വേള്ളേപ്പം, പതിനെട്ടാം പടി ഫെയിം അക്ഷയ് രാധാകൃഷ്ണന്, ഒരു അഡാര്‍ ലവ് ഫെയിം നൂറിന് ഷെരീഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന വിനോദസിനിമയാണ്. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന സിനിമ തൃശ്ശൂരില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. റോമ, സിനിമയിലൂടെ തിരിച്ചുവരവ് നടത്തുന്നു. ഷൈന്‍ ടോം ചാക്കോയാണ് പുതിയതായി സിനിമയിലേക്കെത്തുന്നത്. ഷൈന്‍ 2019ല്‍ ഇഷ്ഖ്, ഉണ്ട എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. വേള്ളേപ്പം എന്ന സിനിമയില്‍ ചെറുതാണെങ്കിലും പ്രാധാന്യമുളള വേഷമാണ് ഷൈന്‍ ചെയ്യുന്നത്. പുതുമുഖം ജീവന് ലാല്‍ ആണ് […]
