പ്രശസ്ത സംവിധായകൻ വിനയൻ തന്റെ അടുത്ത ചിത്രമായ നങ്ങേലിയെന്ന ചിത്രത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചു. ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രത്തിന് ശേഷമാണ് വിനയൻ നങ്ങേലിയെന്ന ചിത്രവുമായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും ഷൂട്ടിംഗ് 2019 ൽ പൂർത്തിയാക്കാൻ കഴിയുമെന്നുമുള്ള വിശ്വാസം വിനയൻ പങ്കുവച്ചു. വിനയന്റെ ഫേസ്ബുക്ക് പേജിന്റെ പൂർണ്ണരൂപം കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറയ്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുൻപ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാൻ എഴുതീട്ടുമുണ്ട്.2019 ൽ നങ്ങേലിയുടെ […]
