ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും, സംവിധായകൻ രാജീവ് രവി ഒരുക്കുന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ്. ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപസ്, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. എല്ലാവരും സിനിമയിൽ പോലീസ് വേഷത്തിലാണെത്തുന്നത്. ആസിഫ്, സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പ് ആയെത്തുന്നു. സിബി തോമസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിൽ അഭിനയിച്ചിട്ടുള്ള പോലീസുകാരനാണ് കുറ്റവും ശിക്ഷയും തിരക്കഥ ഒരുക്കുന്നത്, ശ്രീജിത് ദിവാകരനൊപ്പം. കാസർഗോഡ് 2015ല് നടന്ന ഒരു ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട […]
