Categories
Film News

മോഹൻലാൽ ചിത്രം 12TH മാൻ പൂർത്തിയായി

മോഹൻലാൽ -ജിത്തു ജോസഫ് ചിത്രം 12th മാൻ ചിത്രീകരണം പൂർത്തിയായി. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമ തൊടുപുഴയിലാണ് ചിത്രീകരിച്ചത്. മിസ്റ്ററി ത്രില്ലർ സിനിമയിൽ 15 കഥാപാത്രങ്ങളാണുള്ളത്. ഉണ്ണി മുകുന്ദൻ, അനു സിതാര, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, പതിനെട്ടാംപടി ഫെയിം ചന്തുനാഥ്, ശിവദ, പ്രിയങ്ക നായർ, സൈജു കുറുപ്പ്, അനു മോഹൻ, രാഹുൽ മാധവ് എന്നിവർ. കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അണിയറയിൽ ജിത്തു ജോസഫിന്റെ സ്ഥിരം ടീം ആണുള്ളത് – സിനിമാറ്റോ​ഗ്രാഫർ സതീഷ് […]

Categories
Film News

നെറ്റ് ഫ്ളിക്സ് ആന്തോളജി : പ്രിയദർശൻ – മോഹൻലാൽ ചിത്രം ഓളവും തീരവും

നെറ്റ്ഫ്ലിക്സ് 10 ഭാ​ഗങ്ങളുള്ള ഒരു സീരീസ് പ്ലാൻ ചെയ്യുന്നതായി നേരത്തെ അറിയിച്ചിരുന്നു. പ്രശസ്ത കഥാകൃത്ത് എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയാണ് എല്ലാ ഭാ​ഗങ്ങളും. സംവിധായകരായ, പ്രിയദർശൻ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, ജയരാജ് എന്നിവരാണ് സിനിമകളൊരുക്കുന്നത്. പ്രിയദർശൻ ആന്തോളജിയിൽ രണ്ട് ഭാ​ഗങ്ങൾ സംവിധാനം ചെയ്യുന്നു. ആദ്യഭാ​ഗത്തിന്റെ ചിത്രീകരണം ഇതിനോടകം പട്ടാമ്പിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ഭാ​ഗത്തിൽ ബിജു മേനോൻ പ്രധാനകഥാപാത്രമായെത്തുന്നു. രണ്ടാം ഭാ​ഗം 1970കളിൽ പുറത്തിറങ്ങിയ ഓളവും തീരവും ആസ്പദമാക്കിയുള്ളതാണ്. പിഎൻ മേനോൻ ഒരുക്കിയ സിനിമയുടെ തിരക്കഥ എംടിയുടെ […]

Categories
Film News

മോഹൻലാലിന്റെ ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന പുതിയ സിനിമയിൽ ഷാജി കൈലാസ് , മോഹൻലാൽ ടീം ഒന്നിക്കുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജേഷ് ജയരാമൻ , ടൈം, ബാങ്കോക്ക് സമ്മർ, സൗണ്ട് ഓഫ് ബൂട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാക്കൃത്ത് സിനിമയുടെ ഭാ​ഗമാണ്. നീണ്ട 12വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 30ാമത് സിനിമയാണിത്. സിനിമയുടെ പൂജ ചടങ്ങുകൾ നടത്തി. സിനിമയുടെ കൂടുതൽ വിവരങ്ങളും ഷൂട്ടിം​ഗ് തുടങ്ങുന്നതെപ്പോഴാണെന്നും അറിയിച്ചിട്ടില്ല. മോഹൻലാൽ നിലവിൽ 12ത് മാൻ എന്ന […]

Categories
Film News

ബ്രോ ഡാഡി : ​വിനീത് ശ്രീനിവാസന്റെ ​ഗാനം റെക്കോർഡ് ചെയ്തു

മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ബ്രോ ഡാഡിയ്ക്ക ​ഗാനമാലപിച്ച് വിനീത് ശ്രീനിവാസൻ. ദീപക് ദേവ് ആണ് ​ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം ദീപക് ദേവിനൊപ്പം ചേരുന്നതിന്റെ സന്തോഷം വിനീത് പങ്കുവയ്ക്കുകയും ചെയ്തു. 2002ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലൂടെ ​ഗാനരം​ഗത്തേക്കെത്തിയ വിനീത് ശ്രീനിവാസൻ ദീപക് ദേവ് സം​ഗീതമൊരുക്കിയ ഉദയനാണ് താരം എന്ന ചിത്രത്തിലെ കരളേ കരളിന്റെ കരളെ എന്ന ​ഗാനത്തിലൂടെയാണ് ശ്രദ്ധനേടിയത്. വീണ്ടും ദീപക് ദേവിനൊപ്പം ഒന്നിക്കുന്ന സന്തോഷം വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ദീപക് […]

Categories
Film News

ബ്രോ ഡാഡി, 12TH മാൻ സിനിമകളുടെ ഭാ​ഗമായി ഉണ്ണി മുകുന്ദൻ

സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം നിരവധി സിനിമകളുടെ ഭാ​ഗമായി ഉണ്ണിമുകുന്ദൻ. പുതിയതായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും, ജീത്തു ജോസഫ് ചിത്രം 12TH മാനിലും ഉണ്ണിമുകുന്ദനെത്തുന്നു. ബ്രോ ഡാഡി ടീമിൽ ഉടൻ തന്നെ ഉണ്ണി ജോയിൻ ചെയ്യുമെന്നാണറിയുന്നത്. ആ​ഗസ്തിലാണ് 12TH മാൻ ചിത്രീകരണമാരംഭിക്കുന്നത്. ബ്രോ ഡാഡിയിൽ പൃഥ്വിരാജും മോഹൻലാലും പ്രധാന കഥാപാത്രങ്ങളാകുന്നു. മീന, കല്യാണി പ്രിയദർശൻ, മുരളി ​ഗോപി, കനിഹ, സൗബിൻ ഷഹീർ, ലാലു അലക്സ് എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. ഉണ്ണി ആദ്യം ചിത്രത്തിന്റെ ഭാ​ഗമായിരുന്നില്ല. പിന്നീട് ഉണ്ണിയെ […]

Categories
Film News

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെത്തുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്ന് തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും റിലീസ് തീയ്യതി നീട്ടുകയായിരുന്നു. മെയ് 13ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയതായി അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 100കോടിയിലധികം ബജറ്റിലൊരുക്കിയ സിനിമയാണ് മരക്കാർ. പാൻ ഇന്ത്യൻ സിനിമയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ […]

Categories
Film News

എമ്പുരാൻ 2022 പകുതിയോടെ ചിത്രീകരണം തുടങ്ങിയേക്കും : മുരളി ഗോപി

മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബ്ലോക്ക്ബസ്റ്റർ സിനിമ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ തിരക്കഥാക്കൃത്ത് മുരളി ഗോപി അറിയിച്ചത് സിനിമയുടെ ചിത്രീകരണം 2022 പകുതിയോടെ തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നതെന്നാണ്. ലൂസിഫറിനേക്കാളും വലിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. എമ്പുരാനില്‍ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി അഥവ ഖുറേഷ് അബ്രാം ആകുന്നു. പൃഥ്വിരാജ് സംവിധായകനും. സയിദ് മസൂദ് എന്ന ആദ്യചിത്രത്തിലെ കഥാപാത്രവുമാകുന്നു. ടൊവിനോ […]

Categories
Film News

മോഹൻലാലിന്‍റെ ആറാട്ട് ഓണത്തിനെത്തും

കേരളത്തിൽ 50% ആളുകളെ വച്ച് തിയേറ്ററുകൾ പ്രവർത്തിക്കാനാരംഭിച്ചിരിക്കുന്നു. കോവിഡിന് ശേഷം സംസ്ഥാനത്ത് റിലീസ് ചെയ്ത ആദ്യസിനിമ തമിഴ് സൂപ്പർസ്റ്റാർ വിജയുടെ മാസ്റ്റർ ആയിരുന്നു. കഴിഞ്ഞ ദിവസം ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്തു. കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യമലയാളസിനിമയാണിത്. ഏതാണ്ട് 20ഓളം സിനിമകൾ ഇപ്പോൾ റിലീസിന് തയ്യാറായി നിൽക്കുന്നു. മരക്കാർ അറബിക്കടലിന്‍റെ സിംഹം, മാർച്ച് 26ന് റിലീസ് ചെയ്യുന്നുവെന്നറിയിച്ചിട്ടുണ്ട്. മോഹൻലാലിന്‍റെ ഓണം ചിത്രം ആറാട്ട് ആയിരിക്കുമെന്നാണറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 12ന് ഓണം സീസണിൽ ചിത്രം റിലീസ് […]

Categories
Film News

ആറാട്ട് പുതിയ പോസ്റ്റർ

മോഹൻലാൽ നായകനായെത്തുന്ന പുതിയ സിനിമ ആറാട്ട് പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുന്നു. രാജകീയ പരിവേഷത്തോടെ ഒരു കസേരയിൽ ഇരിക്കുന്ന സൂപ്പർസ്റ്റാർ ആണ് പോസ്റ്ററിൽ. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമാകുന്നു. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ഒരു മാസ് മസാല എന്‍റർടെയ്നർ ആയിരിക്കും സിനിമ. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികയാകുന്നു. ഐഎഎസ് ഓഫീസറായാണ് താരം സിനിമയിലെത്തുന്നത്. സിദ്ദീഖ്, സായി കുമാർ, നെടുമുടി […]

Categories
Film News

മരക്കാർ അറബിക്കടലിന്‍റെ സിംഹം: മാർച്ച് 26ന് തിയേറ്ററുകളിലേക്ക്

ആരാധകര്‍ ആവേശത്തോടെകാത്തിരിക്കുന്ന മോഹൻലാൽ സിനിമ മരക്കാർ അറബിക്കടലിന്‍റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിലേക്കെത്തുകയാണെന്ന് ഔദ്യേഗികമായി അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ജനുവരി 5മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാമെന്ന ഗവൺമെന്‍റ് ഉത്തരവ് വന്നതിനു പിന്നാലെ ആശിർവാദ് സിനിമാസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് തീയ്യതി പ്രഖ്യാപിക്കുകയായിരുന്നു. Marakkar – Arabikadalinte Simham Releasing On 2021 March 26…!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas Posted by Aashirvad Cinemas on Friday, January 1, 2021 ആശിർവാദ് സിനിമാസിന്‍റെ തന്നെ ദൃശ്യം 2 […]