ സിനിമയുമാണ് ഗൾഫിലെ വിതരണക്കാർ. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ആഷിഖ് ഉസ്മാൻ നിര്‍മ്മിച്ചിരിക്കുന്നു. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയുടെ രചന. വീണ നന്ദകുമാർ, സുധി കൊപ്പ, ഗോകുലൻ, […]