Categories
Film News

രഞ്ജി പണിക്കര്‍, സായികുമാര്‍, മുകേഷ് എന്നിവര്‍ സിബിഐ 5ല്‍ മമ്മൂട്ടിക്കൊപ്പം

സിബിഐ 5, സിബിഐ സീരീസിലെ അവസാന സിനിമ, ചിത്രീകരണം തുടങ്ങാനൊരുങ്ങുകയാണ്. സിനിമാചിത്രീകരണത്തിനുള്ള വിലക്കുകള്‍ നീങ്ങാന്‍ കാത്തിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ടിന്റെ പുതിയ സിനിമ. മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ ആയെത്തുന്നു. അദ്ദേഹത്തോടൊപ്പം മുകേഷ്, സായി കുമാര്‍ എന്നിവര്‍ മുന്‍സീരീസുകളിലെ കഥാപാത്രങ്ങളായി തന്നെ എത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രഞ്ജി പണിക്കര്‍. സിബിഐ 5ല്‍ വളരെ പ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തുമെന്നാണറിയുന്നത്. സായ് കുമാര്‍ സീരീസിന്റെ മൂന്നാഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയിരുന്നു. […]

Categories
Film News teaser

മാസ് ഡയലോഗോടെ കാവല്‍ ടീസര്‍ എത്തി

Suresh gopi as Thamban in Kaaval

Categories
Film News

കാവല്‍ ടീസര്‍ നാളെയെത്തും

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില് ജൂണ്‍ 26ന് ആരാധകര്‍ക്കുള്ള പ്രത്യേക സമ്മാനമായി താരത്തിന്റെ പുതിയ സിനിമ കാവല്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ്‌ഗോപി പഴയ മാസ് രൂപത്തിലാണെത്തുന്നത്. ആക്ഷന്‍ ഫാമിലി ഡ്രാമയായ സിനിമ ഇടുക്കി ഹൈറേഞ്ചിലെ വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. കാവല്‍ സിനിമയില്‍ രഞ്ജി പണിക്കര്‍ തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുന്നു. രണ്ട് താരങ്ങളും യുവാക്കളായും പ്രായമേറിയ കാലത്തിലും സിനിമയിലെത്തുന്നു. സയാ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്‍, […]

Categories
Film News

കാവല്‍ ടീസര്‍ സുരേഷഗോപിയുടെ ജന്മദിനത്തിലെത്തും

സുരേഷ്‌ഗോപിയുടെ അടുത്ത ചിത്രം കാവല്‍ ടീസര്‍ ജൂണ്‍ 26ന് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷം മാസ് ഗെറ്റപ്പില്‍ സുരേഷ് ഗോപി തിരിച്ചെത്തുന്ന സിനിമ കൂടിയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയായ സിനിമയുടെ കഥ നടക്കുന്നത് ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് വ്യത്യസ്ത കാലങ്ങളിലായാണ്. കാവല്‍ ലോക്ഡൗണ്‍ ആരംഭിക്കും മുമ്പ് ചിത്രീകരണം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 10ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുണ്ടായിരുന്നത്. സിനിമയുടെ അണിയറക്കാര്‍ പോസ്്റ്റ് പ്രൊഡക്ഷന്‍ […]

Categories
Film News

സുരേഷ് ഗോപിയുടെ മാസ് എന്റര്‍ടെയ്‌നര്‍ കാവലിന് തുടക്കമായി

സുരേഷ് ഗോപിയുടെ പുതിയ സിനിമ കാവല്‍ ചിത്രീകരണം ആരംഭിച്ചു. നിതിന്‍ രഞ്ജിത് പണിക്കര്‍ – കസബ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആക്ഷന്‍ ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നിതിന്‍ തന്നെയാണ്. ഇടുക്കി ഹൈറേഞ്ചില്‍ രണ്ട് വ്യത്യസ്ത കാലങ്ങളില്‍ നടക്കുന്ന കഥയാണിത്. സുരേഷ് ഗോപിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ രഞ്ജി പണിക്കര്‍ ചിത്രത്തിലെത്തുന്നു. മുമ്പ് ലാല്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. താരത്തിന്റെ മറ്റുഭാഷകളിലെ തിരക്കുകള്‍ കാരണം പിന്മാറുകയായിരുന്നു. സിനിമയില്‍ സുരേഷ് ഗോപിയും രഞ്ജി പണിക്കരും രണ്ട് ലുക്കുകളിലെത്തും. […]

Categories
Film News

സുരേഷ് ഗോപി ചിത്രം കാവല്‍, ലാലിനു പകരം രഞ്ജി പണിക്കര്‍

സുരേഷ് ഗോപി നിതിന്‍ രഞ്ജിപണിക്കര്‍- കസബ ഫെയിം ഒരുക്കുന്ന മാസ് എന്റര്‍ടെയനര്‍ കാവല്‍ എന്ന സിനിമയിലെത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലാല്‍ ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വേഷം ചെയ്യുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. എന്ാല്‍ മുമ്പ് കരാറായിട്ടുള്ള പ്രൊജക്ടുകള്‍ കാരണം താരം ചിത്രത്തില്‍ പിന്മാറിയിരിക്കുകയാണ്. രഞ്ജി പണിക്കര്‍ ലാലിനു പകരം സിനിമയുടെ ഭാഗമാകും. കാവല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിതിന്‍ തന്നെയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയാണ് സിനിമ. ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണിത്. സുരേഷ് ഗോപി, രഞ്ജി പണിക്കര്‍ […]

Categories
Film News trailer

ഗൗതമന്റെ രഥം ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം നീരജ് മാധവിന്റെ പുതിയ സിനിമഗൗതമന്റെ രഥം ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു. ട്രയിലര്‍ നല്‍കുന്ന സൂചനകള്‍, സിനിമ തമാശനിറഞ്ഞ കുടുംബ ചിത്രമാണെന്നാണ്. ഗൗതമന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി നീരജ് എത്തുന്നു. അദ്ദേഹത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് ഒരു കാര്‍ സ്വന്തമാക്കുക എന്നത്. അദ്ദേഹത്തിന്റെ കുടുംബം ഒരു ടാറ്റ നാനോ കാര്‍ വാങ്ങിയ ശേഷം കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം […]

Categories
Film News

ജയരാജ്- കാളിദാസ് ജയറാം സിനിമയുടെ പേര് ബാക്ക്പാക്ക്

ജയരാജ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേര് ബാക്ക്പാക്ക്. വാഗമണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ച ചിത്രം ഇപ്പോള്‍ വര്‍ക്കലയിലേക്ക് ഷിഫ്റ്റ് ചെയ്തു. സിനിമയിലെ നായികയാകുന്നത് ഡല്‍ഹിയില്‍ നിന്നുമുള്ള കാര്‍ത്തിക എന്ന പുതുമുഖമാണ്. ജയരാജിന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ മുന്‍ രണ്ട് ചിത്രങ്ങളിലും നായകനുമായ രഞ്ജി പണിക്കര്‍ പുതിയ സിനിമയിലും പ്രധാനവേഷത്തിലെത്തുന്നു. ജയരാജ് തന്നെ എഴുതിയിരിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് സച്ചിന്‍ ശങ്കര്‍ ആണ്.

Categories
Film News

ഒരു രാത്രി ഒരു പകല്‍ : മള്‍ട്ടി സ്റ്റാറര്‍ ചിത്രത്തില്‍ നായകനായി ജോജു ജോര്‍ജ്ജ്

ജോജു ജോര്‍ജ്ജ്, ലെന, നദിയ മൊയ്തു, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഒരു രാത്രി ഒരു പകല്‍. നവാഗതനായ തോമസ് ബെഞ്ചമിന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ കുടുംബചിത്രമായിരിക്കും. സാംസണ്‍ വിശ്വനാഥന്‍ സാംസണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സ്വന്തം മക്കള്‍ വൃദ്ധസദനങ്ങളിലാക്കിയ മുതിര്‍ന്ന വ്യക്തികളുടെ കഥയാണ് സിനിമ പറയുന്നത്. സിദ്ദീഖ്, നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, പാഷാണം ഷാജി, കെപിഎസി ലളിത, സീതാലക്ഷ്മി, ബാബു നമ്പൂതിരി, തുടങ്ങി ഒട്ടേറെ […]

Categories
Film News

അതിരന്‍ സായ്പല്ലവി- രഞ്ജി പണിക്കര്‍ ലുക്ക്

ഫഹദ് ഫാസില്‍-സായ് പല്ലവി ഒന്നിക്കുന്ന അതിരന്‍ ഏപ്രില്‍ 12ന് തിയേറ്ററുകളിലേക്കെത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറികല്‍ വീഡിയോ അണിയറക്കാര്‍ റിലീസ് ചെയ്തു. ആട്ടു തൊട്ടില്‍ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് പി ജയചന്ദ്രന്‍ ആണ്. വിനായക് ശശികുമാര്‍ രചനഉം പി എസ് ജയഹരി സംഗീതവും നല്‍കിയിരിക്കുന്നു. പാട്ടിനൊപ്പം തന്നെ ചിത്രത്തിലെ സായ് പല്ലവി, രഞ്ജി പണിക്കര്‍ എന്നിവരുടെ ലുക്കും പുറത്തുവിട്ടിരുന്നു. പോസ്റ്റര്‍ നല്‍കുന്ന സൂചന രഞ്ജി പണിക്കര്‍ സായ് പല്ലവിയുടെ അച്ഛനായാണ് ചിത്രത്തിലെത്തുന്നത് എന്നാണ്. […]