മഹായെന്ന ചിത്രത്തിന്റെ പോസ്റ്ററിലൂടെ വിവാദങ്ങളുയർത്തിയ നടി ഹൻസിക നായികയാകുന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത് . സന്യാസി വേഷത്തിൽ കഞ്ചാവ് വലിക്കുന്ന ഹൻസികയുടെ ചിത്രത്തിന്റെ പോസ്റ്റർ ഉണ്ടാക്കിയ വിവാദങ്ങൾ അടങ്ങുന്നതിന് മുൻപാണ് അടുത്ത പോസ്റ്ററും എത്തിയിരിക്കുന്നത്. രക്തത്തിൽ കുളിച്ച് കയ്യിലൊരു തോക്കുമേന്തി നിൽക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന പോസ്റ്റർ. പുറത്തിറങ്ങിയ പോസ്റ്ററിൽ ഹൻസിക സുന്ദരിയാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സന്യാസി വേഷത്തിലുള്ള പോസ്റ്ററിന് എതിരെ വൻ ജനരോഷമുണ്ടായപ്പോഴും താരം അതിനെയൊക്കെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തിരുന്നത്. ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്ന് […]
