Categories
Film News

ബിജു മേനോന്‍ പാര്‍വതി ഷറഫുദ്ദീന്‍ കൂട്ടുകെട്ടിന്റെ സിനിമ പൂര്‍ത്തിയായി, റിലീസ്‌ തീയ്യതി പ്രഖ്യാപിച്ചു

ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ ടീം ഒന്നിക്കുന്ന പുതിയ സിനിമ സാനു ജോണ്‍ വര്‍ഗ്ഗീസ്‌ ഒരുക്കുന്നു. ഒരു മാസം നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്‌ അണിയറക്കാര്‍. 2021 ഫെബ്രുവരി 4ന്‌ തിയേറ്ററുകളില്‍ ചിത്രം റിലീസ്‌ ചെയ്യുമെന്ന്‌ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്‌. പാര്‍വ്വതിയും ഷറഫുദ്ദീനും ദമ്പതികളായാണ്‌ ചിത്രത്തിലെത്തുന്നത്‌. കോവിഡ്‌ സമയത്ത്‌ മുംബൈയില്‍ നിന്നും കേരളത്തിലേക്ക്‌ യാത്രചെയ്യുകയാണ്‌ ദമ്പതികള്‍. സമ്പൂര്‍ണ ലോക്‌ഡൗണ്‍ രാജ്യമൊട്ടാകെ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഇവരുടെ യാത്ര. സൈജു കുറുപ്പ്‌, ആര്യ സലിം എന്നിവരും സിനിമയില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. അണിയറയില്‍ ജി ശ്രീനിവാസ്‌ […]

Categories
Film News

അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ സിനിമയില്‍ ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്നു

സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയസിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെത്തുന്നു. ഇതാദ്യമായാണ് നാല് പേരും ഒന്നിക്കുന്നത്. ദിലീഷ് നായര്‍, റൊമാന്റിക് സിനിമ മായാനദിയുടെ സഹതിരക്കഥാകൃത്ത് സിനിമയ്്ക്ക് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ പേര്, താരങ്ങള്‍, മറ്റ് അണിയറക്കാര്‍ പരിചയപ്പെടുത്തുന്ന ഒൗദ്യോഗികപ്രഖ്യാപനം ഉടന്‍ നടത്താനിരിക്കുകയാണ്. സിനിമാചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കോക്ക്‌ടെയ്ല്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളാല്‍ ശ്രദ്ധേയനായ അരുണ്‍ കുമാര്‍ അരവിന്ദ് […]

Categories
Film News

റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ ടീമിന്റെ ഹാഗര്‍

മലയാളസിനിമകള്‍ പതിയെ പഴയ അവസ്ഥയിലേക്കെത്തുകയാണ്. നിരവധി ചിത്രങ്ങളുടെ ജോലികള്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ആഷിഖ് അബു അദ്ദേഹത്തിന്റെ സ്വന്തം ബാനര്‍ ഒപിഎമ്മന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാഗര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹര്‍ഷാദ്, ഉണ്ട തിരക്കഥാക്കൃത്ത് സംവിധാനത്തിലേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ. ഹര്‍ഷാദ് തന്നെയാണ് ഹാഗര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജേഷ് രവിയുമായി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു സിനിമാറ്റോഗ്രാഫറായെത്തുകയാണ് സിനിമയിലൂടെ. സൈജു ശ്രീധരന്‍ എഡിറ്റിംഗ്, നേഹ നായര്‍, യക്‌സന്‍ ഗാരി […]

Categories
Film News

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍,സെന്തില്‍ കൃഷ്ണ രാജീവ് രവി ചിത്രത്തില്‍ പോലീസ് വേഷത്തില്‍

രാജീവ് രവി പോലീസ് ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ ജ്വല്ലറി കവര്‍ച്ചയാണ് സിനിമയാകുന്നു. ഇന്‍വസ്റ്റിഗേഷന്റെ ഭാഗമായി കേരളത്തില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് അഞ്ചംഗ പോലീസ്ടീം പോവുകയും സ്വന്തം ജീവന്‍ പോലും പണയം വച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. കുറ്റവും ശിക്ഷയും എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫദ്ദീന്‍, അലന്‍സിയര്‍ ലെ ലോപസ്, സെന്തില്‍ കൃഷ്ണ എന്നിവര്‍ പോലീസ് വേഷത്തിലെത്തുന്നു. പോലീസുകാരനായ സിബി തോമസ് ആണ് ശ്രീജിത് […]

Categories
Film News

ജോജു ജോര്‍ജ്ജ്,ഇന്ദ്രജിത്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ ഹലാല്‍ ലവ് സ്റ്റോറിയില്‍ ഒന്നിക്കുന്നു

സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സംവിധായകന്‍ സക്കറിയ തിരിച്ചെത്തുന്നു. പുതിയ സിനിമ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹലാല്‍ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആദ്യ മൂന്ന് താരങ്ങളും വൈറസ് എന്ന സിനിമയില്‍ ഒന്നിച്ചിുന്നു, സക്കറിയയും സിനിമയുടെ ഭാഗമായിരുന്നു. ഹലാല്‍ ലവ് സ്റ്റോറി തിരക്കഥ സക്കറിയയും, മുഹ്‌സിന്‍ പരാരിയും ചേര്‍ന്നൊരുക്കുന്നു. സുഡാനി ഫ്രം നൈജീരിയയും ഇരുവരും ചേര്‍ന്നാണ് ഒരുക്കിയത്. അജയ് മേനോന്‍ സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് […]

Categories
Film News

എന്തോരം… ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ആദ്യഗാനമെത്തി

സംവിധായകന്‍ ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ആദ്യ ഗാനമെത്തി. നടന്‍ ദിലീപ് തന്റെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവര്‍ പ്രധാന താരങ്ങളാകുന്നു. മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍ എന്നിവരാണ് സിനിമയിലെ നായികമാര്‍. അടുത്തിടെ റിലീസ് ചെയ്ത സിനിമയുടെ ട്രയിലര്‍ നല്‍കുന്ന സൂചന തമാശചിത്രമാണിതെന്നാണ്, ആക്ഷനും ത്രില്ലുമെല്ലാം ചേര്‍ന്ന സിനിമ. സഹതാരങ്ങളായി മധു, ഹരീഷ് കണാരന്‍, റാഫി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീജിത് രവി, […]

Categories
Film News trailer

ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ധ്രുവന്‍ ടീമിന്റെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ട്രയിലര്‍ കാണാം

ഷാഫി സംവിധാനം ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക് ട്രയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ആക്ഷനും ത്രില്ലറും എല്ലാമുള്ള ഒരു തമാശ പടമായിരിക്കുമിതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. മലയാളസിനിമയിലെ വിജയസംവിധായകരുടെ കൂട്ടത്തിലുള്ള ആളാണ് ഷാഫി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള ആള്‍. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ആളുകള്‍ക്കിഷ്ടപ്പെട്ട കോമഡി എന്റര്‍ടെയ്‌നറുകളായിരുന്നു. എഴുത്തുകാരനായ സഹോദരന്‍ റാഫിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ടു […]