ആര് മാധവന് ഒരുക്കുന്ന റോക്കട്രി ദ നമ്പി എഫക്ട് പോസ്റ്റര്‍ പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. പ്രശസ്ത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ബയോപിക് ആണ് സിനിമ. മാധവന് സംവിധായകന്റെ തൊപ്പി അണിയുമ്പോള്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായും എത്തുന്നു. സിനിമയില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് എത്തുന്നു. ഷാരൂഖ് ജേര്‍ണലിസ്റ്റ് ആയെത്തുന്നു, പ്രേക്ഷകരെ നായകന്റെ ഫ്ലാഷ്ബാക്കിലേക്ക് കൊണ്ടുപോകുന്ന വേഷം. ഇതിനോടകം തന്നെ താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴ് വെര്‍ഷനില്‍ ഈ വേഷം സൂര്യ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ […]
