Categories
Film News

പ്രഭാസ്- കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ടീമിന്‍റെ പുതിയ സിനിമ സലാർ

കെജിഎഫ് ചാപ്റ്റർ 1 ന്‍റെ വമ്പൻ വിജയത്തിന് ശേഷം ഹോമബിൾ ഫിലിംസും സംവിധായകനും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. സലാർ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഇത്തവണ പ്രഭാസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രഭാസ് കയ്യിൽ തോക്കേന്തിയിരിക്കുന്ന പോസ്റ്ററാണ് അണിയറക്കാർ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിൽ ടൈറ്റിൽ കഥാപാത്രമായാണ് താരമെത്തുന്നത്. ചിത്രത്തിന്‍റെ ടാഗ് ലൈൻ നൽകുന്ന സൂചനകളനുസരിച്ച് സിനിമ ആക്ഷൻ ചിത്രമായിരിക്കും. ‘The most violent men… called one man.. the most violent’. ഇന്ത്യൻ […]

Categories
Film News

ആദി പുരുഷ് : പ്രഭാസ്,സെയ്ഫ് അലി സിനിമ തിയേറ്ററിലെത്തുക ഈ ദിവസം

അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പ്രഭാസ് തന്‍റെ പുതിയ സിനിമ ആദിപുരുഷ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് താരം റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ആഗസ്റ്റിലായിരിക്കും സിനിമ തിയേറ്ററുകളിലേക്കെത്തുക. View this post on Instagram A post shared by Prabhas (@actorprabhas) ഓം റാവുത്ത് ഒരുക്കുന്ന സിനിമയിൽ സെയ്ഫ് അലി ഖാൻ പ്രധാന വില്ലനാകുന്നു. സെപ്തംബറിൽ കരീന കപൂർ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ലങ്കേഷ് എന്ന കഥാപാത്രമായാണ് സെയ്ഫ് ചിത്രത്തിലെത്തുക.

Categories
Film News

രാധെ ശ്യാം; പ്രഭാസിന്‍റെ ലുക്ക് പുറത്തുവിട്ട് അണിയറക്കാർ

പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമ രാധേശ്യാം അണിയറക്കാർ താരത്തിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് താരം സിനിമയിലെത്തുന്നത്. പോസ്റ്ററിൽ സ്റ്റൈലിഷ് ലുക്കിൽ താരമെത്തുന്നു. രാധാകൃഷ്ണകുമാർ ഒരുക്കുന്ന റൊമാന്‍റിക് സിനിമയിൽ പൂജ ഹെഡ്ജെ നായികയായെത്തുന്നു. യുവി ക്രിയേഷൻസ്, ടി-സീരീസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. മൾട്ടിലിംഗ്വൽ ചിത്രമായാണ് രാധേശ്യാം ഒരുക്കുന്നത്. തെലുഗ്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. യൂറോപ്പ്യൻ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഫോർച്ച്യൂൺ ടെല്ലർ വേഷത്തിൽ […]

Categories
Film News

പ്രഭാസ് 21: പ്രഭാസ്, ദീപിക ടീമിനൊപ്പം അമിതാഭ് ബച്ചനും

മഹാനടി ഫെയിം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മെഗാബജറ്റ് ചിത്രത്തിൽ പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. കാസ്റ്റിലേക്ക് പുതിയതായി അമിതാഭ് ബച്ചൻ കൂടെയെത്തുകയാണ്. അണിയറക്കാർ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പ്രഭാസ് 21 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ, വൈജയന്തി ഫിലിംസ് നിർമ്മിക്കുന്ന മാസിവ് പ്രൊജക്ട് ആണ്. പ്രൊഡക്ഷൻ ഹൗസ് അവരുടെ അമ്പതാമത് വാർഷിക ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്. മൂന്ന് സൂപ്പര്‍സ്റ്റാറുകളുടെ സംഗമം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സാങ്കല്പിക […]

Categories
Film News

ദീപിക പദുക്കോണ്‍ പ്രഭാസ് 21ല്‍ നായികയാകുന്നു

പ്രഭാസും മഹാനടി സംവിധായകന്‍ നാഗ് അശ്വിനും വൈജയന്തി ഫിലിംസിന്റെ പുതിയ സിനിമയില്‍ ഒന്നിക്കുന്നു. ലെജന്ററി പ്രൊഡക്ഷന്റെ 50ാമത് സിനിമയാണിത്. 400കോടിയിലേറെ ബജറ്റില്‍ പാന്‍ ഇന്ത്യ ബേസിലാണ് സിനിമ നിര്‍മ്മിക്കുന്നത്. തെലുഗ് കൂടാതെ, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം നിര്‍മ്മിക്കുന്നു. പ്രഭാസ് 21 അണിയറക്കാരുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖതാരം ദീപിക പദുക്കോണ്‍ സിനിമയില്‍ നായികയാകുന്നു. അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന സിനിമ 2022 ഏപ്രില്‍ മെയ് മാസങ്ങളില്‍ തിയേറ്ററുകളിലേക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് പ്രഭാസ് […]

Categories
Film News

പ്രഭാസിന്റെ പുതിയ സിനിമ രാധേശ്യാം, ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമയുടെ പേര് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം പ്രഖ്യാപിച്ചു. പ്രഭാസ് 20 എന്ന് താത്കാലികമായി പേരിട്ട സിനിമ, റൊമാന്റിക് ഡ്രാമയാണ്. രാധേശ്യാം എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കില്‍ പ്രഭാസും നായിക പൂജ ഹെഡ്‌ജെ നൃത്തം ചെയ്തുകൊണ്ട് നില്‍ക്കുന്നതാണ്. പോസ്റ്ററിലെ പശ്ചാത്തലത്തില്‍ ചുവന്ന നിറത്തിലുള്ള കടലും ചുറ്റും പഴയ കെട്ടിടങ്ങളുമാണ്. ജില്‍ ഫെയിം രാധകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഭാഗ്യശ്രീ, പ്രിയദര്‍ശിനി, സച്ചിന്‍ ഖേദ്കര്‍,മുര്‌ളി ശര്‍മ്മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍, സത്യ എന്നിവരും […]

Categories
Film News

പ്രഭാസിന്റെ പുതിയ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ 10നെത്തും

ബാഹുബലി താരം പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ ജൂലൈ 10നെത്തും. ചിത്രത്തിന്റെ പേരും പോസ്റ്ററിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍. യുവി ക്രിയേഷന്‍സ, ഗോപി കൃഷ്ണ മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ കുമാര്‍. പൂജ ഹെഗ്‌ഡെ നായികയായെത്തുന്നു. തെലുങ്ക്, ഹിന്ദി ,തമിഴ്, മലയാളം എന്നിങ്ങനെ നാല് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. ഇവ കൂടാതെ മറ്റു ഭാഷകളില്‍ മൊഴിമാറ്റിയും റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു. എഡിറ്റിംഗ് ശ്രീകാന്ത് പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദ്ര, […]

Categories
Film News

പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍ സിനിമകളില്‍ ജയറാം

അല വൈകുണ്ഠപുരം ലോ വിജയത്തിന് ശേഷം ജയറാം തെലുഗ് സിനിമകളിലും ശ്രദ്ധേയനാവുകയാണ്. ടോളിവുഡിലും പുതിയ പ്രൊജക്ടുകളിലും താരമെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് എന്നിവരുടെ വരാനിരിക്കുന്ന സിനിമകളില്‍ ജയറാം മുഖ്യവേഷത്തിലെത്തുന്നു. താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണിക്കാര്യം. ഇവ കൂടാതെ സംസ്‌കൃത സിനിമ നമോ, മള്‍ട്ടി സ്റ്റാര്‍ സിനിമ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയിലും ജയറാമെത്തുന്നു. വിജീഷ് മണി ഒരുക്കുന്ന സിനിമയാണ് നമോ. 51മണിക്കൂര്‍ 2മിനിറ്റ് കൊണ്ട് നിര്‍മ്മിച്ച് റിലീസ് ചെയ്ത വിശ്വഗുരു എന്ന സിനിമയിലൂടെ പ്രശസ്തനാണിദ്ദേഹം. പുതിയ […]

Categories
Film News

ലൂസിഫര്‍ തെലുഗ് വെര്‍ഷന്‍ സാഹോ ഫെയിം സുജീത് ഒരുക്കും

കഴിഞ്ഞ വര്‍ഷം തെലുഗ് സിനിമ സെയാ രാ നരസിംഹ റെഡ്ഡിയുടെ കേരള പ്രൊമോഷന്‍ പരിപാടിക്കിടെ തെലുഗ് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയ കാര്യം അറിയിച്ചിരുന്നു. ചിരഞ്ജീവി ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷത്തിലെത്തും. തെലുഗ് വെര്‍ഷന്‍ ഹിറ്റ് മേക്കര്‍ സുകുമാര്‍ ഒരുക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും, പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സാഹോ ഫെയിം സുജീത് സിനിമ സംവിധാനം ചെയ്യും. നടന്‍ രാംചരണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. കൊറോണ പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം ഷൂട്ടിംഗ് […]

Categories
Film News

മഹാനടി സംവിധായകന്‍ നാഗ് അശ്വിന്റെ അടുത്ത സിനിമ പ്രഭാസിനൊപ്പം

മഹാനടി സംവിധായകന്‍ നാഗ് അശ്വിന്‍ അടുത്തതായി പ്രഭാസിനൊപ്പം പാന്‍ – ഇന്ത്യന്‍ സിനിമയുമായെത്തുന്നു. വൈജയന്തി ഫിലിംസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ യൂണിറ്റ് അവരുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പുതിയ പ്രൊജക്ട് അവരുടെ പ്രസ്റ്റീജസ് ചിത്രമാണ്. നാഗ് അശ്വിന്‍ രണ്ട് സിനിമകള്‍ മാത്രമാണൊരുക്കിയിരിക്കുന്നതെങ്കിലും തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ച സംവിധായകനാണ്. 2015ല്‍ നാനി ചിത്രം യെവാദെ സുബ്രഹ്മണ്യം ഒരുക്കി കൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകന്റെ അവസാന സിനിമ മഹാനടി, വിവിധ ഭാഷകളിലായി, നിരൂപകരുടേയും […]