Categories
Film News

മോഹൻകുമാർ ഫാൻസ് വീഡിയോ ഗാനം റിലീസ് ചെയ്തു

കു‍ഞ്ചാക്കോ ബോബൻ – ജിസ് ജോയ് ടീമിന്‍റെ മോഹൻകുമാര്‍ ഫാന്‍സ് മാർച്ച് 19ന് റിലീസ് ചെയ്യുകയാണ്. റിലീസിനുമുന്നോടിയായി ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. നീലമിഴി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, ശ്വേതമോഹൻ എന്നിവർ ചേർന്നാണ്. പ്രിൻസ് ജോർജ്ജ് ഈണം നൽകിയിരിക്കുന്ന ഗാനത്തിന്‍റെ വരികൾ ജിസ് ജോയ് തന്നെയാണ് എഴുതിയിരിക്കുന്നത്. ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ജിസ് ജോയ് തന്നെയാണ്. […]