Categories
Film News

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് സ്ട്രീമിം​ഗ് റൈറ്റ്സ് സ്വന്തമാക്കി ആമസോൺ വീഡിയോ പ്രൈം

പൃഥ്വിരാജ് പ്രധാനകഥാപാത്രമാകുന്ന പോലീസ് സിനിമയാണ് കോൾഡ് കേസ്. സിനിമാറ്റോ​ഗ്രാഫർ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കോൾഡ് കേസ്. കഴിഞ്ഞ ഡിസംബറിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും അണിയറക്കാർ സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടത്തിയിരുന്നില്ല. പുതിയതായി വരുന്ന റിപ്പോർട്ടുകളനുസരിച്ച് സിനിമ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോ സിനിമയുടെ സ്ട്രീമിം​ഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. തിയേറ്റർ റിലീസിന് ശേഷം മാത്രമായിരിക്കും സിനിമ ഒടിടി പ്ലാറ്റ് ഫോമിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസിനെ സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സത്യജിത് […]

Categories
Film News

പൃഥ്വിരാജ് ചിത്രം കടുവയിൽ സംയുക്ത മേനോനും

പൃഥ്വിരാജ് പ്രധാനകഥാപാത്രമായെത്തുന്ന കടുവ ചിത്രീകരണം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേർന്ന് നിർമ്മിക്കുന്നു. പേരുകേട്ട താരങ്ങൾ അണിനിരക്കുന്ന ഒരു മാസ് എന്റർടെയ്നറായിരിക്കും സിനിമ. സംയുക്ത മേനോൻ ചിത്രത്തിൽ നായികയായെത്തുന്നു. പൃഥ്വിരാജിന്റെ ജോഡിയായാണോ താരമെത്തുകയെന്നറിയിച്ചിട്ടില്ല. ആദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരുമിച്ചെത്തുന്നത്. ആണുംപെണ്ണും എന്ന ആന്തോളജി സിനിമയിലാണ് സംയുക്ത അവസാനമെത്തിയത്. കടുവാക്കുന്നേൽ കറിയാച്ചൻ എന്ന കഥാപാത്രമായാണ് കടുവയിൽ പൃഥ്വിയെത്തുന്നത്. അണിയറക്കാർ അടുത്തിടെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവിട്ടിരുന്നു. വെള്ള […]

Categories
Film News

പൃഥ്വിരാജ് ,ജിസ് ജോയ്ക്കൊപ്പം

സംവിധായകൻ ജിസ് ജോയ് – സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഫെയിം പൃഥ്വിരാജിനൊപ്പമെത്തുന്നു. മോഹൻകുമാർ ഫാൻസ് ആണ് സംവിധായകന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. കുഞ്ചാക്കോബോബൻ നായകനായെത്തുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിയിരിക്കുകയാണ്. അതേസമയം സംവിധായകൻ പൃഥ്വിരാജിനൊപ്പം പുതിയ സിനിമ ചെയ്യുന്നുവെന്ന് സൂചനകൾ നൽകിയിട്ടുണ്ട്. പൃഥ്വിരാജിനും നിർമ്മാതാവ് അരുൺ നാരായണനും ഒപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട് സംവിധായകൻ. ദി ഫ്യൂച്ചർ വർക്ക്സ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ജിസ് ജോയുടെ സിനിമകളെല്ലാം ഫീൽ ഗുഡ് […]

Categories
Film News

എമ്പുരാൻ 2022 പകുതിയോടെ ചിത്രീകരണം തുടങ്ങിയേക്കും : മുരളി ഗോപി

മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബ്ലോക്ക്ബസ്റ്റർ സിനിമ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ തിരക്കഥാക്കൃത്ത് മുരളി ഗോപി അറിയിച്ചത് സിനിമയുടെ ചിത്രീകരണം 2022 പകുതിയോടെ തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നതെന്നാണ്. ലൂസിഫറിനേക്കാളും വലിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. എമ്പുരാനില്‍ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി അഥവ ഖുറേഷ് അബ്രാം ആകുന്നു. പൃഥ്വിരാജ് സംവിധായകനും. സയിദ് മസൂദ് എന്ന ആദ്യചിത്രത്തിലെ കഥാപാത്രവുമാകുന്നു. ടൊവിനോ […]

Categories
Film News

വിലായത്ത് ബുദ്ധ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു, സച്ചിയുടെ ഓർമ്മകൾക്ക് സമർപ്പിച്ചുകൊണ്ട്

പൃഥ്വിരാജ് പ്രധാനകഥാപാത്രമായെത്തുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. കഴിഞ്ഞ വർഷം അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ അവസാനസിനിമ അയ്യപ്പനും കോശിയും ഇറങ്ങി ഒരു വർഷം തികയുന്ന വേളയിലാണ് വിലായത്ത് ബുദ്ധ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തിയത്. അയ്യപ്പനുംകോശിയും അസോസിയേറ്റ് ഡയറക്ടറായിരുന്നു സംവിധായകൻ ജയൻ നമ്പ്യാർ. ജി ആർ ഇന്ദുഗോപന്‍റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. ജിആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ ഒരുക്കുന്നു. One year of #AyyappanumKoshiyum! This […]

Categories
Film News

പൃഥ്വിരാജ്, ജോജു ജോർജ്ജ് ടീം ഒന്നിക്കുന്ന സ്റ്റാർ

ജോജു ജോർജ്ജ് പുതിയ സിനിമ സ്റ്റാറിൽ എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു പൈപ്പിൻ ചുവട്ടിലെ പ്രണയം ഫെയിം സംവിധായകൻ ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സുവിൻ എസ് സോമശേഖരൻ തിരക്കഥ ഒരുക്കുന്നു. പൃഥ്വിരാജ് ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുവെന്നതാണ് പുതിയ വാർത്തകള്‍. നേരത്തെ തന്നെ താരം തന്‍റെ ഭാഗം ചിത്രീകരിച്ചു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സ്റ്റാറിൽ ഷീലു എബ്രഹാം നായികയാകുന്നു. എബ്രഹാം മാത്യു, ആബാം മൂവീസ് ബാനറിൽ ചിത്രം നിര്‍മ്മിക്കുന്നു. അണിയറയിൽ തരുൺ ഭാസ്കരന്‍ സിനിമാറ്റോഗ്രാഫർ […]

Categories
Film News

രതീഷ് അമ്പാട്ട് ഒരുക്കുന്ന മൾട്ടിസ്റ്റാര്‍ സിനിമ ,തീർപ്പ്

കമ്മാരസംഭവം കൂട്ടുകെട്ട് സംവിധായകൻ രതീഷ് അമ്പാട്ടും തിരക്കഥാക്കൃത്ത് മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു. പുതിയ സിനിമ തീർപ്പ് എന്ന് പേരിട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്, ഇഷ തൽവാർ, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്നു. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവർ ചേർന്ന് സിനിമ നിർ‍മ്മിക്കുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളനുസരിച്ച് തീർപ്പ് ഒരു ആക്ഷൻ ചിത്രമായിരിക്കും. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചിത്രീകരണം തുടങ്ങും മുമ്പായി പുറത്തുവിടാനിരിക്കുകയാണ്.

Categories
Film News

പൃഥ്വിരാജിന്‍റെ കുരുതി തുടക്കമായി

പൃഥ്വിരാജിന്‍റെ പുതിയ സിനിമ കുരുതി ബുധനാഴ്ച പൂജ ചടങ്ങുകളോടെ തുടക്കമായി. താരത്തിന്‍റെ അമ്മയും നടിയുമായി മല്ലിക സുകുമാരൻ വിളക്കുകൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചു. ഏതാണ്ട് മുഴുവൻ താരങ്ങളും പങ്കാളികളും ചടങ്ങിന് സന്നിഹിതരായിരുന്നു. നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നതും പുതുമുഖമാണ്, അനീഷ് പള്ള്യാൽ. #Kuruthi Pooja Pics! Started rolling! Kuruthi Movie Posted by Prithviraj Sukumaran on Thursday, December 10, 2020 സിനിമയുടെ ടാഗ് ലൈൻ നൽകുന്ന സൂചനകളനുസരിച്ച് ‘കൊല്ലും […]

Categories
Film News

പൃഥ്വിരാജിന്‍റെ പുതിയ സിനിമ കുരുതി

പൃഥ്വിരാജിന്‍റെ പുതിയ സിനിമ കുരുതി, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നവാഗതനായി മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ അനീഷ് പള്ള്യാൽ ഒരുക്കുന്നു. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ടാഗ് ലൈൻ നൽകുന്ന സൂചനകൾ ‘A vow to kill, an oath to protect’, കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!ആക്ഷൻ ത്രില്ലർ സിനിമയായിരിക്കും. Posted by Prithviraj Sukumaran on Sunday, November 29, 2020 കുരുതി, വലിയ താരനിര […]

Categories
Film News

പൃഥ്വിരാജ് , പോലീസ് സിനിമ കോൾഡ് കേസ് ചിത്രീകരണം തുടങ്ങി

കോവിഡ് 19 മുക്തനായ ശേഷം പൃഥ്വിരാജ് സമയം പാഴാക്കാതെ തന്നെ ചിത്രീകരണതിരക്കിലേക്ക് കടന്നു. ഡിജോ ജോസ് ആന്‍റണിയുടെ ജനഗണമനം പൂർത്തിയാക്കി താരം കോൾഡ് കേസ് ചിത്രീകരണം തുടങ്ങി. സിനിമയിൽ പേലീസ് വേഷത്തിലാണ് താരമെത്തുന്നത്. സിനിമാറ്റോഗ്രാഫറും സംവിധായകനുമായ തനു ബാലക് ഒരുക്കുന്ന ഇൻവസ്റ്റിഗേറ്റിവ് ത്രില്ലര്‍ സിനിമയാണ് കോൾഡ് കേസ്. അതിഥി ബാലൻ, അരുവി ഫെയിം നായികയായെത്തുന്നു. താരത്തിന്‍റെ രണ്ടാമത്തെ മലയാളസിനിമയാണിത്. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് സിനിമയിൽ അതിഥിയാണ് നായിക. കോൾഡ് കേസ് തിരക്കഥ ശ്രീനാഥ് വി നാഥ് […]