Categories
Film News

സായ് പല്ലവി , ഫഹദ് ചിത്രത്തിന്റെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കും

ഫഹദ് ഫാസിലും സായ് പല്ലവിയും ഒരു റൊമാന്റിക് ത്രില്ലറില്‍ ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായതായും വാര്‍ത്തയുണ്ടായിരുന്നു. വിവേക് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഫെബ്രുവരി 16ന് വൈകീട്ട് 7ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. ഫഹദും സായ് പല്ലവിയും ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടേയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എങ്ങനെയായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ദേശീയ അവാര്‍ഡ് ജേതാവ് പിഎഫ് മാത്യൂസ്, അവസാനം ഈമയൗ എന്ന […]

Categories
Film News

ഞാൻ പ്രകാശന്റെ വിജയക്കുതിപ്പ് തുടരുന്നു; വീണ്ടും ‍ടീസറൊരുക്കി അണിയറപ്രവർത്തകർ; വീഡിയോ കാണാം

ഫഹദിന്റെ മാജിക്കിൽ ഹിറ്റായ പുത്തൻ ചിത്രമാണ് ഞാൻ പ്രകാശൻ എന്ന ചിത്രം, നീണ്ട പതിനാറ് വർഷങ്ങൾ്ക്ക് ശേഷം ശ്രീനിവാസനും സത്യൻ അന്തിക്കാടും  ഒരുമിച്ച ചിത്രത്തിന് വൻസ്വീകരണമാണ് ലഭിച്ചിരിയ്ക്കുന്നത് . ചിത്രം ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി തിയേറ്ററിൽ മുന്നേറുകയാണ് . ശ്രീനിവാസന്റെ തിരക്കഥയും , സത്യൻ അന്തിക്കാടിന്റെ സംവിധാനവും ഫഹദിന്റെ മികവാർന്ന അഭിനയവും ചേർന്നപ്പോൾ പുറത്ത് വന്നത് മികച്ചൊരു സിനിമയാണ് . ചിത്രത്തിന്റെ മുപ്പതാം  ദിനത്തോട് അനുബന്ധിച്ച് വീണ്ടും പ്രത്യേക ടീസർ ഒരുക്കിയിരിയ്ക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാർ […]