Categories
Film News

മാമാങ്കം സംവിധായകന്‍ പത്മകുമാറിന്റെ ആസിഫ് -സുരാജ് ചിത്രം ഏപ്രിലില്‍ തുടങ്ങും

മാമാങ്കം സിനിമയ്ക്ക് ശേഷം പത്മകുമാര്‍ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം പുതിയ സിനിമയുമായെത്തുന്നു. പേരിട്ടിട്ടില്ലാത്ത സിനിമയുടെ ച്ിത്രീകരണം ഏപ്രിലില്‍ തുടങ്ങാനിരിക്കുകയാണ്. ചിത്രത്തിന്റെ ്പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു. ജോസഫ് ഫെയിം രഞ്ജിന്‍ രാജ് ആണ് സംഗീതം ഒരുക്കുന്നത്. സഹതാരങ്ങളേയോ അണിയറക്കാരേയോ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവര്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. ഇരുവരും ഒന്നിച്ചെത്തുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകളുമേറെയാണ്. നിരവധി സിനിമകളില്‍ ഇരുവരും മുമ്പ് ഒരുമിച്ചിട്ടുണ്ടെങ്കിലും പ്രധാനകഥാപാത്രങ്ങളായെത്തുന്നത് ഇതാദ്യമായാണ്.

Categories
Film News

മാമാങ്കത്തിനൊപ്പമെത്തും ഷൈലോക് ടീസര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി റിലീസിനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ ചരിത്രസിനിമ മാമാങ്കം ഡിസംബര്‍ 12ന് റിലീസ് ചെയ്യുകയാണ്. മാസ് എന്റര്‍ടെയ്‌നര്‍ സിനിമ ഷൈലോക് റിലീസ് അടുത്ത മാസം തീരുമാനിച്ചിരിക്കുകയാണ്. ഷൈലോക് ടീസര്‍ മാമാങ്കം സിനിമയ്‌ക്കൊപ്പമെത്തും എന്നതാണ് പുതിയ വാര്‍ത്തകള്‍, 1.27മിനിറ്റ് ദൈര്‍ഘ്യം വരുന്ന ടീസര്‍ മാമാങ്കം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൈലോക് മുമ്പ് ഡിസംബര്‍ 20ന് റിലീസ് ചെയ്യുമെന്നാണറിയിച്ചിരുന്നത്. എന്നാല്‍ മാമാങ്കം റിലീസ് മാറ്റിവച്ചതിനാല്‍, മമ്മൂക്കയുടെ രണ്ട് ചിത്രങ്ങള്‍ 8ദിവസത്തെ ഇടവേളയില്‍ റിലീസ് […]

Categories
Film News

മേപ്പടിയാന്‍ : ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമ ഒരു ക്രൈം ത്രില്ലര്‍

മാമാങ്കം ചിത്രീകരണത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒരു ഇടവേളയിലായിരുന്നു. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന സിനിമ ക്രൈം ത്രില്ലര്‍ ആണ്. നൂറിന്‍ ഷെരീഫ്, പുതുമുഖം അപര്‍ണ്ണ ജനാര്‍ദ്ദനന്‍ എന്നിവരാണ് നായികമാര്‍. നൂറിനും ഉണ്ണിയും ചോക്ലേറ്റ് റീടോള്‍ഡ് എന്ന സിനിമയുമായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്‌നാല്‍ തത്കാലത്തേക്ക് ചിത്രം നിര്‍ത്തി വച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദന്‍ വളരെ പ്രതീക്ഷകളോടെയാണ് മേപ്പടിയാന്‍ കാണുന്നത്. സംവിധായകന്‍ പറയുന്നത് ഉണ്ണി തികച്ചും വ്യത്യസ്തമായ റോളിലാണ് സിനിമയിലെത്തുകയെന്നാണ് ജയകൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ […]

Categories
Film News

മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ റിലീസാകും കേരളത്തില്‍ മാത്രം 400തിയേറ്ററുകളില്‍

നവംബര്‍ 21 എന്ന റിലീസ് തീയ്യതി നീട്ടിയതിനു ശേഷം മാമാങ്കം അണിയറക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രതീക്ഷ വാനോളമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആക്കി മാറ്റാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ മാത്രം 400സ്‌ക്രീനുകള്‍ ഒരുക്കുന്നതായാണ് വാര്‍ത്തകള്‍. സംസ്ഥാനത്തെ പ്രധാനസെന്ററുകള്‍ ഉള്‍പ്പെടെ. മലയാളം വെര്‍ഷന്‍ കൂടാതെ , തമിഴ്, തെലുഗ്, ഹിന്ദി വെര്‍ഷനുകളും ഒരേ സമയം ഇറങ്ങുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മാമാങ്കം […]

Categories
Film News

മമ്മൂട്ടിയുടെ ഷൈലോക് പുതുക്കിയ റിലീസ് തീയ്യതി

തീര്‍ത്തും അപ്രതീക്ഷിതമായി ഉണ്ടായ കാരണങ്ങള്‍ മമ്മൂട്ടിയുടെ രണ്ട് റിലീസ് ചിത്രങ്ങളേയും ബാധിച്ചിരിക്കുകയാണ്. താരത്തിന്റെ ചരിത്രസിനിമയായ മാമാങ്കം പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നവംബര്‍ 21ന് തീരുമാനിച്ച റിലീസ് ഡിസംബര്‍ 12ലേക്ക് മാറ്റിയിരിക്കുകയാണ്. റിലീസ് മാറ്റിയത് നേരിട്ടല്ലാതെ താരത്തിന്റെ ക്രിസ്തുമസ് ചിത്രമായ ഷൈലോകിനേയും ബാധിച്ചിരിക്കുന്നു. ഡിസംബര്‍ 20നായിരുന്നു ഷൈലോക് റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ മാമാങ്കം റിലീസ് കഴിഞ്ഞ് 8ദിവസത്തിനുള്ളില്‍ തന്നെ മറ്റൊരു മമ്മൂട്ടി ചിത്രവുമെത്തുക എന്നതിനാല്‍ ഷൈലോക് റിലീസ് ജനുവരി 23ലേക്ക് മാറ്റിയിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളും ഒന്നിലേറെ ഭാഷകളില്‍ […]

Categories
Film News

മാമാങ്കം റിലീസ് തീയ്യതി നീട്ടി, പുതിയ തീയ്യതി പ്രഖ്യാപിച്ച് അണിയറക്കാര്‍

മമ്മൂട്ടിയുടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം റിലീസ് നീട്ടി. നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. പുതിയ തീയ്യതി ഡിസംബര്‍ 12 ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട് എന്നതാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അണിയറക്കാര്‍ അറിയിച്ചു. മാമാങ്കം, എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ്. താരങ്ങളാലും ശക്തമായ ടെക്‌നിക്കല്‍ ടീമിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചരിത്ര കഥ പറയുന്ന മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എത്രയും പെട്ടെന്ന് തീര്‍ത്ത് മലയാളം, തമിഴ്, […]

Categories
Film News trailer

മാമാങ്കം ട്രയിലര്‍ കാണാം

നേരത്തെ അറിയിച്ചിരുന്നതുപോലെ മാമാങ്കം ടീം സിനിമയുടെ ട്രയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ മാമാങ്കം സെറ്റില്‍ നിന്നുമുള്ള ചില ഏടുകളാലും ആക്ഷന്‍രംഗങ്ങളാലും സമ്പന്നമാണ് ട്രയിലര്‍. എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. താരങ്ങളാലും ശക്തമായ ടെക്‌നികല്‍ ടീമിനാലും സമ്പന്നമാണ് സിനിമ. മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍, പ്രാച്ചി ടെഹ്ലാന്‍, സുദേവ് നായര്‍, കനിഹ, അനു സിതാര, സുരേഷ് കൃഷ്ണ, ഇനിയ എന്നിവരും പ്രധാനതാരങ്ങളായെത്തുന്നു. മാമാങ്കം 80% ത്തോളം യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടുള്ള സിനിമയാണ്. ചിത്രത്തിന്റെ മുന്‍ സംവിധായകന്‍ […]

Categories
Film News

മമ്മൂട്ടിയുടെ മാമാങ്കം ഓവര്‍സീസ് റൈറ്റ്‌സ് ഫാര്‍സ് ഫിലിംസിന്

മമ്മൂട്ടി ചിത്രം മാമാങ്കം മലയാളസിനിമാചരിത്രത്തിലെ വലിയ സിനിമകളിലൊന്നാണെന്ന് കാര്യം തര്‍ക്കമില്ലാത്തതാണ്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ താരങ്ങളേയും അണിയറക്കാരേയും നിര്‍മ്മാണ രീതിയിലുമെല്ലാം ഏറെ മികച്ചുനില്‍ക്കുന്നു. വേണു കുന്നപ്പിള്ളി കാവ്യ ഫിലിംസ് ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമ നവംബര്‍ 21ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ അണിയറക്കാര്‍ ചിത്രത്തിന്റെ ബിസിനസ് ഡീലുകള്‍ പൂര്‍ണ്ണമാക്കികൊണ്ടിരിക്കുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് ഫാര്‍സ് ഫിലിംസ് കോ എല്‍എല്‍സി സ്വന്തമാക്കി. മലയാളത്തിന് പുറമെ ചിത്രം തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലും ഇറങ്ങുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ഒരു […]

Categories
Film News

മാമാങ്കത്തിലെ ആദ്യ വീഡിയോ ഗാനമെത്തി

ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കം സിനിമയിലെ ആദ്യ വീഡിയോഗാനം റിലീസ് ചെയ്തു. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാച്ചി ടെഹ്ലാന്‍ എന്നിവര്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം ചരിത്രസിനിമയാണ്. മമ്മൂട്ടി സിനിമയില്‍ തെല്ലും ഭയമില്ലാത്ത ചാവേറായി എത്തുന്നു.പഴശ്ശിരാജയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ വാളും പരിചയുമേന്തിയുള്ള സിനിമയാണിത്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി പത്ത് കോടിയിലേറെ രൂപ […]

Categories
Film News

മാമാങ്കം കേരളത്തിലെ വലിയ റിലീസുകളിലൊന്നായിരിക്കും

മമ്മൂട്ടിയുടെ മാമാങ്കം നവംബര്‍ 21ന് റിലീസ് ചെയ്യുകയാണ്. സിനിമ വളരെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കേരളത്തിലെ വലിയ റിലീസായാണ് അണിയറക്കാര്‍ ചിത്രം പ്ലാന്‍ ചെയ്യുന്നത്. കേരളത്തിലലെ പ്രധാന സെന്ററുകളിലുള്‍പ്പെടെ 400 സ്‌ക്രീനുകളായി റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. മാസിവ് ബജറ്റിലൊരുക്കിയിരിക്കുന്ന ഒരു എപിക് സിനിമയാണ് എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്ന മാമാങ്കം. 80ശതമാനത്തോളം യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ടാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യസംവിധായകന്‍ സജീവ് പിളള 12വര്‍ഷത്തോളമെടുത്ത് തയ്യാറാക്കിയ തിരക്കഥ പിന്നീട് ശങ്കര്‍ രാമകൃഷ്ണന്‍ ഏറ്റെടുക്കുകയായിരുന്നു. മാമാങ്കം എന്ന […]