Categories
Film News

പൂവിന്നിതള്‍ പൊഴിയവെ : കൂറയിലെ ആദ്യഗാനം

വൈശാഖ് ജോജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൂറ എന്ന സിനിമയിലെ ആദ്യഗാനമെത്തി. ഇതള്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. നിതിന്‍ പീതാംബരന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്രുതി പീതാംബരനും ചേര്‍ന്നാണ്. വിഷ്ണുവിന്റേതാണ് വരികള്‍. ജോജന്‍ സിനിമാസിന്റെ ബാനറില്‍ വൈശാഖ് ജോജന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. കീര്‍ത്തി ആനന്ദ്,വാര്‍ത്തിക് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അരുണ്‍ കൂത്താടത്ത് സിനിമാറ്റോഗ്രാഫി, സന്ദേസ് സത്യന്‍ എഡിറ്റിംഗ് എന്നിവരാണ് അണിയറയില്‍.