Categories
Film News

മായകൊണ്ട് : മഞ്ജു വാര്യർ- സണ്ണിവെയ്ൻ സിനിമ ചതുർമുഖം ആദ്യഗാനം

മഞ്ജു വാര്യര്‍ സണ്ണി വെയ്ൻ ടീം ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയാണ് ചതുർമുഖം. നവാഗതനായ കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നൊരുക്കുന്ന സിനിമ ഹൊറർ ത്രില്ലർ ആണ്. സിനിമയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മായകൊണ്ട്, എന്ന് തുടങ്ങുന്ന ഗാനം ഡോൺ വിൻസന്‍റ് സംഗീതമൊരുക്കിയിരിക്കുന്നു. ശ്വേത മോഹൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ മനു മഞ്ജിത്തിന്‍റേതാണ്. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ സിനിമയാണിത്. അലൻസിയർ , നിരഞ്ജന അനൂപ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ചതുർമുഖം തിരക്കഥ […]

Categories
Film News

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ടെക്നോ – ഹൊറർ ത്രില്ലർ ചതുർമുഖം ഫസ്റ്റ്ലുക്ക്

മഞ്ജു വാര്യർ, സണ്ണിവെയ്ൻ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് ചതുർമുഖം. രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയ പേജിലൂടെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. അണിയറക്കാരുടെ അഭിപ്രായത്തിൽ സിനിമ ഒരു ടെക്നോ ഹൊറർ ത്രില്ലർ ആണ്. മലയാളത്തിൽ ഇത്തരത്തിലുള്ള ആദ്യസിനിമയാണിത്. ജിസ് തോമസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്ന് ജിസ് ടോംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. സണ്ണി വെയ്ൻ, മഞ്ജു വാര്യർ എന്നിവർ ബിസിനസ് പാർട്ട്ണേഴ്സ് […]

Categories
Film News

മഞ്ജുവാര്യരും ജയസൂര്യയും; പ്രജേഷ് സെൻ ചിത്രത്തിൽ

വെള്ളം സിനിമയ്ക്ക് ശേഷം സംവിധായകൻ പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജുവാര്യരും ജയസൂര്യയും പ്രധാനകഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇതാദ്യമായാണ് മഞ്ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്നത്. ശിവദ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രജേഷ് സെൻ ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ജയസൂര്യ നായകനായെത്തിയ അന്തരിച്ച ഫുട്ബോൾ താരം വിപി സത്യന്‍റെ കഥ പറഞ്ഞ ക്യാപ്റ്റൻ ആയിരുന്നു ആദ്യ സിനിമ. സിനിമ മികച്ച വിജയം നേടി. അദ്ദേഹത്തിന്‍റെ പുതിയ സിനിമ അടുത്തിടെ […]

Categories
Film News

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു

മഞ്ജു വാര്യര്‍, പ്രജേഷ് സേനന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയതായി വരുന്ന വാർത്തകൾ ജയസൂര്യയും ചിത്രത്തിന്‍റെ ഭാഗമാകുന്നുവെന്നാണ്. ജയസൂര്യയും, മഞ്ജു വാര്യരും ഒരുമിക്കുന്നത് ഇതാദ്യമായാണ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. യൂണിവേഴ്സൽ സിനിമയുടെ ബി രാകേഷ് സിനിമ നിർമ്മിക്കുന്നു. അടുത്ത വർഷം ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരമാണ്. പ്രജേഷ് സേനിന്‍റെ മുൻസിനിമകൾ രണ്ടെണ്ണത്തിലും ജയസൂര്യ നായകനാകുന്നു. ക്യാപ്റ്റൻ എന്ന സിനിമയിൽ ഫുട്ബോളർ വിപി സത്യനായി ജയസൂര്യ […]

Categories
Film News

ദ പ്രീസ്റ്റ് പശ്ചാത്തലസംഗീതം രാഹുൽ രാജ് ചെയ്യുന്നു

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. സംഗീതസംവിധായകൻ രാഹുൽ രാജ് പശ്ചാത്തലസംഗീതമൊരുക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകൻ ജോഫിൻ ടി ചാക്കോ സംഗീതസംവിധായകനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തു. ദ പ്രീസ്റ്റ്, ജോഫിൻ തന്നെ തിരക്കഥ ഒരുക്കുന്നു. മിസ്റ്ററി ത്രില്ലർ ആണ് സിനിമ. ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ സിനിമ അവസാനഘട്ട ചിത്രീകരണത്തിലാണ്. നീണ്ട 6മാസത്തെ ഇടവേളയ്ക്ക് ശേഷം അണിയറക്കാർ ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചു. മഞ്ജു വാര്യർ, മമ്മൂട്ടി ടീം ആദ്യമായി ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. നിഖില വിമൽ, സാനിയ […]

Categories
Film News

കിംകിം: മഞ്ജു വാര്യര്‍ ആലപിച്ച ജാക്ക് ആന്‍റ് ജില്ലിലെ ഗാനമെത്തി

നേരത്തെ അറിയിച്ചിരുന്നതുപോലെ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍റ് ജില്ലിലെ ആദ്യഗാനം റിലീസ് ചെയ്തു. കിംകിം എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജുവാര്യർ തന്നെയാണ്. രാം സുന്ദർ സംഗീതമൊരുക്കിയിരിക്കുന്നു. ബികെ ഹരിനാരായണന്‍റേതാണ് വരികള്‍. പഴയകാല ഗാനം കാന്താ തൂക്കുന്നു തൂമനം, വൈക്കം എംപി മണി പാരിജാതപുഷ്പാഹരണം എന്ന സംഗീതനാടകത്തിൽ നിന്നുമുള്ളതിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ളതാണ്. സന്തോഷ് ശിവന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ജാക്ക് ആന്‍റ് ജിൽ മൾട്ടി ജനർ ചിത്രമാണ്. ആർട്ടിഫിഷൽ ഇന്‍റലിജൻസിന് പ്രാധാന്യം കൊടുത്തുള്ള സയൻസ് ഫിക്ഷൻ […]

Categories
Film News

ജാക്ക്‌ ആന്റ്‌ ജില്‍ മഞ്‌ജു വാര്യര്‍ ആലപിച്ച ഗാനം ഉടന്‍ റിലീസ്‌ ചെയ്യും

സന്തോഷ്‌ ശിവന്‍ മലയാളത്തിലേക്ക്‌ സംവിധായകനായെത്തുന്ന സിനിമയാണ്‌ ജാക്ക്‌ ആന്റ്‌ ജില്‍. കാളിദാസ്‌ ജയറാം, മഞ്‌ജു വാര്യര്‍, സൗബിന്‍ ഷഹീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്ന സിനിമയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ ഇപ്പോഴാണ്‌ പുറത്തുവിടുന്നത്‌. നവംബര്‍ 27ന്‌ ചിത്രത്തിലെ ആദ്യഗാനം റിലീസ്‌ ചെയ്യാനിരിക്കുകയാണ.്‌ മഞ്‌ജു വാര്യര്‍ ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത്‌ റാം സുന്ദര്‍ ആണ്‌. ബി കെ ഹരിനാരായണന്റേതാണ്‌ വരികള്‍. മഞ്‌ജു മുമ്പ്‌ കണ്ണെഴുതി പൊട്ടുംതൊട്ട്‌ എന്ന സിനിമയില്‍ ആലപിച്ചിട്ടുണ്ട്‌. 2015ല്‍ ജോ ആന്റ്‌ ദ […]

Categories
Film News

പ്രതി പൂവൻകോഴി വിവിധ ഭാഷകളിലേക്ക്

മഞ്ജു വാര്യർ പ്രധാനകഥാപാത്രമായെത്തിയ പ്രതിപൂവൻകോഴി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ സിനിമയുടെ ഡബ്ബിംഗ് റൈറ്റ്സും റീമേക്ക് അവകാശവും സ്വന്തമാക്കി. തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒരുക്കുമെന്നാണറിയുന്നത്. പ്രതി പൂവൻകോഴി ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്. ഉണ്ണി ആർ എഴുതി റോഷൻ ആന്‌‌‍ഡ്രൂസ് സംവിധാനം ചെയ്തു. സാധാരണ ജോലിക്കാരിയായ ഒരു സ്ത്രീ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വച്ച് നേരിടേണ്ടി വന്ന സംഭവങ്ങളും അതിനെ എങ്ങനെ അവർ നേരിട്ടുവെന്നതുമാണ് സിനിമ പറയുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് […]

Categories
Film News

ദ പ്രീസ്റ്റ് രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കി

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ലോക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ചിരുന്നു. ചെറിയ ഷെഡ്യൂൾ അണിയറക്കാർ പൂർത്തിയാക്കിയിരിക്കുകയാണ്. സംവിധായകൻ ജോഫിൻ ടി ചാക്കോ ഇക്കാര്യം ഒഫീഷ്യൽ സോഷ്യൽമീഡിയ പേജിലൂടെ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന എല്ലാവിധ സുരക്ഷാമുൻകരുതലുകളോടെയും ഗവൺമെന്‍റ് നിർദ്ദേശങ്ങൾ പാലിച്ചുമാണ് സിനിമ ചിത്രീകരണം നടത്തിയത്. ദ പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ്. മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയ്ക്കൊപ്പം എത്തുന്നു. മമ്മൂട്ടി നേരത്തെ തന്‍റെ ഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും മഞ്ജുവാര്യർക്ക് ചില സീനുകൾ പൂർത്തിയാക്കാനുണ്ട്. നിഖില വിമൽ, സാനിയ […]

Categories
Film News trailer

സനല്‍കുമാർ ശശിധരൻറെ കയറ്റം ട്രയിലർ

മഞ്ജു വാര്യർ നായികയായെത്തുന്ന പുതിയ സിനിമ കയറ്റം ട്രയിലർ കഴിഞ്ഞ ദിവസം ഓൺലൈനിൽ റിലീസ് ചെയ്തു. ഏആർ റഹ്മാൻ സോഷ്യൽമീഡിയയിലൂടെ ട്രയിലർ റിലീസ് ചെയ്തു. സനൽ കുമാർ ശശിധരൻ ഹിമാചൽ പ്രദേശിൽ ചിത്രീകരിച്ച ഒരു അഡ്വഞ്ചർ സിനിമയാണിത്. മഞ്ജുവിന്‍റെ നിഗൂഢത നിറഞ്ഞ കഥാപാത്രമാണെന്നാണ് സൂചന. മായ എന്നാണ് കഥാപാത്രത്തിന്റെ പേര്. മായ എന്നാൽ സംസ്കൃതത്തിൽ മാജിക് അല്ലെങ്കിൽ ഇല്യൂഷൻ എന്നാണ് അർത്ഥം. ഒരു കൂട്ടം അപരിചിതരുടെ ഹിമാലയം കയറ്റമാണ് സിനിമ. 25മത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് […]