Categories
Film News

അന്നബെന്‍ കിക്ക് ബോക്‌സിംഗ് ട്രയിനിംഗില്‍

മലയാളസിനിമയിലെ ഏറ്റവും വേണ്ടപ്പെട്ട താരമായി മാറിയിരിക്കുകയാണ് അന്നബെന്‍. കുമ്പളങ്ങി നൈറ്റസ് ,ഹെലന്‍ എന്നീ സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിന് പിറകിലായി താരത്തിന്റെ കപ്പേള എന്ന സിനിമ അടുത്തിടെ റിലീസ് ചെയ്തിരുന്നു. പ്രശസ്ത സംവിധായകന്‍ രഞ്ജന്‍ പ്രമോദിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. ആക്ഷന്‍ ചിത്രമാണിതെന്നും,സിനിമയിലേക്കായി കിക്ക് ബോക്‌സിംഗ് പരിശീലനം നടത്തിയെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രീകരണത്തിന് മുമ്പായി രണ്ട് മാസത്തോളം പ്രൊഫഷണല്‍ ട്രയിനിംഗ് നേടി.ഉര്‍വ്വശി, സാജു കൊടിയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനായും പ്രശസ്തനാണ് രഞ്ജന്‍ പ്രമോദ്. […]

Categories
Film News

രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജന്‍ പ്രമോദ് ചിത്രത്തില്‍ അന്ന ബെന്‍

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെന്‍ പുതിയ പ്രൊജക്ടുകളുമായി തിരക്കുകളിലേക്ക് കടക്കുകയാണ്. രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന അടുത്ത സിനിമയില്‍ താരമെത്തുന്നു. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ താരം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. രഞ്ജന്‍ പ്രമോദ് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. മീശമാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. അവസാനം അദ്ദേഹം സംവിധാനം ചെയ്ത സിനിമ രക്ഷാധികാരി ബൈജു ഒപ്പ് വന്‍വിജയമായിരുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമ അന്ന ബെന്നിനൊപ്പമുള്ളത് ഒരു […]