Categories
Film News

സ്ഫടികം റീറിലീസ് 100 തിയേറ്ററുകളില്‍

സംവിധായകന്‍ ഭദ്രന്‍ സ്ഫടികം 4കെ ഡോള്‍ബി അറ്റ്‌മോസ് ഫോര്‍മാറ്റില്‍ തിയേറ്ററുകളില്‍ റീ റിലീസിനൊരുങ്ങുകയാണ്. അടുത്തിടെ സിനിമയുടെ 25ാം വാര്‍ഷിക ദിനത്തില്‍ സംവിധായകന്‍ ഇക്കാര്യം ഉറപ്പിച്ചു. ഇതിനായുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. സംവിധായകന്‍ ഭദ്രനും അണിയറക്കാരും നേരത്തെ തീരുമാനിച്ചിരുന്നത് ഓണത്തിന് ചിത്രം എത്തിക്കാമെന്നാണ്. ഈ വര്‍ഷം തന്നെ സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. 100തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്യുന്നത്. ജിയോമെട്രിക്‌സ് കമ്പനി പ്രസാദ് കോര്‍പ്പറേഷന്‍ എന്നിവരാണ് റിസ്റ്റൊറേഷന്‍ പ്രൊസസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Categories
Film News

ഭദ്രന്റെ ജൂതനില്‍ റിമയ്ക്ക് പകരം മംമ്ത മോഹന്‍ദാസ്

പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷഹീര്‍, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജൂതന്‍ എന്ന സിനിമ ഒരുക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ റിമയ്ക്കു പകരമായി മംമ്ത മോഹന്‍ദാസ് എത്തുമെന്നാണ് അറിയുന്നത്. കാരണം വ്യക്തമാക്കിയിട്ടില്ല. ജൂതന്‍ തിരക്കഥ ഒരുക്കുന്നത് എസ് സുരേഷ്ബാബുവാണ്. നടന്‍, ശിക്കാര്‍, കനല്‍ എന്നീ ചിത്രങ്ങള്‍ എഴുതിയത് ഇദ്ദേഹമായിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായിരിക്കുമിതെന്നാണ് അറിയുന്നത്. സൗബിന്‍ ചിത്രത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ് പോലീസ് ഓഫീസറായെത്തും. […]

Categories
Film News

ഭദ്രന്റെ അടുത്ത സിനിമയില്‍ സൗബിന്‍ ഷഹീര്‍ നായകനാകുന്നു

സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ കുറേയായി വരുന്നു. മുമ്പ് മോഹന്‍ലാലിനൊപ്പം ഒരു ആക്ഷന്‍ ത്രില്ലര്‍ ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ തിരക്കുകള്‍ കാരണം ചിത്രം നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഭദ്രന്‍ സൗബിന്‍ ഷഹീറിനെ നായകനാക്കി സിനിമ ച്യെയാനൊരുങ്ങുന്നുവെന്നാണ്. എസ് സുരേഷ് ബാബു, നടന്‍, ശിക്കാര്‍, കനല്‍ എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള, വാണ് പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൊന്നുംകുരിശ് എന്നാണ് ചിത്രത്തിന്റെ പേര് എന്ന് വാര്‍ത്തകളുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സ്ഫടികം, അയ്യര്‍ […]