Categories
Film News

പ്രതി പൂവൻകോഴി വിവിധ ഭാഷകളിലേക്ക്

മഞ്ജു വാര്യർ പ്രധാനകഥാപാത്രമായെത്തിയ പ്രതിപൂവൻകോഴി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ സിനിമയുടെ ഡബ്ബിംഗ് റൈറ്റ്സും റീമേക്ക് അവകാശവും സ്വന്തമാക്കി. തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒരുക്കുമെന്നാണറിയുന്നത്. പ്രതി പൂവൻകോഴി ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്. ഉണ്ണി ആർ എഴുതി റോഷൻ ആന്‌‌‍ഡ്രൂസ് സംവിധാനം ചെയ്തു. സാധാരണ ജോലിക്കാരിയായ ഒരു സ്ത്രീ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വച്ച് നേരിടേണ്ടി വന്ന സംഭവങ്ങളും അതിനെ എങ്ങനെ അവർ നേരിട്ടുവെന്നതുമാണ് സിനിമ പറയുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ പോലീസ് സിനിമ റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ളത് മെയില്‍ തുടങ്ങും

ദുല്‍ഖര്‍ സല്‍മാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെത്തുന്നുവെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന്‍ പോലീസ് ഓഫീസറായാണ് സിനിമയിലെത്തുന്നത്. വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ചെറിയ ഭാഗത്ത് പോലീസ് വേഷത്തിലെത്തിയിരുന്നുവെങ്കിലും മുഴുനീള പോലീസ് വേഷം ഇതാദ്യമായാണ്. താരത്തിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസായ വേ ഫാറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച മെയ് മാസം തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. തിരുവനന്തപുരം പ്രധാനലൊക്കേഷനായി അണിയറക്കാര്‍ ഇതിനോടകം തന്നെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. […]

Categories
Film News teaser

പ്രതി പൂവന്‍കോഴി പുതിയ ടീസര്‍

റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ പ്രതി പൂവന്‍കോഴി അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന സിനിമ ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മുമ്പ് ചിത്രത്തിന്റെ ട്രയിലര്‍ നല്ല പ്രതികരണമാണ് നേടിയത്. പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍. മഞ്ജു വാര്യരുടെ മികച്ച പ്രകടനമുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. മഞ്ജു, അനുശ്രീ എന്നിവര്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേള്‍സുമാരാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുകയാണ്. ആന്റപ്പന്‍ എന്ന പേരിലുള്ള ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ്. […]

Categories
Film News

മഞ്ജു വാര്യരുടെ പ്രതി പൂവന്‍കോഴി ക്രിസ്തുമസ് റിലീസായെത്തും

മഞ്ജു വാര്യരുടെ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമ പ്രതി പൂവന്‍കോഴി, ക്രിസ്തുമസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക്. മഞ്ജു തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. നവംബര്‍ 20ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും. പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്. അദ്ദേഹത്തിന്റെ തന്നെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കഥ ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയസംഭവങ്ങളെ വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണുകയാണ് കഥ […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത സിനിമയില്‍ പോലീസ് വേഷത്തിലെത്തുന്നു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദുല്‍ഖര്‍ ഇടയക്ക് മാത്രമാണ് മലയാളസിനിമകള്‍ ചെയ്തിരുന്നത്. എന്നാല്‍ താരം ഇനി കൂടുതലായി മാതൃഭാഷയില്‍ ശ്രദ്ധിക്കാനൊരുങ്ങുകയാണ്. കുറുപ്പ് എന്ന സിനിമയാണ് നിലവില്‍ താരം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തത് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ. പുതിയതായി പുറത്തുവരുന്ന വാര്‍ത്തകള്‍ താരം റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ കരാറൊപ്പിട്ടിരിക്കുന്നുവെന്നാണ്. സിനിമയില്‍ താരം പോലീസ് വേഷത്തിലാണെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖറിന്റെ വിക്രമാദിത്യന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലെ പോലീസ് വേഷം വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു. ഇതാദ്യമായി താരം മുഴുനീള പോലീസ് […]

Categories
Film News

റോഷന്‍ ആന്‍ഡ്രൂസ് ഉണ്ണി ആര്‍ ചിത്രത്തിന് പേരിട്ടു, പ്രതി പൂവന്‍കോഴി

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അടുത്ത ചിത്രവുമായെത്തുകയാണ്. പുതിയ സിനിമയ്ക്ക് പ്രതി പൂവന്‍കോഴി എന്ന് പേരിട്ടിരിക്കുന്നു. ഉണ്ണി ആറിന്റെ അതേ പേരിലുള്ള ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഉണ്ണി തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയായെത്തുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അവര്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്, തന്റെ അടുത്ത സിനിമ വളരെ […]

Categories
Film News

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നത് ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍

കായംകുളം കൊച്ചുണ്ണിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ സിനിമയുമായെത്തുകയാണ്. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍, അനുശ്രീ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ ആദ്യവാരത്തില്‍ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. പ്രധാനതാരങ്ങളില്‍ മഞ്ജു വാര്യര്‍ മാത്രം റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ജോജു ജോര്‍ജ്ജും മഞ്ജു വാര്യരും നേരത്തെ ജോഷി ചിത്രം […]