Categories
Film News

ടൊവിനോ തോമസിന്റെ ഫോറന്‍സികില്‍ ലില്ലി ഫെയിം ധനേഷ് ആനന്ദും

ലില്ലി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദ്, ടൊവിനോ തോമസ് സിനിമ ഫോറന്‍സികിന്റെ ഭാഗമാകുന്നു. ലില്ലി എന്ന ചിത്രത്തിനു ശേഷം ധനേഷ് എത്തുന്ന സിനിമയാണ് ഫോറന്‍സിക്. അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം റിലീസിംഗിനൊരുങ്ങുന്നു. ഫോറന്‍സിക് ഒരുക്കുന്ന 7th ഡേ തിരക്കഥാകൃത്തുക്കളായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. ടൊവിനോ ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആയാണ് എത്തുന്നത്. കേരള പോലീസിന്റെ ഫോറന്‍സിക് സയന്‍സ് […]

Categories
Film News

ജയസൂര്യയുടെ അടുത്ത സിനിമ ലില്ലി ഫെയിം പ്രശോഭ് വിജയനൊപ്പം, ചിത്രീകരണം തുടങ്ങി

കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനു ശേഷം നടന്‍ ജയസൂര്യ തന്റെ അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് കടന്നു. കഴിഞ്ഞ വര്‍ഷം ലില്ലി എന്ന പ്രമുഖ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രശോഭ് വിജയനൊപ്പമാണ് ജയസൂര്യ അടുത്ത സിനിമ ചെയ്യുന്നത്. സാധാരണ പൂജ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജയസൂര്യ, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും മറ്റു ക്ര്യൂ മെമ്പേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. […]