Categories
Film News

എമ്പുരാൻ 2022 പകുതിയോടെ ചിത്രീകരണം തുടങ്ങിയേക്കും : മുരളി ഗോപി

മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബ്ലോക്ക്ബസ്റ്റർ സിനിമ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ തിരക്കഥാക്കൃത്ത് മുരളി ഗോപി അറിയിച്ചത് സിനിമയുടെ ചിത്രീകരണം 2022 പകുതിയോടെ തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നതെന്നാണ്. ലൂസിഫറിനേക്കാളും വലിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. എമ്പുരാനില്‍ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി അഥവ ഖുറേഷ് അബ്രാം ആകുന്നു. പൃഥ്വിരാജ് സംവിധായകനും. സയിദ് മസൂദ് എന്ന ആദ്യചിത്രത്തിലെ കഥാപാത്രവുമാകുന്നു. ടൊവിനോ […]

Categories
Film News

മമ്മൂട്ടി, വിജയ് ബാബു, മുരളി ഗോപി ടീമിനൊപ്പം

മുരളി ഗോപി, വിജയ്ബാബു ടീമിനൊപ്പം ബിഗ് സ്കെയിൽ സിനിമയുമായി മമ്മൂട്ടി എത്തുന്നു. നവാഗതനായ ഷിബു ബഷീര്‍ സംവിധാനം ചെയ്യുന്നു. വിജയ്ബാബു, ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ഫോളവേഴ്സുമായി ഷെയർ ചെയ്തു. എന്നാൽ സിനിമയെകുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. Posted by Vijay Babu on Monday, February 8, 2021 മമ്മൂട്ടി, വിജയ് ബാബു ടീം കോട്ടയം കുഞ്ഞച്ചൻ 2 എന്ന പ്രൊജക്ടുമായെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും സിനിമ നടന്നിരുന്നില്ല. മമ്മൂട്ടി നിലവിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം ചിത്രീകരണം […]

Categories
Film News

രതീഷ് അമ്പാട്ട് ഒരുക്കുന്ന മൾട്ടിസ്റ്റാര്‍ സിനിമ ,തീർപ്പ്

കമ്മാരസംഭവം കൂട്ടുകെട്ട് സംവിധായകൻ രതീഷ് അമ്പാട്ടും തിരക്കഥാക്കൃത്ത് മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ സിനിമ തീർപ്പ് എന്ന് പേരിട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്, ഇഷ തൽവാർ, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നു. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവർ ചേർന്ന് സിനിമ നിർ‍മ്മിക്കുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളനുസരിച്ച് തീർപ്പ് ഒരു ആക്ഷൻ ചിത്രമായിരിക്കും. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചിത്രീകരണം തുടങ്ങും മുമ്പായി പുറത്തുവിടാനിരിക്കുകയാണ്.

Categories
Film News

മുരളി ഗോപി ദൃശ്യം 2 ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കി

ഈ മാസം തുടക്കത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൃശ്യം 2 ഇപ്പോള്‍ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികളിലാണ്‌. മുരളി ഗോപി, ചിത്രത്തില്‍ ഒരു പ്രധാന വേഷംചെയ്യുന്നു. താരം സിനിമയുടെ ഡബ്ബിംഗ്‌ പൂര്‍ത്തിയാക്കിയതായാണ്‌ പുതിയ വിവരം. ആദ്യഭാഗത്തില്‍ ഇല്ലായിരുന്ന ചില കഥാപാത്രങ്ങളില്‍ ഒരാളാണ്‌ മുരളി ഗോപി. സ്വീകലില്‍ മുരളി ഗോപി പോലീസ്‌ വേഷത്തിലാണെത്തുന്നതെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകളുണ്ട്‌. ദൃശ്യം 2 എഴുതി സംവിധാനം ചെയ്യുന്നത്‌ ജിത്തു ജോസഫ്‌ ആണ്‌. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, സിദ്ദീഖ്‌, ആശ ശരത്‌, അനീഷ്‌ മേനോന്‍, എസ്‌തര്‍ […]

Categories
Film News

കമ്മാരസംഭവം ടീമിനൊപ്പം വിജയ്‌ബാബു

കമ്മാരസംഭവം കൂട്ടുകെട്ട്‌ മുരളി ഗോപി, രതീഷ്‌ അമ്പാട്ട്‌ പുതിയ സിനിമയ്‌ക്കായി ഒന്നിക്കുന്നു. മുരളി തിരക്കഥ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്‌ രതീഷ്‌ അമ്പാട്ട്‌ ആണ്‌. ഇരുവരും വിജയ്‌ ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുകയും ചെയ്യുന്നു. മുരളി മൂവരും ചേര്‍ന്നുള്ള ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്‌തിരുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന്‌ അദ്ദേഹമറിയിച്ചു. Joining hands with Vijay Babu's Friday Film House for my first production venture, with Rathish Ambat […]

Categories
Film News gossip

മമ്മൂട്ടി ചിത്രം വണ്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടി ചിത്രം വണ്‍ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ്. വിഷു റിലീസായി എത്തുമെന്നറിയിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ സിനിമ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്നാണറിയുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി ഉള്‍പ്പെടുന്ന ഒരു ജനക്കൂട്ടമെത്തുന്ന സീക്വന്‍സ് ആണ് ബാക്കിയുള്ളത്. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ സിനിമയില്‍ […]

Categories
Film News

മമ്മൂട്ടി ചിത്രം വണ്ണിലെ ഒരു പ്രധാന ഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്

മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ഡ്രാമ വണ്‍ ഈ വര്‍ഷത്തെ പ്രധാനസിനിമകളില്‍ ഒന്നാണ്. വിഷു റിലീസായാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ആഗസ്റ്റില്‍ ഓണം സീസണിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അതും അനിശ്ചിതത്വത്തിലാണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ പ്രധാനഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്. മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും എത്തുന്ന സീനാണ് ചിത്രീകരിക്കാനുള്ളത്. ജൂലൈ അവസാനം ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും അന്തിമതീരുമാനം അന്നത്തെ അവസ്ഥയനുസരിച്ചായിരിക്കും. നിലവില്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സിനിമാചിത്രീകരണത്തിന് പരമാവധി ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുകയാണ്. ചിറകൊടിഞ്ഞ […]

Categories
Film News

മമ്മൂട്ടിയുടെ വണ്‍ തിയേറ്ററുകളിലേ റിലീസ് ചെയ്യൂ

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി മമ്മൂട്ടി ചിത്രം വണ്‍ റിലീസ് ചെയ്യാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു. വിഷു റിലീസായി ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റിലീസിംഗിന് ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജയസൂര്യയുടെ സൂഫിയും സുജാതയും മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരിക്കും. എന്നാല്‍ വണ്‍ അണിയറക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് സിനിമ നേരിട്ട് തിയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന പൊളിറ്റിക്കല്‍ സിനിമയാണിത്. സന്തോഷ് വിശ്വനാഥ് ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം […]

Categories
Film News

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു ടീമിന്റെ ക്വിറ്റ് ഇന്ത്യ

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു സന്തോഷ് എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ് ക്വിറ്റ് ഇന്ത്യ. രാകേഷ് ഗോപന്‍, 100ഡിഗ്രി സെല്‍ഷ്യസ് ഒരുക്കിയ സംവിധായകന്‍ ആണ് ചിത്രമൊരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ്, പാവാട, കൊമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍വേള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്, തിരക്കഥ ഒരുക്കുന്നത്. സംവിധായകന്‍ രാകേഷ് ഗോപന്റെ മുന്‍ സിനിമ 100ഡിഗ്രി സെല്‍ഷ്യസും മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. ശ്വേത മേനോന്‍, മേഘ്‌ന രാജ്, ഭാമ, അനന്യ, ഹരിത പറോക്കോട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. യഥാര്‍ത്ഥ സംഭവത്തെ […]

Categories
Film News

വണ്‍ പുതിയ പോസ്റ്റര്‍, മമ്മൂട്ടി ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തും

മമ്മൂട്ടിയുടെ പുതിയ രാഷ്ട്രീയ സിനിമ വണ്‍ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലേക്കെത്തും. സിനിമയിലെ പ്രധാന താരങ്ങളെത്തുന്ന പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ദീഖ്, ബാലചന്ദ്രമേനോന്‍, സലീം കുമാര്‍, മധു, രഞ്ജിത്, എ്ന്നിവര്‍ക്കൊപ്പം യുവതാരം മാത്യു തോമസുമെത്തുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് വണ്‍ സംവിധാനം ചെയ്യുന്നു. അവാര്‍ഡ് ജേതാക്കളായ ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്നു. മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുന്നു. സഹതാരങ്ങളായി സിദ്ദീഖ്, മുരളി ഗോപി, […]