Categories
Film News

മണിരത്‌നത്തിന്റെ വെബ്‌സീരീസിലൂടെ സൂര്യ ഒടിടിയിലേക്ക്

നെറ്റ്ഫ്‌ലിക്‌സും ,ആമസോണും പതിയെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ശക്തരാവുകയാണ്. നെറ്റ്ഫ്‌ലിക്‌സില്‍ നാല് ഭാഗങ്ങളിലായി ആന്തോളജി സീരീസ് എത്തുമ്പോള്‍ ആമസോണ്‍ മുഴുനീള വെബ്‌സീരീസുമായാണെത്തുന്നത്. പ്രശസ്ത സംവിധായകന്‍ മണിരത്‌നം, 9 എപ്പിസോഡുകളുള്ള സീരീസ് ഒരുക്കുന്നു. മണിരത്‌നത്തിനൊപ്പം, പോപുലര്‍ സംവിധായകരായ ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, ഗൗതം മേനോന്‍ എന്നിവരുമുണ്ട്. അരവിന്ദ് സ്വാമി, സിദ്ദാര്‍ത്ഥ് എന്നിവര്‍ സംവിധാനത്തിലേക്കെത്തുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സൂര്യ ഒടിടിയിലേക്കെത്തുകയാണ് വെബ്‌സീരീസിലൂടെ. അദ്ദേഹത്തിന്റെ ഭാഗം സംവിധാനം ചെയ്യുന്നത് ജയേന്ദ്ര പഞ്ചാപകേശന്‍, 180 ഫെയിം ആണ്. ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. […]

Categories
Film News

ആമസോണ്‍ പ്രൈം സീരീസ് ബ്രീത്ത് സെക്കന്റ് സീസണ്‍, റിലീസ് തീയ്യതി

ആമസോണ്‍ പ്രൈം വെബ്‌സീരീസ് ബ്രീത്ത് തിരിച്ചുവരുന്നു. ആദ്യസീസണ്‍ വിജയത്തിന് ശേഷം പുതിയ താരങ്ങളും അണിയറക്കാരുമായാണ് തിരികെയെത്തുന്നത്. ആര്‍ മാധവന്‍, അമിത് സാദ് എന്നിവരായിരുന്നു ആദ്യ സീസണില്‍ പ്രധാനകഥാപാത്രങ്ങള്‍. രണ്ടാംസീസണില്‍ അമിത് സാദ് പോലീസ് വേഷത്തില്‍ തുടരുന്നു. അഭിഷേക് ബച്ചന്‍, ആദ്യമായി വെബ്‌സീരീസിലെത്തുകയാണ് രണ്ടാം സീസണ്‍ ബ്രീത്തിലൂടെ. സൗത്ത് ഇന്ത്യന്‍ താരം നിത്യ മേനോന്‍, കഴിഞ്ഞ വര്‍ഷം മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കെത്തിയ താരം ബ്രീത്ത് 2വിന്റെ ഭാഗമാകുന്നു. അഭിഷേകിനെ പോലെ തന്നെ താരത്തിന്റെയും ആദ്യ വെബ്‌സീരീസ് […]