Categories
Film News

ലൂസിഫര്‍ തെലുഗ് റീമേക്കില്‍ വിവേക് ഒബ്‌റോയിയുടെ വേഷത്തില്‍ റഹ്മാന്‍

തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്കില്‍ എത്തുന്നു. അദ്ദേഹത്തിന്റെ മകന്‍ രാം ചരണ്‍ നിര്‍മ്മിക്കുന്ന സിനിമ സൂജീത്, സാഹോ ഫെയിം സംവിധാനം ചെയ്യുന്നു. അണിയറക്കാര്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളിലാണിപ്പോള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. റഹ്മാന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. വിവേക് ഒബ്‌റോയ് ഒറിജിനലില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി അണിയറക്കാര്‍ റഹ്മാനെ സമീപിച്ചിരിക്കുന്നതായാണ് അറിയുന്നത്. ഒബ്‌റോയെ തന്നെ സമീപിച്ചിരുന്നുവെങ്കിലും താരം ഒരേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിലെ […]

Categories
Film News

ലൂസിഫര്‍ തെലുഗ് വെര്‍ഷന്‍ സാഹോ ഫെയിം സുജീത് ഒരുക്കും

കഴിഞ്ഞ വര്‍ഷം തെലുഗ് സിനിമ സെയാ രാ നരസിംഹ റെഡ്ഡിയുടെ കേരള പ്രൊമോഷന്‍ പരിപാടിക്കിടെ തെലുഗ് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയ കാര്യം അറിയിച്ചിരുന്നു. ചിരഞ്ജീവി ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷത്തിലെത്തും. തെലുഗ് വെര്‍ഷന്‍ ഹിറ്റ് മേക്കര്‍ സുകുമാര്‍ ഒരുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും, പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സാഹോ ഫെയിം സുജീത് സിനിമ സംവിധാനം ചെയ്യും. നടന്‍ രാംചരണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. കൊറോണ പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം ഷൂട്ടിംഗ് […]

Categories
Film News

ലൂസിഫര്‍ തെലുഗ് റീമേക്കില്‍ നായികയായി തൃഷയെത്തും

മലയാളം ബ്ലോക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്ക് അവകാശം തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയ കാര്യം നേരത്തെ വാര്‍ത്തയായിരുന്നു. ഒറിജിനലില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, തെലുഗ് റീമേക്ക് ഒരുക്കുന്നത് സുകുമാര്‍, രംഗസ്ഥലം ഫെയിം ആണ്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്. പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ ചിത്രത്തിലെ നായികയായെത്തുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രത്തെയാവും അവര്‍ അവതരിപ്പിക്കുക. ചിരഞ്ജീവിയ്‌ക്കൊപ്പം നില്‍ക്കുന്ന […]

Categories
Film News

ലൂസിഫര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചു, എമ്പുരാന്‍

എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ ടു എമ്പുരാന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത മുരളിഗോപി എന്നിവരുടെ ഒരിക്കല്‍ കൂടിയുള്ള ഒന്നിക്കലായിരിക്കും സിനിമ. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആയിരുന്നു ലൂസിഫര്‍ നിര്‍മ്മിച്ചത്, രണ്ടാം ഭാഗവും ഇതേപോലെ തന്നെയായിരിക്കും. സെക്കന്റ് പാര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ ആദ്യ ഭാഗത്തിന്റെ, ലൂസിഫറിന്റെ അവസാനഭാഗത്തെ സ്വീകന്‍സ് ആണ് കാണിച്ചിരിക്കുന്നത്. ലൂസിഫറിലെ മോഹന്‍ലാലിന്റെ പ്രത്യക്ഷത്തില്‍ വരാത്ത […]

Categories
Film News

ബാറോസ് ഒക്ടോബറില്‍ തുടങ്ങും, ലൂസിഫര്‍ രണ്ടാം ഭാഗം അടുത്ത വര്‍ഷം

മോഹന്‍ലാല്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് എത്തിയത്. നാല് ദശകത്തെ അഭിനയജീവിതത്തില്‍ സൂപ്പര്‍സ്റ്റാര്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്, ബാറോസ് എന്ന 3ഡി സിനിമയ്ക്കായി. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള ഒരു മിത്തിക്കല്‍ കഥയാണ് ബാറോസ് പറയുന്നത്. ജിജോ പുന്നൂസ്, ഇന്ത്യയിലെ ആദ്യ 3ഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ച ആളാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഒക്ടോബറില്‍ സിനിമ തുടങ്ങാനിരിക്കുകയാണ്. മോഹന്‍ലാല്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എനന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അതിനു ശേഷം സംവിധായകന്‍ സിദ്ദീഖിനൊപ്പം ബിഗ് […]

Categories
Film News

പൃഥ്വിരാജ് മോഹന്‍ലാല്‍ സിനിമ ലൂസിഫര്‍ തമിഴിലേക്ക്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് തമിഴ്‌നാട്ടിലും ആരാധകരേറെയാണ്. ഒട്ടേറെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ലൂസിഫര്‍ ടീം സിനിമയുടെ ഡബ്ഡ് വേര്‍ഷന്‍ മെയ്3ന് തമിഴില്‍ റിലീസ് ചെയ്യുകയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് സിനിമ കോളിവുഡില്‍ റിലീസ് ചെയ്യുന്നത്. മാര്‍ച്ച് മാസം അവസാനം റിലീസ് ചെയ്ത സിനിമ വന്‍ വിജയമായിരുന്നു. നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു ലൂസിഫര്‍. നടനും എഴുത്തുകാരനുമായ മുരളിഗോപിയുടെ തിരക്കഥയിലൊരുങ്ങിയ സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് […]

Categories
Film News

പൃഥ്വിരാജ് സെയ്ദ് മസൂദായി ലൂസിഫറില്‍; താരത്തിന്റെ പോസ്റ്റര്‍ കാണാം

കഴിഞ്ഞ ദിവസം ലൂസിഫര്‍ അണിയറക്കാര്‍ സസ്‌പെന്‍സ് പുറത്തുവിട്ടു. പലരും വിചാരിച്ചിരുന്നതുപോലെ അത് പൃഥ്വിരാജിന്റെ പോസ്റ്റര്‍ ആയിരുന്നു. സിനിമ സംവിധാനം ചെയ്യുന്നതും പൃഥ്വി തന്നെയാണ്. സെയ്ദ് മസൂദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ പോസ്റ്റര്‍ ലുക്ക് തോന്നിപ്പിക്കുന്നത് കമാന്‍ഡോ വേഷമാണ് താരം സിനിമയില്‍ ചെയ്യുന്നതെന്നാണ്. മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ഭാഗമാകുന്ന വന്‍താരനിരയുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ദ്രജിത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, നൈല ഉഷ, ബാല, സായ് കുമാര്‍ എന്നിവരാണ് ചിലര്‍. […]

Categories
Film News

അംശി നാരായണപിള്ളയുടെ വരിക വരിക സഹജരെ .. മോഹന്‍ലാലിന്റെ ലൂസിഫറില്‍

കേരളത്തിലെ രാജ്യസ്‌നേഹികളുടെ ഞരമ്പുകളിലെ ചോര തിളപ്പിച്ച അംശി നാരായണപിള്ളയുടെ വരിക വരിക സഹജരേ… എന്നു തുടങ്ങുന്ന ഗാനം പൃഥ്വിരാജിന്റെ ലൂസിഫറില്‍. ദണ്ഡി മാര്‍ച്ചിന് അണികളെ ഒന്നിപ്പിച്ച ഗാനം ,അന്തരിച്ച അംശി നാരായണ പിള്ളയുടെ വരികള്‍ക്ക് ജി ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ദേശഭക്തി ഗാനം ലൂസിഫറില്‍. സിനിമയുടെ തിരക്കഥാക്കൃത്തുകൂടിയായ മുരളി ഗോപിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീതം മാറ്റി ഒരുക്കിയിരിക്കുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫര്‍ മാര്‍ച്ച് 28ന് റിലീസ് ചെയ്യാനിരിക്കുകയാണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന […]

Categories
Film News trailer

മോഹന്‍ലാലിന്റെ ലൂസിഫര്‍ ട്രയിലര്‍ എത്തി

ലൂസിഫര്‍ ടീം സിനിമയുടെ ട്രയിലര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. മുമ്പിറങ്ങിയ ടീസര്‍ പോലെ തന്നെ സിനിമയെ സംബന്ധിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ട്രയിലറും പറയുന്നുള്ളൂ.പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്ന ട്രയിലര്‍. പൃഥ്വിരാജിന്റെ ആദ്യസംവിധാനസംരംഭമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയനേതാവായാണ് എത്തുന്നത്. ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, നൈല ഉഷ, ഫാസില്‍, ബാല, സായ് കുമാര്‍ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് […]

Categories
Film News

ലൂസിഫര്‍ മൂന്നു ഭാഷകളിലായി ലോകത്താകമാനം 1500തിയേറ്ററുകളില്‍ റിലീസ് ചെയ്യും

മലയാളത്തില്‍ ഏവരും പ്രതീക്ഷിച്ചിരിക്കുന്ന സിനിമ തിയേറ്ററുകളിലെത്താന്‍ ഇനി ദിവസം മാത്രം. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ മാര്‍ച്ച് നാണ് റിലീസ് ചെയ്യുക. മാര്‍ച്ച് 22ന് സിനിമയുടെ ട്രയിലര്‍ അബുദാബിയിലെ മാളില്‍ വച്ച് റിലീസ് ചെയ്യും. സിനിമയുടെ സെന്‍സര്‍ ക്ലിയറന്‍സ് നാളെ ലഭിക്കും. ഫേസ്ബുക്ക് ഓഫീസ്,ഹൈദരാബാദില്‍ വച്ചു നടന്ന ഒരു ഇന്ററാക്ഷന്‍ സെഷനില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത് സിനിമ മൂന്നു ഭാഷകളില്‍- തമിഴ്, മലയാളം, ഹിന്ദി – ലോകമൊട്ടാകെ 1500 തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ്. മലയാളത്തിലെ വലിയ റിലീസ് […]