Categories
Film News

വിജയ്‌ക്കൊപ്പം സിനിമ എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ശങ്കര്‍

പ്രശസ്ത സിനിമാസംവിധായകന്‍ ശങ്കര്‍, ദളപതി വിജയ് എന്നിവര്‍ ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. അടുത്തിടെ നടന്ന ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ പുരസ്‌കാര ചടങ്ങില്‍, സംവിധായകന്‍ ശങ്കര്‍ ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കിയിരിക്കുകയാണ്. പുതിയ പ്രൊജക്ട് ചര്‍ച്ചയിലാണെന്നും. ഇരുവരും തയ്യാറാണെന്നും, ഉടന്‍ സംഭവിക്കാമെന്നുമുള്ള സൂചനകളാണ് സംവിധായകന്‍ നല്‍കിയത്. നടനും സംവിധായകനും മുമ്പ് നന്‍പന്‍, 3ഇഡിയറ്റ്‌സ് തമിഴ് റീമേക്ക് എന്നിവയില്‍ ഒന്നിച്ചിരുന്നു. ശങ്കര്‍ നിലവില്‍ കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 ചെയ്തുകൊണ്ടിരിക്കുകയാണ്. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, […]

Categories
Film News

ഇന്ത്യന്‍ 2വില്‍ 85കാരിയായി കാജല്‍ അഗര്‍വാള്‍

രാജമുദ്രി, ശ്രീപെരുമ്പുഡാര്‍, ഭോപാല്‍ എന്നിവിടങ്ങളിലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ 2 ടീം ഗ്വാളിയാറിലേക്ക് നീങ്ങിയിരിക്കുകയാണ്. ശങ്കര്‍ – കമലഹാസന്‍ ടീമിന്റെ ക്ലാസിക് ഹിറ്റ് ചിത്രം ഇന്ത്യന്‍ സ്വീകലാണ് ഇന്ത്യന്‍ 2. സ്വീകലിലും കമല്‍ 90കാരനായ സേനാപതിയായാണ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ സിനിമയില്‍ 85കാരിയായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷൂട്ടിംഗ് തുടങ്ങും മുമ്പായി കാജല്‍ ഒരു സ്‌പെഷല്‍ മേക്കപ്പ് ടെസ്റ്റിനായി വിദേശത്തേക്ക് പോയിരുന്നു.കൂടാതെ കളരിപ്പയറ്റില്‍ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട് താരം. മ്റ്റു വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ 2വില്‍ ബോളിവുഡ് […]

Categories
Film News

കമല്‍ ഹാസന്‍ ശങ്കര്‍ ടീമിന്റെ ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിച്ചു

ജനുവരിയില്‍ നിര്‍ത്തിവച്ച ഇന്ത്യന്‍ 2 ചിത്രീകരണം അവസാനം പുനരാരംഭിച്ചു. സിനിമയുടെ സെറ്റില്‍ നിന്നെടുത്ത ഒരു ചിത്രം പ്രധാനകഥാപാത്രമായെത്തുന്ന രാകുല്‍ പ്രീത് സിംഗ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പുറത്തുവിട്ടു. കമലഹാസന്റെ സിനിമകരിയറിലെ അറുപതാണ്ടുകള്‍ ആഘോഷിക്കുന്ന ദിവസം തന്നെ സിനിമ വീണ്ടും തുടങ്ങാനായത് തികച്ചും അപ്രതീക്ഷിതം. ഇന്ത്യന്‍ 2, കമലഹാസന്റെ 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ക്ലാസിക് സിനിമയുടെ രണ്ടാംഭാഗമാണ്. ആദ്യഭാഗം ഒരുക്കിയ ശങ്കര്‍ തന്നെയാണ് രണ്ടാംഭാഗവും ഒരുക്കുന്നത്. കമല്‍ ആദ്യചിത്രത്തിലെ തന്റെ കഥാപാത്രം സേനാപതിയായി തന്നെയാണ് രണ്ടാംഭാഗത്തുമെത്തുന്നത്. സ്വാതന്ത്ര്യ […]