Categories
Film News

തെലുഗ് താരം അനസൂയ ഭരദ്വാജ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലൂടെ മലയാളത്തിലേക്ക്

മമ്മൂട്ടിയുടെ പുതിയ സിനിമ ഭീഷ്മ പർവ്വം അമൽനീരദ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം എഴുപുന്നയിൽ ആരംഭിച്ചു. നസ്രിയ, ജ്യോതിർമയി എന്നിവർ ചേർന്ന് ക്ലാപ്പടിച്ചു. അമൽ, പുതുമുഖം ദേവദത്ത് ഷാജി എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്നു. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാർവ്വതി, ലെന എന്നിവരും ചിത്രത്തിലുണ്ട്. തെലുഗ് താരം അനസൂയ ഭരദ്വാജ്, ക്ഷണം, രംഗസ്ഥലം ഫെയിം ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ഭീഷ്മപര്‍വ്വത്തിലൂടെ. താരത്തിന്‍റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. […]

Categories
Film News

മമ്മൂട്ടി-അമൽ നീരദ് സിനിമ ഭീഷ്മ പര്‍വ്വം ചിത്രീകരണം ആരംഭിച്ചു

അടുത്തിടെ പ്രഖ്യാപിച്ച മമ്മൂട്ടി-അമൽ നീരദ് സിനിമ ഭീഷ്മ പർവ്വം ചിത്രീകരണം ആരംഭിച്ചു. നസ്രിയയും അമല്‍ നീരദിന്‍റെ ഭാര്യ ജ്യോതിർമയിയും ചേർന്ന് ആദ്യ ക്ലാപ്പ് അടിച്ചു. സംവിധായകന്‍റെ സ്വന്തം ബാനറായ അമൽ നീരദ് പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു. ഭീഷ്മ പർവ്വം തിരക്കഥ ഒരുക്കുന്നത് പുതുമുഖം ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ്. രവിശങ്കർ പിടി അഡീഷണൽ സ്ക്രീൻ പ്ലേയും ആർജെ മുരുഗന്‍ അഡീഷണൽ ഡയലോഗും ചേർന്ന് തയ്യാറാക്കുന്നു. ഗാങ്സ്റ്റർ ഫ്ലിക്കാണ് സിനിമയെന്ന് സൂചനകളുണ്ടെങ്കിലും അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സൗബിൻ […]

Categories
Film News

മമ്മൂട്ടി, നിമിഷ സജയൻ ടീം എത്തുന്ന വൺ പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ വൺ ഏപ്രിലിൽ വിഷു സീസണിൽ റിലീസിനൊരുങ്ങുകയാണ്. അണിയറക്കാർ മമ്മൂട്ടിയും നിമിഷ സജയനും എത്തുന്ന പുതിയ പോസ്റ്റർ റിലീസ് ചെയ്യുന്നു. നിമിഷയുടെ ക്യാരക്ടർ ലുക്ക് അവതരിപ്പിക്കുന്ന പോസ്റ്ററാണിത്. താരം സിനിമയിൽ പ്രധാന കഥാപാത്രമായെത്തുന്നു.മമ്മൂട്ടിക്കൊപ്പം താരം ആദ്യമായാണെത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്‍റേതാണ്. മുരളി ഗോപി, ജോജു ജോർജ്ജ്, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുൺ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, […]

Categories
Film News

മമ്മൂട്ടി, വിജയ് ബാബു, മുരളി ഗോപി ടീമിനൊപ്പം

മുരളി ഗോപി, വിജയ്ബാബു ടീമിനൊപ്പം ബിഗ് സ്കെയിൽ സിനിമയുമായി മമ്മൂട്ടി എത്തുന്നു. നവാഗതനായ ഷിബു ബഷീര്‍ സംവിധാനം ചെയ്യുന്നു. വിജയ്ബാബു, ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ഫോളവേഴ്സുമായി ഷെയർ ചെയ്തു. എന്നാൽ സിനിമയെകുറിച്ച് കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. Posted by Vijay Babu on Monday, February 8, 2021 മമ്മൂട്ടി, വിജയ് ബാബു ടീം കോട്ടയം കുഞ്ഞച്ചൻ 2 എന്ന പ്രൊജക്ടുമായെത്തുമെന്നറിയിച്ചിരുന്നുവെങ്കിലും സിനിമ നടന്നിരുന്നില്ല. മമ്മൂട്ടി നിലവിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം ചിത്രീകരണം […]

Categories
Film News

അമൽനീരദിന്‍റെ പുതിയ സിനിമ ഭീഷ്മപർവ്വം

മമ്മൂട്ടിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. അമല്‍നീരദിനൊപ്പമുള്ളസിനിമയുടെ ഫസ്റ്റഅലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഭീഷ്മപർവ്വം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. Presenting to you the exciting first look of Bheeshmaparvam. I can’t wait to watch this slick entertainer on the big… Posted by Dulquer Salmaan on Sunday, February 7, 2021 ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുകയാണ് സിനിമ. രവി ശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകൻ, എന്നിവർ […]

Categories
Film News

ശ്യാമപ്രസാദ് മമ്മൂട്ടയ്ക്കൊപ്പം

മമ്മൂട്ടി അടുത്തതായി ശ്യാമപ്രസാദ് സാറാജോസഫിന്‍റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിലെത്തുന്നു. ആളോഹരി ആനന്ദം. ഈ വാർത്തകൾ ആദ്യം വന്നിട്ട് ഏറെക്കാലമായെങ്കിലും ശ്യാമപ്രസാദ് പ്രൊജക്ട് നടക്കുമെന്നറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ തിരക്കഥയുടെ രചനയിലാണെന്ന് ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ അറിയിച്ചു. മമ്മൂട്ടി, ശ്യാമപ്രസാദ് മുമ്പ് ഒരേ കടൽ എന്ന സിനിമയ്ക്ക് ഒരുമിച്ചിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ നിരവധി ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകനും നടനും ഒന്നിക്കുന്നത് മുൻചിത്രങ്ങളിൽ നിന്നും […]

Categories
Film News

കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകൻ നിസാം ബഷീറിന്‍റെ പുതിയ സിനിമ മമ്മൂട്ടിയ്ക്കൊപ്പം

കെട്ട്യോളാണ് എന്‍റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്‍റെ പുതിയ സിനിമ മമ്മൂട്ടിയ്ക്കൊപ്പം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കും . മുമ്പ് ആസിഫ് അലി ചിത്രം ഇബ്ലിസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുണ്ട്. വണ്ടർ ഹൗസ് സിനിമാസും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ചേർന്ന് സിനിമ നിർമ്മിക്കും. നിസാം ബഷീർ ആദ്യമായി സംവിധാനം ചെയ്ത കെട്ട്യോളാണ് എന്‍റെ മാലാഖ വിജയമായിരുന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ , ഗോവയിൽ ഇന്ത്യൻ പനോരമ സെക്ഷനിലേക്ക് ചിത്രം അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. […]

Categories
Film News teaser

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ടീസറെത്തി

മമ്മൂട്ടിയുടെ പുതിയ സിനിമ ദ പ്രീസ്റ്റ് ടീസർ അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ ജനുവരി 14ന് റിലീസ് ചെയ്തിരിക്കുകയആണ്. നിഗൂഡതകൾ ഒളിപ്പിച്ചിരിക്കുന്ന ടീസറിൽ നിഖില വിമൽ, മഞ്ജു വാര്യർ, മമ്മൂട്ടി എന്നിവരാണെത്തുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന സിനിമ മിസ്റ്റരി ത്രില്ലർ ആണ്. അണിയറക്കാർ ഇതുവരെ റിലീസ് ചെയ്തിട്ടുള്ള പോസ്റ്ററുകളിലെല്ലാം മമ്മൂട്ടിയാണുണ്ടായിരുന്നത്. എല്ലാത്തിലും നിഗൂഢത നിലനിർത്താനും അണിയറക്കാർ ശ്രമിച്ചിരുന്നു. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. ശാസ്ത്രത്തിന്‍റെ ഏത് തിയറിക്കും അതിനെ മറികടക്കുന്നൊരു ഇരുണ്ട തലവുമുണ്ട് […]

Categories
Film News

മമ്മൂട്ടിയുടെ വണ്‍ ചിത്രീകരണം ജനുവരി അവസാനത്തിൽ പുനരാരംഭിക്കും

മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ വൺ ഏറെ നാളായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏതാണ്ട് 90ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ബാക്കിഭാഗം ജനുവരി അവസാനത്തോടെ തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. രണ്ട് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. ഈ മാസം അവസാനത്തോടെ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണാലോചിക്കുന്നത്. മമ്മൂട്ടി, ആൾക്കൂട്ടത്തിനിടയിൽ വരുന്ന ഒരു പ്രധാനരംഗമാണ് ചിത്രീകരിക്കാനുള്ളത്. താരത്തിന്‍റെ പുതിയ താടിയുള്ള ലുക്ക് ചിത്രീകരണത്തിന് തടസ്സമാവില്ലെന്നറിയിച്ചിട്ടുണ്ട് അണിയറക്കാർ. വൺ, മമ്മൂട്ടി കടക്കൽ ചന്ദ്രൻ എന്ന കേരളമുഖ്യമന്ത്രിയായെത്തുന്നു. […]

Categories
Film News

മമ്മൂട്ടി കിടിലൻ ലുക്കിലെത്തുന്ന ദ പ്രീസ്റ്റ് പുതിയ പോസ്റ്റർ

ദ പ്രീസ്റ്റ് അണിയറക്കാർ മഞ്ജു വാര്യർ എത്തുന്ന പുതിയ വീഡിയോ റിലീസ് ചെയ്തിരുന്നു. മലയാളം നന്നായി സംസാരിക്കാനറിയുന്ന ഒരു ചൈൽഡ് ആർട്ടിസ്റ്റിനേയും അണിയറക്കാർ തേടുന്നു. തമിഴ് സിനിമ കൈതി ഫെയിം ബേബി മോണിക സിനിമയിൽ പ്രധാനകഥാപാത്രമായെത്തുന്നു. മോണികയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനായി 8-13നും ഇടയിൽ പ്രായമുള്ള ഒരു പെൺകുട്ടിയെ തേടുകയാണ് അണിയറക്കാർ. വീഡിയോക്കൊപ്പം മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്. തൊപ്പി വച്ച് ഒരു നായ അടുത്തിരിക്കുന്ന പോസ്റ്റ്ർ. നവാഗതനായ ജോഫിൻ ടി ചാക്കോ എഴുതി […]