പിതാവ് രാകേഷ് റോഷന് ക്യാൻസറെന്ന് സ്ഥിരീകരിച്ച് പ്രമുഖ ബോളിവുഡ് നടൻ ഹൃതിക് റോഷൻ. സർജറി ഇന്ന് നടത്താനിരിക്കേയാണ് രോഗം സ്ഥിരീകരിച്ച് താരം രംഗത്തെത്തിയത്. ബോളിവുഡ് സംവിധാനകനും, നിർമ്മാതാവും നടനുമാണ് രാകേഷ് റോഷൻ. തൊണ്ടയിൽ ക്യാൻസറാണെന്നും പ്രാരംഭ ഘട്ടത്തിലാണെന്നുമാണ് ഹൃതിക് വെളിപ്പെടുത്തിയത്. അച്ഛനോടൊപ്പമുള്ള ചിത്രത്തിനോടൊപ്പം വികാര നിർഭയമായൊരു കുറിപ്പും ഹൃതിക് ഒപ്പം ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെ അച്ഛനോട് ഞാനൊരു ചിത്രം ചോദിച്ചു , ശസ്ത്രക്രിയ ദിവസവും ജിം മുടക്കില്ലെന്നറിയാം , ജീവിതത്തിൽ കണ്ട ഏറ്റവും നല്ല കരുത്തനായ വ്യക്തിയാണ് […]
