കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ്. സാധാരണ അവസ്ഥയിലേക്ക് എപ്പോള്‍ തിരികെയെത്താനാവുമെന്നറിയാത്ത അവസ്ഥയാണ്. നിരവധി വലിയ സിനിമകള്‍ ലോകത്താകെ നേരിട്ട് ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്. ബോളിവുഡില്‍ ഗുലാബോ സിതാബോ ആമസോണിലൂടെ നേരിട്ടെത്തിയ ആദ്യസിനിമയാണ്. വിദ്യ ബാലന്റെ ശകുന്തള ദേവി, ജാഹ്നവി കപൂര്‍ സിനിമ ഗുഞ്ജന്‍ സക്സേന: ദ കാര്‍ഗില്‍ ഗേള്‍, എന്നിവ ഉടന്‍ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെ പ്രമുഖ ഒടിടി പ്ലെയര്‍ ഹോട്ട്സ്റ്റാര്‍ ഏഴ് പുതിയ ബോളിവുഡ് സിനിമകളുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. […]
