Categories
Film News

സായ് പല്ലവി , ഫഹദ് ചിത്രത്തിന്റെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കും

ഫഹദ് ഫാസിലും സായ് പല്ലവിയും ഒരു റൊമാന്റിക് ത്രില്ലറില്‍ ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായതായും വാര്‍ത്തയുണ്ടായിരുന്നു. വിവേക് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഫെബ്രുവരി 16ന് വൈകീട്ട് 7ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. ഫഹദും സായ് പല്ലവിയും ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എങ്ങനെയായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ദേശീയ അവാര്‍ഡ് ജേതാവ് പിഎഫ് മാത്യൂസ്, അവസാനം ഈമയൗ എന്ന […]

Categories
Film News

ക്വീന്‍ ഫെയിം സാനിയ അയ്യപ്പന്‍ ലൂസിഫറില്‍ മഞ്ജുവിന്റെ മകളായെത്തുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍,മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ്. സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. താരങ്ങള്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് അവസാനം റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമ മാസ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളും അദ്ദേഹത്തോടൊപ്പമുണ്ട്. […]

Categories
Film News

മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാന്‍ സ്വാതന്ത്യദിനത്തിലെത്തും

കെവി ആനന്ദ് ചിത്രം കാപ്പാന്‍ ചിത്രീകരണം വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനായുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍.സൂര്യയും മോഹന്‍ലാലും മുഖ്യവേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് കാപ്പാനില്‍ മോഹന്‍ലാല്‍ എത്തുന്നത്. സൂര്യ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഓഫീസറായും. ലണ്ടന്‍,ചെന്നൈ,നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളിലായാണ് മോഹന്‍ലാലിന്റേയും സൂര്യയുടേയും കോമ്പിനേഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.ആര്യ, ബൊമേന ഇറാനി, സയേഷ, സമുദ്രക്കനി എന്നിവരും ചിത്രത്തിലെത്തുന്നു. എംഎസ് പ്രഭു […]

Categories
Film News

വീണ്ടും ചർച്ചയായി മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശം; അനന്തപുരിയിൽ നിന്ന് മത്സരിക്കുമോയെന്ന ആകാംക്ഷയിൽ ആരാധകർ

മലയാളികളുടെ പ്രിയ താരം ലാലേട്ടനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവന്തപുരം സീറ്റിലേയ്ക്ക് ബിജെപി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ   വ്യക്തമാക്കിയിരുന്നു . സിനിമാ താരങ്ങളായെത്തി രാഷ്ട്രിയത്തിൽ കാലുറപ്പിക്കുന്ന പ്രവണത ബോളിവുഡിലും , ടോളിവുഡിലുമെല്ലാം ഇപ്പോൾ പതിവ് കാഴ്ച്ചയായി മാറിയിരിയ്ക്കുകയാണ് . വർഷങ്ങളായി അഭിനയ രംഗത്തുള്ള സിനിമാ താരങ്ങളെ പ്രത്യേക മുഖവുരയില്ലാതെ തന്നെ ജനങ്ങളിലേക്കെത്തികാനകും. മലയാളികൾ തങ്ങളുടെ സ്വകാര്യ അഹങ്കാരമെന്നാണ് ലാലേട്ടനെക്കുറിയ്ച്ച്  പറയുന്നത്, മോഹൻ ലാൽ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന ഏറെ നാളത്തെ ഊഹാപോഹങ്ങൾക്കാണ് ഇതോടെ […]

Categories
Film News

പ്രേക്ഷകരെ ത്രസിപ്പിയ്ക്കുന്ന ലാലേട്ടനെ തിരിക കൊണ്ടുവരും ; അരുൺ ഗോപി

പ്രശസ്ത സംവിധായകൻ അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രദർശനത്തിനൊരുങ്ങുകയാണ്, പ്രണവിനെ നായകനാക്കി എത്തുന്ന ചിത്രം വൻ ആകാംക്ഷയോടയാണ് ആരാധകർ കാത്തിരിയ്ക്കുന്നത് . എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് അരുൺ ഗോപിയുടെ അടുത്ത തീരുമാനമാണ് , തന്റെ അടുത്ത ചിത്രം മോഹൻലാലിനെ നായകനാക്കി ആയിരിക്കുമെന്ന് താരം വ്യക്തമാക്കി കഴിഞ്ഞു . മലയാളികളുടെ അഭിമാന താരം മോഹൻ ലാലിനെ നായകനാക്കി മാസ് എന്റർടെയ്ൻമെന്റാകും ചിത്രമെന്ന് അരുൺ ഗോപി വ്യക്തമാക്കി കഴിയ്ഞ്ഞു . മലയാളികൾ എന്നും കാണാൻ കാത്തിരിയ്ക്കുന്ന ഒരു ലാലേട്ടനുണ്ട് […]

Categories
Film News

പുത്തൻ സിനിമയുമായി നീരജ്; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് മോഹൻലാൽ

നീരജ് മാധവനെ നായകനാക്കി നവാഗതനായ റിനീഷ് സംവിധാനം ചെയ്യുന്ന ചിത്രം ചിറകിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വച്ചത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന വിധത്തിലാണ് പോസ്ററരിന്റെ രൂപ കൽപ്പന നടത്തിയിരിക്കുന്നത് . ഒരു കാലും ചിറകുകളുമായി പറന്നുയരുന്ന നീരജിന്റെ പോസ്റററിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. പുതുവർഷത്തിന്റെ സുദിനത്തിൽ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റററുമായി ഒരു കൂട്ടം ചെറുപ്പക്കാർ എത്തിയിരിക്കുകയാണ്.  നീരജ് […]

Categories
Film News

അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം ,ന്യൂ ഇയര്‍ ദിനത്തില്‍ പ്രഖ്യാപിക്കും

പുതുവര്‍ഷം തുടങ്ങാന്‍ ഇനി രണ്ട് ദിനം മാത്രം പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ നല്ല സമയം. മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും സിനിമക്കാര്‍ തങ്ങളുടെ പുതിയ പ്രൊജക്ടുകള്‍ പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. മലയാളത്തിലും ഒട്ടേറെ പുതിയ പ്രൊജക്ടുകള്‍ വരാനിരിക്കുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മോഹന്‍ലാലിനൊപ്പം തന്റെ അടുത്ത പ്രൊജക്ട് തുടങ്ങാനിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം പുതുവര്‍ഷപുലരിയില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അല്‍ഫോണ്‍സിന്റെ പ്രേമം എന്ന സിനിമയ്ക്ക് ശേഷം ദക്ഷിണേന്ത്യയിലെ സിനിമാപ്രേമികളെല്ലാം അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകകയാണ്. നാല് വര്‍ഷമായി […]

Categories
gossip

അതേ, ഒടിയനില്‍ മമ്മുട്ടിയും ഉണ്ടെന്ന് സംവിധായകന്‍

മോഹന്‍ലാല്‍ ആരാധകര്‍ ഡിസംബര്‍ പതിനാലിനായി കാത്തിരിക്കുകയാണ്. അന്നാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ മമ്മുട്ടി കൂടി പങ്കാളിയാകുന്നത് ഇരട്ടിമധുരമാണ് ആരാധകര്‍ക്ക് നല്‍കുന്നത്. ഒടിയന്‍ മാണിക്യന്റെ കഥ വിവരിക്കുന്നത് മമ്മുട്ടിയാണ്. നേരത്തെ തന്നെ ഈ വിവരം പുറത്തു വന്നിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നില്ല.