Categories
Film News

പ്രണയത്തിന്റെ പത്തരമാറ്റിൽ മാധവീയം ; വിനീത് ചിത്രം തിയേറ്ററുകളിലേക്ക്

ഒരിടവേളക്ക് ശേഷം വിനീത് നായകനായെത്തുന്ന സിനിമ മാധവീയം  തിയേറ്ററുകളിലേക്ക്. മാധവ ദേവെന്ന ചിത്രകാരനായി പ്രശസ്ത നടൻ വിനീതും, നായികയായി പുതുമുഖം പ്രണയയുമാണെത്തുന്നത്. പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതെങ്കിലും സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാകും ചിത്രം. തേജസ് പെരുംമണ്ണയും ഗാന രചയിതാവും സംഗീത സംവിധായകനുമായി സുധിയും ചേർന്നാണ് ചിത്രത്തിന്  തിരക്കഥയെഴുതിയിരിക്കുന്നത്. നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ എസ് കുമാറാണ്  ചിത്രം നിർമ്മിക്കുന്നത്. അഭിനയ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമാണ് മാധവീയത്തിലെ ചിത്രകാരനെന്ന് വിനീത് വ്യക്തമാക്കിയിരുന്നു. പ്രണയമാണ് വിഷയമെങ്കിലും ഏറെ പുതുമകൾ ഉള്ള […]