പ്രശസ്ത സംവിധായകന് ഭദ്രന് ജോജു ജോര്‍ജ്ജ്, സൗബിന് ഷഹീര്‍, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജൂതന് എന്ന സിനിമ ഒരുക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ റിമയ്ക്കു പകരമായി മംമ്ത മോഹന്‍ദാസ് എത്തുമെന്നാണ് അറിയുന്നത്. കാരണം വ്യക്തമാക്കിയിട്ടില്ല. ജൂതന് തിരക്കഥ ഒരുക്കുന്നത് എസ് സുരേഷ്ബാബുവാണ്. നടന്, ശിക്കാര്‍, കനല് എന്നീ ചിത്രങ്ങള്‍ എഴുതിയത് ഇദ്ദേഹമായിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായിരിക്കുമിതെന്നാണ് അറിയുന്നത്. സൗബിന് ചിത്രത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ് പോലീസ് ഓഫീസറായെത്തും. […]
